'നിങ്ങളുടെ ഫോൺ ചോർത്താൻ സർക്കാരുമായി ബന്ധപ്പെട്ടവരുടെ നീക്കം', അഞ്ച് എംപിമാരുൾപ്പെടെയുളളവർക്ക് ആപ്പിളിൻ്റെ മുന്നറിയിപ്പ്

'നിങ്ങളുടെ ഫോൺ ചോർത്താൻ സർക്കാരുമായി ബന്ധപ്പെട്ടവരുടെ നീക്കം', അഞ്ച് എംപിമാരുൾപ്പെടെയുളളവർക്ക് ആപ്പിളിൻ്റെ മുന്നറിയിപ്പ്

പത്രപ്രവർത്തകർ രാഷ്ട്രീയ നേതാക്കൾ എന്നിവർക്കും ആപ്പിളിൻ്റെ മുന്നറിയിപ്പ് ലഭിച്ചു

രാജ്യത്തെ വിവിധ പ്രതിപക്ഷ എംപിമാരുള്‍പ്പെടെയുള്ളവരുടെ ഫോണുകളും മെയിലും ചോര്‍ത്താന്‍ നീക്കം. ആപ്പിള്‍ തന്നെയാണ് ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചത്. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത ചിലര്‍ ഫോണ്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന മുന്നറിയിപ്പാണ് ഇവര്‍ക്ക് ലഭിച്ചത്.

തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എന്നിവരുള്‍പെടെ അഞ്ച് എം പി മാര്‍ക്കാണ് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ആക്രമണത്തെ കുറിച്ച് ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, അഖിലേഷ് യാദവ്, ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ തുടങ്ങിയവരുടെ ഫോണും ചോര്‍ത്താന്‍ നീക്കം നടക്കുന്നതായി ബന്ധപ്പെട്ടവരെ ആപ്പിള്‍ അറിയിച്ചു.

ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി, ആം ആദ്മി പാര്‍ട്ടി എം പി രാഘവ് ചദ്ദ, എഐഎംഐഎം എം പി അസദ്ദുദ്ദീന്‍ ഒവൈസി കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരസ ഡെക്കാന്‍ ക്രോണിക്കില്‍ റസിഡന്റ് എഡിറ്റര്‍ ശ്രീറാം കാറി, ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രസിഡന്റ് സാമിര്‍ സരന്‍ എന്നിവര്‍ക്കാണ് ഫോണ്‍ ചോര്‍ത്തല്‍ ഭീഷണി ലഭിച്ചതായി അറിയിപ്പ് ലഭിച്ചത്.

ഇവർക്ക് ഇ മെയിലിൽ ലഭിച്ച മുന്നറിയിപ്പിൽ ഇങ്ങനെ പറയുന്നു:

"സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത ആക്രമികള്‍ നിങ്ങളുടെ ഫോണ്‍ ചോര്‍ത്തിയേക്കും. നിങ്ങളുടെ പ്രവര്‍ത്തനം കൊണ്ടായിരിക്കാം നിങ്ങളെ ലക്ഷ്യം വച്ചിരിക്കുന്നത്. നിങ്ങളുടെ ഫോണിലെ വിവരങ്ങള്‍ ദൂരെ നിന്നുവരെ ചോര്‍ത്തിയെടുക്കാന്‍ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് അക്രമികള്‍ക്ക് സാധിച്ചേക്കും. നിങ്ങളുടെ ക്യാമറയും മൈക്രോഫോണിന്റെയും നിയന്ത്രണവും അവര്‍ക്ക് ലഭിച്ചേക്കും. ഈ മുന്നറിയിപ്പ് തെറ്റായിരിക്കാമെങ്കിലും ഇത് ഗൗരവത്തില്‍ എടുക്കണമെന്ന് അപേക്ഷിക്കുന്നു."

ഇതിൽ അഞ്ച് പേർക്ക് ഒരേ സമയത്താണ് മുന്നറിയിപ്പ് ലഭിച്ചത്. ഇന്നലെ രാത്രി 11.45 നാണ് ഇവർക്ക് ആപ്പിളിൻ്റെ മുന്നറിയിപ്പ് സന്ദേശം ലഭിക്കുന്നത്.

'നിങ്ങളുടെ ഫോൺ ചോർത്താൻ സർക്കാരുമായി ബന്ധപ്പെട്ടവരുടെ നീക്കം', അഞ്ച് എംപിമാരുൾപ്പെടെയുളളവർക്ക് ആപ്പിളിൻ്റെ മുന്നറിയിപ്പ്
'ഹമാസ്, ജിഹാദ്, നിരപരാധികളായ ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നു'; കേസിന് കാരണം കേന്ദ്രമന്ത്രിയുടെ വിദ്വേഷ പരാമര്‍ശങ്ങള്‍

കോണ്‍ഗ്രസ് എംപി ശശി തരൂരും സമാന സന്ദേശം എക്‌സില്‍ കുറിച്ചിട്ടുണ്ട്. തന്നെപ്പോലുള്ള നികുതിദായകരുടെ ചെലവില്‍ ജോലിയില്ലാത്ത ഉദ്യോഗസ്ഥരെ തിരക്കിലാക്കിയതില്‍ സന്തോഷമുണ്ടെന്നും ശശി തരൂര്‍ പരിഹസിച്ചു. കോണ്‍ഗ്രസ് എംപി പവന്‍ ഖേര, ആം ആദ്മി എംപി രാഘവ് ചദ്ദ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവര്‍ക്കും മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന് പുറമേ ഒബ്‌സെര്‍വര്‍ റിസര്‍ച്ചര്‍ ഫൗണ്ടേഷന്‍ (ഒആര്‍എഫ്) അധ്യക്ഷനും മാധ്യമപ്രവര്‍ത്തകനുമായ സിദ്ധാര്‍ത്ഥ് വരദരാജന്‍, ശ്രീറാം കാറി എന്നിവര്‍ക്കും മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.

ഫോണും മെയിലും ചോര്‍ത്തപ്പെടുന്നെന മുന്നറിയിപ്പ് സന്ദേശം ലഭിച്ചവര്‍

1. മഹുവ മൊയ്ത്ര (തൃണമൂല്‍ കോണ്‍ഗ്രസ് എംപി)

2. പ്രിയങ്ക ചതുര്‍വേദി (ശിവസേന യുബിടി എംപി)

3. രാഘവ് ചദ്ദ (എഎപി എംപി)

4. ശശി തരൂര്‍ (കോണ്‍ഗ്രസ് എംപി)

5. സീതാറാം യെച്ചൂരി (സിപിഎം ജനറല്‍ സെക്രട്ടറി)

6. പവന്‍ ഖേര (കോണ്‍ഗ്രസ് വക്താവ്)

7. അഖിലേഷ് യാദവ് (സമാജ്വാദി പാര്‍ട്ടി പ്രസിഡന്റ്)

8. സിദ്ധാര്‍ത്ഥ് വരദരാജന്‍ (സ്ഥാപക എഡിറ്റര്‍, ദി വയര്‍)

9. ശ്രീറാം കാരി (റെസിഡന്റ് എഡിറ്റര്‍, ഡെക്കാന്‍ ക്രോണിക്കിള്‍)

10. സമീര്‍ സരണ്‍ (പ്രസിഡന്റ്, ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍)

logo
The Fourth
www.thefourthnews.in