മണിപ്പൂരിലെ സ്ത്രീകളെയും ബിൽക്കിസ് ബാനുവിനെയും കാണാതെ സന്ദേശ്ഖാലിയിലേക്കു പോകുന്ന 
പ്രധാനമന്ത്രി നരേന്ദ്ര മോദി

മണിപ്പൂരിലെ സ്ത്രീകളെയും ബിൽക്കിസ് ബാനുവിനെയും കാണാതെ സന്ദേശ്ഖാലിയിലേക്കു പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

കഴിഞ്ഞ ഒൻപത് മാസമായി മണിപ്പുരിൽ വംശീയ കലാപം തുടരുന്ന സാഹചര്യത്തിൽ ഒരു തവണപോലും മണിപ്പൂർ സന്ദർശിക്കാതെയാണ് പ്രധാനമന്ത്രി ഇപ്പോൾ സന്ദേശ്ഖാലിയിലേക്ക് പോകുന്നത്

തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെ സ്ത്രീകൾ സമരം നടത്തുന്ന ബംഗാളിലെ സന്ദേശ്ഖാലി സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാജഹാൻ ഷെയ്ഖ് ഉൾപ്പെടെയുള്ള നേതാക്കൾ ലൈംഗിക പീഡനവും ഭൂമികൈയ്യേറ്റവും നടത്തിയെന്ന ഗുരുതരമായ ആരോപണങ്ങളുയർത്തിയാണ് സന്ദേശ്ഖാലിയിലെ സ്ത്രീകൾ സമരത്തിനിറങ്ങിയത്.

മണിപ്പൂരിലെ സ്ത്രീകളെയും ബിൽക്കിസ് ബാനുവിനെയും കാണാതെ സന്ദേശ്ഖാലിയിലേക്കു പോകുന്ന 
പ്രധാനമന്ത്രി നരേന്ദ്ര മോദി
ലൈംഗികാതിക്രമം, ഭൂമിയേറ്റെടുക്കൽ; പ്രതിഷേധാഗ്നിയിൽ സന്ദേശ്ഖാലി, മുതലെടുക്കാൻ ബിജെപി

കഴിഞ്ഞ ഒൻപത് മാസമായി മണിപ്പൂരിൽ വംശീയ കലാപം തുടരുന്ന സാഹചര്യത്തിൽ ഒരു തവണപോലും മണിപ്പൂർ സന്ദർശിക്കാതെയാണ് പ്രധാനമന്ത്രി ഇപ്പോൾ ബംഗാളിലെ സന്ദേശ്ഖാലിയിലേക്ക് പോകുന്നത്. മണിപ്പൂരിലെ ബിജെപി സർക്കാർ കലാപത്തിലേർപ്പെട്ട മെയ്തി വിഭാഗത്തിനൊപ്പം നിൽക്കുന്നു എന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരിക്കൽപ്പോലും മണിപ്പൂരിലേക്ക് പോകാതെ, വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ്സിനെ പ്രതിരോധത്തിലാക്കാനാകും എന്ന സാധ്യത മുന്നിൽ കണ്ടാണ് ബംഗാളിലേക്കും സന്ദേശ്ഖാലിയിലേക്കുമുള്ള നരേന്ദ്ര മോദിയുടെ യാത്ര.

മാർച്ച് ആറിനാണ് നരേന്ദ്രമോദിയുടെ ബംഗാൾ സന്ദർശനം. ബംഗാളിലെ നോർത്ത് 24 പർഗണാസ് ജില്ലയിലെ ബരാസത്തിൽ മോദി സ്ത്രീകളുടെ സംഗമത്തിൽ പങ്കെടുക്കും. ബംഗാളിൽ സന്ദർശനം നടത്തുന്ന നരേന്ദ്രമോദി സന്ദേശ്ഖാലിയിലെ സ്ത്രീകളെ സന്ദർശിക്കുമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ സുകാന്ത മജുംദാർ അറിയിച്ചു. സന്ദേശ്ഖാലിയിലെ അമ്മമാർക്കും പെങ്ങന്മാർക്കും പ്രധാനമന്ത്രിയെ കാണാൻ ആഗ്രഹമുണ്ടെങ്കിൽ തങ്ങൾ അത് സാധിച്ചുകൊടുക്കുമെന്നായൊരുന്നു അദ്ദേഹം പറഞ്ഞത്.

തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിനെതിരെയാണ് ഈ സ്ത്രീകൾ ഏറ്റവും കൂടുതൽ ആരോപണമുന്നയിച്ചിരിക്കുന്നത്. ഒളിവിൽ കഴിയുന്ന ഷാജഹാൻ ഷെയ്ഖിനെ ഇതുവരെ പൊലീസിന് കണ്ടെത്താൻ സാധിക്കാത്തതിനെ വിമർശിച്ച് കൽക്കട്ട ഹൈക്കോടതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഷാജഹാൻ ഷെയ്ഖ് പോലീസിന്റെ അധികാരപരിധിക്ക് പുറത്താണ് എന്നായിരുന്നു കോടതിയുടെ വിമർശനം. സന്ദേശ്ഖാലിയിലെ സ്ത്രീകൾ ഉയർത്തുന്ന വിഷയങ്ങൾ അതീവ ഗൗരവത്തോടെ തന്നെ പരിഗണിക്കേണ്ടതുണ്ട്. എന്നാൽ സന്ദേശ്ഖാലിയിൽ രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യമിട്ടാണ് മോദിയുടെ നീക്കമെന്നാണ് റിപ്പോർട്ട്.

മണിപ്പൂരിൽ മെയ് നാലിന് രണ്ടു സ്ത്രീകളെ നഗ്നരായി റോഡിലൂടെ നടത്തിയ സംഭവത്തിന്റെ വീഡിയോ പുറത്ത് വരുന്നത് ജൂലൈ മാസത്തിലാണ്. ഈ വീഡിയോ വന്നതിനു ശേഷം 2023 ജൂലൈ 20നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിനെ കുറിച്ച് പ്രതികരിക്കുന്നത്. അതായത് കലാപം ആരംഭിച്ച് 79 ദിവസങ്ങൾക്കു ശേഷമാണ് മോദിയുടെ പ്രതികരണം. ബിൽക്കിസ് ബാനു കേസിൽ ഗുജറാത്ത് സർക്കാരും കേന്ദ്ര സർക്കാരും എടുത്ത നിലപാടുകളും ഇതുപോലെ വിവാദമായതാണ്.

2002ൽ ഗുജറാത്ത് കലാപത്തിനിടയിൽ സ്വന്തം കുടുംബാംഗങ്ങളെ മുഴുവൻ നഷ്ടപ്പെട്ട, ബലാത്സംഗത്തിനിരയാകേണ്ടിവന്ന ബിൽക്കിസ് ബാനുവിന്റെ കേസിലെ 11 പ്രതികളെയും വെറുതെ വിടാൻ തീരുമാനിച്ചത് ഗുജറാത്ത് സർക്കാരാണ്. അതിനെതിരെയാണ് സുപ്രീംകോടതി നിലപാടെടുത്തത്. പ്രതികളെ വെറുതെവിട്ട തീരുമാനം തള്ളിക്കളയുകയും, പ്രതികളോട് എത്രയും പെട്ടന്ന് കീഴടങ്ങണമെന്നും സുപ്രീംകോടതി തീരുമാനിച്ചത് 2024 ജനുവരി ഏഴിനാണ്.

മണിപ്പൂരിലെ സ്ത്രീകളെയും ബിൽക്കിസ് ബാനുവിനെയും കാണാതെ സന്ദേശ്ഖാലിയിലേക്കു പോകുന്ന 
പ്രധാനമന്ത്രി നരേന്ദ്ര മോദി
സമയപരിധി അവസാനിക്കാൻ മിനുട്ടുകൾ ശേഷിക്കെ കീഴടങ്ങൽ; ബിൽക്കിസ് ബാനു കേസിലെ 11 പ്രതികളും തിരികെ ജയിലിലേക്ക്

2008 ജനുവരി 21നാണ് പ്രതികളായ പതിനൊന്ന് പേരെയും ജീവപര്യന്തം തടവിന് സിബിഐ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ശേഷം 2022 ഓഗസ്റ്റ് 15ന് 11 പ്രതികളെയും ഗുജറാത്ത് സർക്കാർ വെറുതെ വിട്ടു. ആ നടപടിയാണ്ഇപ്പോൾ സുപ്രീംകോടതി റദ്ദാക്കിയത്. റദ്ദാക്കിയതിനു ശേഷവും ഈ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗുജറാത്ത് സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ പെറ്റീഷൻ സമർപ്പിച്ചിരിക്കുകയാണ്, ആ സർക്കാരിന് നേതൃത്വം നൽകുന്ന ബിജെപിയാണ് സന്ദേശ്ഖാലിയിൽ വളരെവേഗം ഇടപെടുന്നത്. മേൽപറഞ്ഞ സ്ത്രീകളുടെ അവസ്ഥകളിൽ അസ്വസ്ഥനാകാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദേശ്ഖാലിയിലേക്ക് പോകുന്നതെന്ന ചോദ്യം വിവിധ കോണുകളിൽ നിന്നുയരുന്നുമുണ്ട്.

logo
The Fourth
www.thefourthnews.in