കിലോയ്ക്ക് 80 രൂപ; തക്കാളി വില പിടിച്ചുനിർത്താൻ കേന്ദ്രത്തിന്റെ ഇടപെടല്‍

കിലോയ്ക്ക് 80 രൂപ; തക്കാളി വില പിടിച്ചുനിർത്താൻ കേന്ദ്രത്തിന്റെ ഇടപെടല്‍

ഞായറാഴ്ച മുതൽ, ദേശീയ തലസ്ഥാനത്തെ 100-ഓളം കേന്ദ്രീയ ഭണ്ഡാർ ഔട്ട്‌ലെറ്റുകൾ വഴി തക്കാളി വിൽക്കാനാണ് എൻസിസിഎഫ് പദ്ധതിയിടുന്നത്

കുതിച്ചുയര്‍ന്ന തക്കാളി വില പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍. കിലോയ്ക്ക് 80 രൂപ നിരക്കില്‍ തക്കാളി ചില്ലറ വിപണിയിലെത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. വെള്ളിയാഴ്ച മുതല്‍ ഡല്‍ഹിയില്‍ മൊബൈല്‍ വാനുകളിലായി 90 രൂപയ്ക്ക് തക്കാളി വില്‍ക്കാന്‍ ആരംഭിച്ചിരുന്നു. ശനിയാഴ്ച കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. പിന്നാലെയാണ് വില പത്തുരൂപ കൂടി കുറയ്ക്കാനുള്ള തീരുമാനം.

പ്രധാന നഗരങ്ങളിലുടനീളം ചില്ലറ വിപണികളിൽ ഉൾപ്പെടെ തക്കാളിയുടെ വില കിലോഗ്രാമിന് 250 രൂപ വരെ ഉയർന്നതിനെ തുടർന്നായിരുന്നു കേന്ദ്ര ഇടപെടൽ. സർക്കാർ കണക്കുകൾ പ്രകാരം, അഖിലേന്ത്യാതലത്തിൽ ശരാശരി വില കിലോയ്ക്ക് 117 രൂപയായിരുന്നു. വിപണി വില പിടിച്ചു നിർത്തുന്നതിന്റെ ഭാഗമായി, ഡൽഹി, പട്ന, ലക്നൗ എന്നിവിടങ്ങളിൽ കേന്ദ്രം നേരിട്ട് കിലോ 90 രൂപ നിരക്കിൽ തക്കാളി വിൽപന നടത്തുകയായിരുന്നു. കേന്ദ്രത്തിന്റെ ഇടപെടൽ മൊത്തവ്യാപാര വിലയില്‍ കുറവുണ്ടാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

കിലോയ്ക്ക് 80 രൂപ; തക്കാളി വില പിടിച്ചുനിർത്താൻ കേന്ദ്രത്തിന്റെ ഇടപെടല്‍
പിടിവിട്ട് തക്കാളി വില; ഉത്തരേന്ത്യയിൽ കിലോയ്ക്ക് 250 രൂപ, വില നിയന്ത്രിക്കാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാർ

തുടർന്ന് രാജ്യത്തിലെ 500 കേന്ദ്രങ്ങളില്‍ നിന്നുള്ള സ്ഥിതിഗതികള്‍ വീണ്ടും വിലയിരുത്തിയ ശേഷമാണ് ഞായറാഴ്ച മുതല്‍ കിലോയ്ക്ക് 80 രൂപയ്ക്ക് തക്കാളി വില്‍ക്കാന്‍ തീരുമാനിച്ചുവെന്ന് കേന്ദ്രം ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

കിലോയ്ക്ക് 80 രൂപ; തക്കാളി വില പിടിച്ചുനിർത്താൻ കേന്ദ്രത്തിന്റെ ഇടപെടല്‍
തക്കാളി വിറ്റ് ലക്ഷങ്ങള്‍ സമ്പാദിച്ചു; കര്‍ഷകനെ കവര്‍ച്ചാ സംഘം വകവരുത്തി

ഞായറാഴ്ച മുതൽ, ദേശീയ തലസ്ഥാനത്തെ 100-ഓളം കേന്ദ്രീയ ഭണ്ഡാർ ഔട്ട്‌ലെറ്റുകൾ വഴി തക്കാളി വിൽക്കാനാണ് എൻസിസിഎഫ് പദ്ധതിയിടുന്നത്. കൂടാതെ ഡൽഹി-എൻ‌സി‌ആറിലെ 400 സഫൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി തക്കാളി വിൽക്കാനുള്ള ചർച്ചകളും മദർ ഡയറിയുമായി നടത്തിവരികയാണ്.

logo
The Fourth
www.thefourthnews.in