സന്ദേശ്ഖാലി: ഭൂമി കയ്യേറ്റവും ലൈംഗികാതിക്രമങ്ങളും സിബിഐ അന്വേഷിക്കും, ഹൈക്കോടതി മേൽനോട്ടം വഹിക്കും

സന്ദേശ്ഖാലി: ഭൂമി കയ്യേറ്റവും ലൈംഗികാതിക്രമങ്ങളും സിബിഐ അന്വേഷിക്കും, ഹൈക്കോടതി മേൽനോട്ടം വഹിക്കും

സന്ദേശ്ഖാലിയിലെ കാർഷിക ഭൂമി തൃണമൂൽ നേതാക്കളുടെ നേതൃത്വത്തിൽ ബലംപ്രയോഗിച്ച് കയ്യേറി മറ്റുകാര്യങ്ങൾക്കുപയോഗിച്ചു എന്നതാണ് കേസിനാധാരമായ സംഭവം

പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണവിധേയരായ സന്ദേശ്ഖാലി അതിക്രമ കേസുകള്‍ കൽക്കട്ട ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിസ്ഥാനത്തുള്ള ലൈംഗികാതിക്രമങ്ങള്‍, ഭൂമി കയ്യേറ്റം തുടങ്ങിയ ആക്ഷേപങ്ങളാണ് സിബിഐ പരിശോധിക്കുക. സന്ദേശ്ഖാലിയിലെ കാർഷിക ഭൂമി തൃണമൂൽ നേതാക്കളുടെ നേതൃത്വത്തിൽ ബലംപ്രയോഗിച്ച് കയ്യേറി മറ്റുകാര്യങ്ങൾക്കുപയോഗിച്ചു എന്നതാണ് കേസിനാധാരമായ സംഭവം.

സ്ഥലം പിടിച്ചെടുക്കുന്നതിനെ എതിർത്ത സന്ദേശ്ഖാലിയിലെ സ്ത്രീകളെ ശാരീരികമായി ആക്രമിക്കുകയും, ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തെന്നാണ് പരാതികള്‍. തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖാണ് ഈ അക്രമങ്ങൾക്കു നേതൃത്വം നൽകിയതെന്നാണ് സന്ദേശ്ഖാലിയിലെ സ്ത്രീകൾ വെളിപ്പെടുത്തിയിരുന്നു. ദേശീയ തലത്തില്‍ ചര്‍ച്ചയായ സംഭവത്തില്‍ നേരത്തെ കല്‍ക്കട്ട ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. പുറത്തുവന്ന റിപ്പോര്‍ട്ടുകളി‍ല്‍ ഒരു ശതമാനം ശരിയുണ്ടെങ്കില്‍ 100 ശതമാനം അപമാനകരമാണ് എന്നായിരുന്നു നേരത്തെ ഹൈക്കോടതി വിഷയത്തെ നിരീക്ഷിച്ചത്. പിന്നാലെയാണ് സിബിഐ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സന്ദേശ്ഖാലി: ഭൂമി കയ്യേറ്റവും ലൈംഗികാതിക്രമങ്ങളും സിബിഐ അന്വേഷിക്കും, ഹൈക്കോടതി മേൽനോട്ടം വഹിക്കും
സന്ദേശ്ഖാലി: ഷാജഹാന്‍ ഷെയ്ഖിനെ സിബിഐയ്ക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്, ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ഷാജഹാൻ ഷെയ്ഖിന്റെ വീട്ടിൽ പരിശോധന നടത്താനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ തൃണമൂൽ പാർട്ടി പ്രവർത്തകർ ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് സന്ദേശ്ഖാലിയിലെ സംഭവങ്ങൾ ഓരോന്നായി വെളിച്ചത്ത് വരുന്നത്. പശ്ചിമ ബംഗാൾ സർക്കാരിന്റെ റേഷൻ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ശേഷം ഭൂമി കയ്യേറ്റത്തിന്റെയും ലൈംഗികാതിക്രമങ്ങളുടെയും വിവങ്ങൾ പുറത്ത് വന്നു. കൃഷിഭൂമി കയ്യേറിയതിന്റെ വിവരങ്ങൾ ആദ്യം സമർപ്പിക്കണമെന്നാണ് ഇപ്പോൾ കൽക്കട്ട ഹൈക്കോടതി സിബിഐക്ക് നൽകിയിരിക്കുന്ന നിർദേശം.

കേസിലെ മുഖ്യപ്രതി ഷാജഹാൻ ഷെയ്ഖിനെ 55 ദിവസം നീണ്ട തിരച്ചിലുകൾക്കൊടുവിലാണ് ബംഗാൾ പോലീസ് പ്രത്യേക സംഘം പിടികൂടുന്നത്. തൃണമൂൽ നേതാവിനെ പിടികൂടാൻ പോലീസിന് കഴിയാത്തതിൽ രൂക്ഷ വിമർശനമാണ് കൽക്കട്ട ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും പോലീസിനും സര്കാരിനുമെതിരെ ഉയർന്നത്. പ്രതിക്ക് രക്ഷപെടാൻ സർക്കാർ സംവിധാനങ്ങൾ സഹായം ചെയ്യുകയാണോ നിന്നുൾപ്പെടെ കോടതി ചോദിച്ചു. പോലീസിന്റെ അധികാരപരിധിക്കു പുറത്തതാണോ ഷാജഹാൻ ഷെയ്ഖ് എന്ന പരാമർശവും സർക്കാരിനും തൃണമൂലിനും ക്ഷീണം ചെയ്തു.

ഒളിവിൽ പോയ ഷാജഹാൻ ഷെയ്ഖിനെ നോർത്ത് 24 പർഗാനാസ് ജില്ലയില്‍ നിന്നാണ് പിടികൂടുന്നത്. ഷാജഹാൻ ഷെയ്ഖിനെ സിബിഐക്ക് കൈമാറാൻ മാർച്ച് അഞ്ചാം തീയ്യതി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിനു ശേഷമാണിപ്പോൾ വിഷയത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നത്.

സന്ദേശ്ഖാലി: ഭൂമി കയ്യേറ്റവും ലൈംഗികാതിക്രമങ്ങളും സിബിഐ അന്വേഷിക്കും, ഹൈക്കോടതി മേൽനോട്ടം വഹിക്കും
മണിപ്പൂരിലെ സ്ത്രീകളെയും ബിൽക്കിസ് ബാനുവിനെയും കാണാതെ സന്ദേശ്ഖാലിയിലേക്കു പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോക്സഭാ തിരഞ്ഞെടുപ്പടുത്തിരിക്കെ തൃണമൂലിനും ബംഗാൾ മുഖ്യമന്ത്രി മമത ബാനെര്ജിക്കുമെതിരെ ശക്തമായ പ്രചാരണായുധമായി ബിജെപി സന്ദേശ്ഖാലിയെ ഉപയോഗിക്കുന്നതിനിടെയാണ് ഇപ്പോഴത്തെ കോടതി ഇടപെടല്‍. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നിരവധി പൊതുപരിപാടികളിൽ സന്ദേശ്ഖാലിയിലെ സ്ത്രീകളെ കുറിച്ച് സംസാരിച്ചുകഴിഞ്ഞു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in