സന്ദേശ്ഖാലി: ഭൂമി കൈയേറ്റത്തിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക ഇമെയിൽ ഐഡിയുമായി സിബിഐ

സന്ദേശ്ഖാലി: ഭൂമി കൈയേറ്റത്തിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക ഇമെയിൽ ഐഡിയുമായി സിബിഐ

ഇമെയിൽ ഐഡിക്ക് പ്രചാരം നൽകാൻ ഹൈക്കോടതി നിർദേശം
Published on

പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലി ഗ്രാമത്തിൽ ഭൂമി കൈയേറ്റത്തിന് ഇരയായവർക്ക് പരാതി നൽകുന്നതിനായി പ്രത്യേക ഇമെയിൽ ഐഡി ഉണ്ടാക്കി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ). sandeshkhali@cbi.gov.in എന്ന ഇമെയിൽ ഐഡിയാണ് പരാതികൾ സ്വീകരിക്കാനായി ഉണ്ടാക്കിയത്. ബുധനാഴ്ച പുറപ്പെടുവിച്ച കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് പാലിച്ചാണ് ഏജൻസി ഇ-മെയിൽ ഐഡി സൃഷ്ടിച്ചത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും സന്ദേശ്ഖാലിയിലെ ഭൂമി കയ്യേറ്റവും സംബന്ധിച്ച പരാതികൾ സിബിഐ അന്വേഷിക്കണമെന്ന് കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

സന്ദേശ്ഖാലി: ഭൂമി കൈയേറ്റത്തിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക ഇമെയിൽ ഐഡിയുമായി സിബിഐ
സന്ദേശ്ഖാലി: ഭൂമി കയ്യേറ്റവും ലൈംഗികാതിക്രമങ്ങളും സിബിഐ അന്വേഷിക്കും, ഹൈക്കോടതി മേൽനോട്ടം വഹിക്കും

"പ്രസ്തുത ഇ-മെയിൽ ഐഡിക്ക് പ്രദേശത്ത് മതിയായ പ്രചാരണം നൽകാനും, ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമുള്ള പ്രദേശങ്ങളിൽ വ്യാപകമായ പ്രചാരമുള്ള പ്രാദേശിക ഭാഷാ ദിനപത്രങ്ങളിൽ ഒരു പൊതു അറിയിപ്പ് നൽകാനും നോർത്ത് 24 പർഗാനാസ് ജില്ലാ മജിസ്‌ട്രേറ്റ് അഭ്യർഥിച്ചിട്ടുണ്ട്,"സിബിഐ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. സിബിഐക്ക് ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ തുടങ്ങുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണവിധേയരായ സന്ദേശ്ഖാലി അതിക്രമ കേസുകള്‍ കൽക്കട്ട ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കണമെന്നായിരുന്നു നിർദേശം. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിസ്ഥാനത്തുള്ള ലൈംഗികാതിക്രമങ്ങള്‍, ഭൂമി കയ്യേറ്റം തുടങ്ങിയ ആക്ഷേപങ്ങളാണ് സിബിഐ പരിശോധിക്കുക.

സന്ദേശ്ഖാലി: ഭൂമി കൈയേറ്റത്തിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക ഇമെയിൽ ഐഡിയുമായി സിബിഐ
സന്ദേശ്ഖാലി: ഷാജഹാന്‍ ഷെയ്ഖിനെ സിബിഐയ്ക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്, ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ഷാജഹാൻ ഷെയ്ഖിന്റെ വീട്ടിൽ പരിശോധന നടത്താനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ തൃണമൂൽ പാർട്ടി പ്രവർത്തകർ ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് സന്ദേശ്ഖാലിയിലെ സംഭവങ്ങൾ ഓരോന്നായി വെളിച്ചത്ത് വരുന്നത്. സ്ഥലം പിടിച്ചെടുക്കുന്നതിനെ എതിർത്ത സന്ദേശ്ഖാലിയിലെ സ്ത്രീകളെ ശാരീരികമായി ആക്രമിക്കുകയും, ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്‌തെന്ന് പരാതികൾ ഉയർന്നു. തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖാണ് ഈ അക്രമങ്ങൾക്ക് നേതൃത്വം നൽകിയതെന്നും സ്ത്രീകൾ ആരോപിച്ചിരുന്നു. ഫെബ്രുവരി ആദ്യവാരത്തിലാണ് തൃണമൂല്‍ നേതാക്കള്‍ക്കെതിരെ സന്ദേശ്ഖാലിയില്‍ സ്ത്രീകള്‍ തെരുവിലിറങ്ങി പ്രതിഷേധം ആരംഭിക്കുന്നത്. 55 ദിവസത്തിന് ശേഷമാണ് ഒളിവിലായിരുന്ന ഷാജഹാന്‍ ഷെയ്ഖിനെ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തത്.

സന്ദേശ്ഖാലി: ഭൂമി കൈയേറ്റത്തിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക ഇമെയിൽ ഐഡിയുമായി സിബിഐ
ഷാജഹാന്‍ ഷെയ്ഖിനെ സിബിഐയ്ക്ക് വിട്ടുനല്‍കാതെ ബംഗാള്‍ പോലീസ്; സിഐഡി ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍

ദേശീയ തലത്തില്‍ ചര്‍ച്ചയായ സംഭവത്തില്‍ നേരത്തെ കല്‍ക്കട്ട ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. പുറത്തുവന്ന റിപ്പോര്‍ട്ടുകളി‍ല്‍ ഒരു ശതമാനം ശരിയുണ്ടെങ്കില്‍ 100 ശതമാനം അപമാനകരമാണ് എന്നായിരുന്നു നേരത്തെ ഹൈക്കോടതി വിഷയത്തെ നിരീക്ഷിച്ചത്. പിന്നാലെയാണ് സിബിഐ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ബിജെപി നേതാക്കള്‍ ബംഗാള്‍ സര്‍ക്കാരിന് എതിരെ രംഗത്തുവന്നിരുന്നു.

logo
The Fourth
www.thefourthnews.in