പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാത്തിരിപ്പ് വിഫലം; കാണാതായ അഞ്ചു വയസ്സുകാരി മരിച്ചനിലയിൽ, മൃതദേഹം കണ്ടെത്തിയത് ആലുവ മാർക്കറ്റിന് സമീപം

20 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്

ആലുവയിൽ തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ടു. ആലുവ മാർക്കറ്റിന്റെ പിൻഭാഗത്ത് നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ചാക്കിൽകെട്ടി ഉപേക്ഷിച്ചനിലയിലായിരുന്നു മൃതദേഹം.

ബിഹാർ സ്വദേശി മജ്ജയ് കുമാർ - നീത ദമ്പതികളുടെ അഞ്ച് വയസുകാരിയായ മകളെ ഇന്നലെ പകൽ മൂന്നോടെയാണ് ആലുവ തായിക്കാട്ടുകരയിലെ വീട്ടിൽനിന്ന് കാണാതായത്. കുട്ടിയെ കണ്ടെത്താനായി 20 മണിക്കൂറിലേറെയായി വിവിധ ഭാഗങ്ങളിൽ പോലീസ് പരിശോധന നടത്തിവരികയായിരുന്നു.

പ്രതീകാത്മക ചിത്രം
തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരിയെ കണ്ടെത്താനായില്ല; പ്രതി കുട്ടിയെ മറ്റൊരാൾക്ക് കൈമാറി, മൂന്നുപേർ പിടിയിൽ

കുട്ടിയെ തട്ടികൊണ്ട് പോയ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തു വരികയായിരുന്നു. കുട്ടിയെ സൃഹുത്ത് സക്കീർ ഹുസൈന് കൈമാറിയെന്നായിരുന്നു പ്രതി പൊലീസിന് നൽകിയ മൊഴി.

പ്രതീകാത്മക ചിത്രം
മദ്യപിച്ചതാണ് ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ്; സൂപ്പർസ്റ്റാർ എന്ന വാക്ക് നീക്കാൻ പറഞ്ഞതിന് കാരണമുണ്ട്: രജനീകാന്ത്

രണ്ടു ദിവസം മുൻപായിരുന്നു പ്രതി അസ്ഫാക് ആലം ഇവരുടെ വീടിനു മുകളിലായി താമസത്തിനെത്തിയത്. സ്‌കൂൾ അവധിയായതിനാൽ കുട്ടികൾ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. നാല് മക്കളിൽ രണ്ടാമത്തെയാളാണ് കൊല്ലപ്പെട്ട കുട്ടി. മാതാപിതാക്കൾ വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം മനസിലാക്കിയത്. അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്താനാകാത്തതിനെ തുടർന്നാണ് പോലീസിൽ പരാതിനൽകിയത്.

logo
The Fourth
www.thefourthnews.in