ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ റദ്ദാക്കല്‍ മേയ് 28 വരെ നീട്ടി

ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ റദ്ദാക്കല്‍ മേയ് 28 വരെ നീട്ടി

വിമാന എഞ്ചിനുകളുടെ തകരാറുമൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗോ ഫസ്റ്റ് നിലവില്‍ പാപരത്ത നടപടികളിലാണ്

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് വിമാന സര്‍വീസ് റദ്ദാക്കിയ ഗോ ഫസ്റ്റിന്റെ നടപടി തൂടരും. വിമാന സര്‍വീസ് റദ്ദാക്കല്‍ മെയ് 28 വരെ നീട്ടി. നേരത്തെ മേയ് 26 വരെ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുന്നു എന്നാണ് അറിയിച്ചിരുന്നത്. വൈകാതെ ബുക്കിങ് പുനരാരംഭിക്കുമെന്നും ഗോ ഫസ്റ്റ് പറഞ്ഞിരുന്നു. ഇതാണ് രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയത്.

ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ റദ്ദാക്കല്‍ മേയ് 28 വരെ നീട്ടി
ഗോ ഫസ്റ്റ് എയർലൈൻസിന്റെ പാപ്പരത്വ ഹർജി അംഗീകരിച്ച് എൻ‌സി‌എൽ‌ടി; ജീവനക്കാരെ പിരിച്ചുവിടരുതെന്ന് നിർദേശം

മെയ് മൂന്നിനാണ് കമ്പനി രാജ്യത്തുടനീളം സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുന്നു എന്ന ആദ്യ പ്രഖ്യാപനം നടത്തിയത്. വിമാന എഞ്ചിനുകളുടെ തകരാറുമൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗോ ഫസ്റ്റ് നിലവില്‍ പാപരത്ത നടപടികളിലാണ്.

ഗോ ഫസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള തീരുമാനങ്ങള്‍ ഡിജിസിഎ യുടെ ഓഡിറ്റഇന് ശേഷമാകും തീരുമാനിക്കുക

റദ്ദാക്കിയ വിമാനങ്ങളില്‍ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി ഐ) എയര്‍ലൈനിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 15 വരെ കമ്പനി ടിക്കറ്റ് വില്‍പ്പനയും നിര്‍ത്തിവച്ചിരുന്നു. ഗോ ഫസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള തീരുമാനങ്ങള്‍ ഡിജിസിഎയുടെ ഓഡിറ്റിന് ശേഷമാകും തീരുമാനിക്കുക.

പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് മുന്‍പ് ജീവനക്കാരുടെ ഏപ്രില്‍ മാസത്തെ ശമ്പളം വിതരണം ചെയ്യുമെന്ന് ഗോ ഫസ്റ്റ് സിഇഒ കൗശിക് ഖോന ഉറപ്പ് നല്‍കി. റേതിയോണിന്റെ ഉടമസ്ഥതയിലുള്ള RTX.N പ്രാറ്റ് & വിറ്റ്നിയുടെ എഞ്ചിനുകളാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് എയര്‍ലൈന്‍ കുറ്റപ്പെടുത്തി

logo
The Fourth
www.thefourthnews.in