തട്ടിക്കൊണ്ടുപോയ  അഞ്ചുവയസ്സുകാരിയെ കണ്ടെത്താനായില്ല; പ്രതി കുട്ടിയെ മറ്റൊരാൾക്ക് കൈമാറി, മൂന്നുപേർ പിടിയിൽ

തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരിയെ കണ്ടെത്താനായില്ല; പ്രതി കുട്ടിയെ മറ്റൊരാൾക്ക് കൈമാറി, മൂന്നുപേർ പിടിയിൽ

എറണാകുളം റൂറൽ എസ്പി വിവേക് കുമാർ ഐപിഎസിന്റെ നേതൃത്വത്തിലാണ് അന്വേഷണം

ആലുവയിൽ നിന്ന് തട്ടിക്കൊണ്ട് പോയ അഞ്ചുവയസ്സുകാരിയെ 20 മണിക്കൂർ പിന്നിട്ടിട്ടും കണ്ടെത്താനായില്ല. പെൺകുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്ന് പിടിയിലായ പ്രതി അസം സ്വദേശി അസ്ഫാക് ആലം പോലീസിനോട് വ്യക്തമാക്കി . സുഹൃത്ത് സക്കീർ ഹുസൈൻ എന്നയാൾക്ക് കൈമാറിയെന്നാണ് പ്രതി മൊഴി നൽകിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ സക്കീർ ഹുസൈൻ ഉൾപ്പെടെയുള്ള അസ്ഫാക്കിന്റെ മൂന്ന് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ സക്കീറും മറ്റൊരാൾക്ക് കൈമാറിയെന്നാണ് വിവരം. പെരുമ്പാവൂരിലും വെങ്ങൂരിലും ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാംപുകളിൽ പോലീസ് പരിശോധന ഊർജിതമാക്കി. എറണാകുളം റൂറൽ എസ്പി വിവേക് കുമാർ ഐപിഎസിന്റെ നേതൃത്വത്തിലാണ് അന്വേഷണം

തട്ടിക്കൊണ്ടുപോയ  അഞ്ചുവയസ്സുകാരിയെ കണ്ടെത്താനായില്ല; പ്രതി കുട്ടിയെ മറ്റൊരാൾക്ക് കൈമാറി, മൂന്നുപേർ പിടിയിൽ
ആലുവയില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതി പിടിയില്‍, പെണ്‍കുട്ടിയെ കണ്ടെത്താനായില്ല

ഇന്നലെ പകൽ മൂന്നുമണിയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ബിഹാർ സ്വദേശി മജ്ജയ് കുമാർ - നീത ദമ്പതികളുടെ മകളാണ്. ഇവരുടെ വീടിനു മുകളിൽ രണ്ടുദിവസം മുൻപാണ് പ്രതി താമസത്തിനെത്തിയത്. സ്‌കൂൾ അവധിയായതിനാൽ കുട്ടികൾ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. നാല് മക്കളിൽ രണ്ടാമത്തെയാളാണ് കുട്ടി. മാതാപിതാക്കൾ വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം മനസിലാക്കിയത്. അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്താനാകാത്തതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

തട്ടിക്കൊണ്ടുപോയ  അഞ്ചുവയസ്സുകാരിയെ കണ്ടെത്താനായില്ല; പ്രതി കുട്ടിയെ മറ്റൊരാൾക്ക് കൈമാറി, മൂന്നുപേർ പിടിയിൽ
മധ്യപ്രദേശിൽ പതിനൊന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; ക്ഷേത്രസമിതി ജീവനക്കാർ പിടിയില്‍

പോലീസ് അന്വേഷണത്തിൽ ഇന്നലെ അർധരാത്രിയോടെ ആലുവ തോട്ടക്കാട്ടുകരയിൽ നിന്നാണ് പ്രതി പിടിയിലായത്. എന്നാൽ കസ്റ്റഡിയിലെടുക്കുമ്പോൾ പ്രതി അമിത മദ്യലഹരിയിലായിരുന്നു. ചോദ്യം ചെയ്യലിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് പ്രതി ആദ്യം സമ്മതിച്ചിരുന്നില്ല. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതി കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്ന് ദേശീയപാതയിൽ എത്തി തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറിപ്പോയ ദൃശ്യങ്ങൾ ലഭിച്ചത്.

logo
The Fourth
www.thefourthnews.in