മണിപ്പൂരിൽ കുകി സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം: കേസ് എറ്റെടുത്ത് സിബിഐ, ആദ്യ എഫ്ഐആർ രജിസ്റ്റർ ചെയ്തു

മണിപ്പൂരിൽ കുകി സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം: കേസ് എറ്റെടുത്ത് സിബിഐ, ആദ്യ എഫ്ഐആർ രജിസ്റ്റർ ചെയ്തു

മണിപ്പൂര്‍ കലാപത്തില്‍ വിദേശ ശക്തികളുടെ ഇടപെടല്‍ എഴുതിത്തള്ളാനാകില്ലെന്ന് കരസേന മുന്‍ മേധാവി എം എം നർവാനെ

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി പ്രദര്‍ശിപ്പിക്കുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം ഏറ്റെടുത്ത് സിബിഐ. സംഭവവുമായി ബന്ധപ്പെട്ട് സിബിഐ ആദ്യ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അതേസമയം മണിപ്പൂര്‍ കലാപത്തില്‍ വിദേശ ശക്തികളുടെ ഇടപെടല്‍ എഴുതിത്തള്ളാനാകില്ലെന്ന് കരസേന മുന്‍ മേധാവി എം എം നർവാനെ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴു പേരെയാണ് മണിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ ചിത്രീകരിച്ച കാമറയും പിടിച്ചെടുത്തു. ഐപിസി 153എ, 398, 427, 436, 448, 302, 354, 364, 326,376,34 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സിബിഐയുടെ എഫ്‌ഐആര്‍. പ്രതികളെ കസ്റ്റഡിയിലെടുക്കുന്ന സിബിഐ ഇനി സ്വന്തം നിലയ്ക്ക് ചോദ്യംചെയ്യുകയും ഇരയാക്കപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യും.

മണിപ്പൂരിൽ കുകി സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം: കേസ് എറ്റെടുത്ത് സിബിഐ, ആദ്യ എഫ്ഐആർ രജിസ്റ്റർ ചെയ്തു
കാത്തിരിപ്പ് വിഫലം; കാണാതായ അഞ്ചു വയസ്സുകാരിയെ കൊലപ്പെടുത്തി, മൃതദേഹം കണ്ടെത്തിയത് ആലുവ മാർക്കറ്റിന് സമീപം

വീഡിയോയുടെ പശ്ചാത്തലത്തില്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളോട് ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് പറഞ്ഞ സര്‍ക്കാര്‍, വിചാരണ സംസ്ഥാനത്തിന് പുറത്തു നടത്താന്‍ അനുവദിക്കണമെന്നും കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. മണിപ്പൂര്‍ സര്‍ക്കാരിനോട് കൂടിയാലോചിച്ചാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മണിപ്പൂരിൽ കുകി സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം: കേസ് എറ്റെടുത്ത് സിബിഐ, ആദ്യ എഫ്ഐആർ രജിസ്റ്റർ ചെയ്തു
മണിപ്പൂർ കലാപം: ചീഫ് ജസ്റ്റിസിനെതിരെ പരാമർശം നടത്തിയ പ്രസാധകൻ അറസ്റ്റിൽ

കുകി വിഭാഗക്കാരായ സ്ത്രീകളെ മെയ്തി വിഭാഗത്തില്‍പ്പെട്ട പുരുഷന്മാര്‍ കൂട്ടമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ രണ്ട് മാസത്തിന് ശേഷം ജൂലൈ 19 നാണ് പുറത്തുവന്നത്. മെയ് നാലിന് കങ്‌പോക്പി ജില്ലയിലാണ് സംഭവം ഉണ്ടായത്. കലാപം തുടങ്ങി ആദ്യ ദിവസങ്ങളില്‍ തന്നെയാണ് ഈ ആക്രമണവും. പ്രചരിച്ച വ്യാജ ഫോട്ടോയും വാര്‍ത്തയുമാണ് സംഭവത്തിലേക്ക് നയിച്ചത്. ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായി. മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി ആദ്യമായി സംസാരിച്ചതും ഈ ദൃശ്യങ്ങള്‍ പുറത്തിറങ്ങിയതോടെയാണ്. പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷം സംഭവം വലിയ ചര്‍ച്ചയാക്കുകയും പ്രതിഷേധം കടുപ്പിക്കുകയും ചെയ്യുന്നതിനിടെയാണ് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനം എടുത്തത്.

മണിപ്പൂരില്‍ കലാപമുണ്ടാക്കാന്‍ വിദേശ ഏജന്‍സികള്‍ ശ്രമിച്ചിട്ടുണ്ടെന്ന ആരോപണമാണ് കരസേന മുന്‍മേധാവി എം എം നര്‍വാനെ ഉന്നയിക്കുന്നത്. ഇത് തന്‌റെ മാത്രം അഭിപ്രായമല്ലെന്നും നര്‍വാനെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചൈനയുടെ സഹായം വിവിധ തീവ്രവാദ സംഘങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തലെന്നും നര്‍വാനെ പറഞ്ഞു.

logo
The Fourth
www.thefourthnews.in