ചോദ്യത്തിന് കോഴ വിവാദം: എംപി സ്ഥാനം ഒഴിഞ്ഞ മഹുവ മൊയ്ത്ര ഔദ്യോഗിക വസതി ഒഴിഞ്ഞു

ചോദ്യത്തിന് കോഴ വിവാദം: എംപി സ്ഥാനം ഒഴിഞ്ഞ മഹുവ മൊയ്ത്ര ഔദ്യോഗിക വസതി ഒഴിഞ്ഞു

രാവിലെ 10 മണിക്ക് തന്നെ വസതി പൂർണമായും ഒഴിഞ്ഞെന്ന് മഹുവയുടെ അഭിഭാഷകർ അറിയിച്ചു

ചോദ്യത്തിനു കോഴ വിവാദത്തെ തുടർന്ന് ലോക്സഭയിൽ നിന്ന് അയോഗ്യയാക്കപ്പെട്ട തൃണമൂൽ എം പി മഹുവ മൊയ്ത്ര ഡൽഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. മെഹൂവയെ ഒഴിപ്പിക്കാൻ ലോക്സഭാ അധികൃതർ നേരിട്ട് വന്നു എന്ന വിവരമാണ് ആദ്യം പുറത്ത് വന്നത്. എന്നാൽ ഒരു തരത്തിലുള്ള ഒഴിപ്പിക്കൽ നടപടികളും നടന്നിട്ടില്ലെന്നും, തങ്ങൾ നേരത്തെ തന്നെ വസതി ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റിന് സമർപ്പിച്ചതാണെന്ന് മഹുവയുടെ അഭിഭാഷകർ വിശദീകരിച്ചു.

ചോദ്യത്തിന് കോഴ വിവാദം: എംപി സ്ഥാനം ഒഴിഞ്ഞ മഹുവ മൊയ്ത്ര ഔദ്യോഗിക വസതി ഒഴിഞ്ഞു
കോടതിയില്‍ പോയാല്‍ മഹുവയുടെ 'വിധി എന്താകും?'; സാധ്യതകള്‍ ഇങ്ങനെ

രാവിലെ 10 മണിക്ക് തന്നെ വസതി പൂർണ്ണമായും ഒഴിഞ്ഞെന്ന് മഹുവയ്ക്കു വേണ്ടി ഹാജരാകുന്ന ഷാദൻ ഫർസത് മാധ്യമങ്ങളെ അറിയിച്ചു. അധികൃതർ എത്തുന്നതിനുമുമ്പുതന്നെ മഹുവ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. ഡൽഹിയിലെ ടെലിഗ്രാഫ് ലൈനിൽ വീട് നമ്പർ 9 ബിയിലായിരുന്നു മഹുവ താമസിച്ചിരുന്നത്.

കേന്ദ്ര സർക്കാരിന്റെ കെട്ടിടങ്ങളും സ്വത്തും കൈകാര്യം ചെയ്യുന്ന ഡയറക്ടറേറ്റ് ഓഫ് എസ്റ്റേസിനാണ് ഔദ്യോഗിക വസതികളുൾപ്പെടെയുള്ള കെട്ടിടങ്ങളുടെ ചുമതല. തന്നെ ഒഴിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മഹുവ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതിയിൽ നിന്ന് അനുകൂലമായ സമീപനമല്ല ഉണ്ടായത്. ഒഴിയാൻ ആവശ്യപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേസ് നൽകിയ നോട്ടീസുകൾ മഹുവ നിരന്തരം പ്രതിരോധിക്കുകയായിരുന്നു.

മെഹൂവയേ അയോഗ്യയാക്കിയതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ തന്റെ ഔദ്യോഗിക വസതി തിരിച്ച്‌നൽകുന്നതിന് സമയം നീട്ടി നൽകണമെന്നായിരുന്നു മഹുവയുടെ ആവശ്യം. എന്നാൽ സുപ്രീംകോടതിയിൽ നടക്കുന്ന കേസിന് ഔദ്യോഗിക വസതി തിരികെ നൽകുന്നതുമായി ബന്ധമില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. നിലവിൽ ഔദ്യോഗിക വസതി കൈവശം വയ്ക്കാൻ മഹുയയ്ക്ക് അവകാശമില്ലെന്നാണ് കോടതിയുടെ പക്ഷം. ഔദ്യോഗിക വസതി ലോക്സഭാ അംഗത്വത്തിലൂടെ ലഭിച്ചതാണെന്നും അത് റദ്ദാകുന്നതോടെ ഔദ്യോഗിക വസതിയും ഒഴിയേണ്ടിവരുമെന്നാണ് ഡൽഹി ഹൈക്കോടതി പറഞ്ഞത്. അംഗത്വം റദ്ദാക്കിയ നടപടി കോടതി സ്റ്റേ ചെയ്യാത്തെടുത്തോളം കാലം ഔദ്യോഗിക വസതി കൈവശം വയ്ക്കാൻ സാധിക്കില്ല എന്നും, ഭരണഘടനാ അനുച്ഛേദം 226 പ്രകാരമുള്ള സംരക്ഷണം ലഭ്യമാകില്ലെന്നും കോടതി പറയുന്നു.

ചോദ്യത്തിന് കോഴ വിവാദം: എംപി സ്ഥാനം ഒഴിഞ്ഞ മഹുവ മൊയ്ത്ര ഔദ്യോഗിക വസതി ഒഴിഞ്ഞു
സഭയിലെ ആദ്യത്തെ സംഭവം; എത്തിക്‌സ് കമ്മിറ്റിക്ക് അംഗത്തെ പുറത്താക്കാന്‍ ശിപാര്‍ശ ചെയ്യാനുള്ള അധികാരമില്ല; പിഡിടി ആചാരി

ലോക്സഭയിൽ അദാനിക്കെതിരെ ചോദ്യങ്ങൾ ചോദിക്കുന്നതിനു വ്യവസായിയായ ദർശൻ ഹീരനന്ദാനിയിൽ നിന്നും പാരിതോഷികങ്ങളും പണവും കൈപ്പറ്റിയെന്നും, ലോക്സഭാ പോർട്ടലിലെ തന്റെ ലോഗ് ഇൻ ഐഡിയും പാസ്‌വേർഡും വ്യവസായിക്ക് കൈമാറി എന്നുമായിരുന്നു മഹുവയ്ക്കെതിരെയുയർന്ന ആരോപണം. ബിജെപി എംപി നിഷികാന്ത് ദുബെയാണ് വിഷയം ലോക്സഭയിൽ ഉന്നയിക്കുന്നത്. തുടർന്ന് എത്തിക്സ് കമ്മിറ്റി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മഹുവ മൊയ്ത്രയ്ക്ക് എംപി സ്ഥാനം നഷ്ടപ്പെടുന്നത്. തന്നെ പുറത്തതാക്കാൻ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി മഹുവ രംഗത്തെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in