'ബോധപൂർവ വിവേചനമില്ല'; കേന്ദ്ര-സംസ്ഥാന സാമ്പത്തിക തർക്കത്തില്‍ ഫിനാന്‍സ് സെക്രട്ടറി

'ബോധപൂർവ വിവേചനമില്ല'; കേന്ദ്ര-സംസ്ഥാന സാമ്പത്തിക തർക്കത്തില്‍ ഫിനാന്‍സ് സെക്രട്ടറി

ധനകാര്യമന്ത്രാലയത്തിന്റെ പ്രവർത്തനങ്ങള്‍ ഫിനാന്‍സ് കമ്മിഷന്റെ മാർഗനിർദേശപ്രകാരമാണെന്നുള്ള ധനമന്ത്രി നിർമല സീതാരാമന്റെ വാക്കുകള്‍ സോമനാഥ് ആവർത്തിക്കുകയും ചെയ്തു

സംസ്ഥാനങ്ങള്‍ക്കുള്ള സാമ്പത്തിക വിഹിതത്തിന്റെ വിതരണം വിവേചനമില്ലാതെ ഏകീകൃത മാർഗനിർദേശങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഫിനാന്‍സ് സെക്രട്ടറി ടി വി സോമനാഥന്‍. ദേശീയ മാധ്യമമായ എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സോമനാഥന്റെ പരാമർശം. ബിജെപി ഇതര സംസ്ഥാനങ്ങളെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന കടുത്ത വിമർശനം ഉയരുന്നതിനിടെയാണ് സോമനാഥിന്റെ വിശദീകരണം വന്നിരിക്കുന്നത്.

സംസ്ഥാനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം സംബന്ധിച്ചുള്ള ധനമന്ത്രാലയത്തിന്റെ പ്രവർത്തനങ്ങള്‍ ഫിനാന്‍സ് കമ്മിഷന്റെ മാർഗനിർദേശങ്ങള്‍ പ്രകാരമാണെന്നുള്ള ധനമന്ത്രി നിർമല സീതാരാമന്റെ വാക്കുകള്‍ സോമനാഥ് ആവർത്തിക്കുകയും ചെയ്തു. ഒരു സംസ്ഥാന സർക്കാരിനോടും തങ്ങള്‍ വിവേചനം നടത്തിയിട്ടില്ലെന്നും സോമനാഥന്‍ കൂട്ടിച്ചേർത്തു. രാഷ്ട്രീയ വശങ്ങളിലേക്ക് കടക്കാന്‍ തനിക്ക്‌ താല്‍പ്പര്യമില്ലെന്നും ബോധപൂർവമായ വിവേചനമുണ്ടായിട്ടില്ലെന്നും സോമനാഥന്‍ വ്യക്തമാക്കി.

'ബോധപൂർവ വിവേചനമില്ല'; കേന്ദ്ര-സംസ്ഥാന സാമ്പത്തിക തർക്കത്തില്‍ ഫിനാന്‍സ് സെക്രട്ടറി
പട്ടികജാതി-വർഗ സംവരണത്തില്‍ സംസ്ഥാന സർക്കാരുകള്‍ക്ക് ഉപസംവരണം ഏർപ്പെടുത്താമോ? സുപ്രീം കോടതി വാദം കേള്‍ക്കല്‍ തുടങ്ങി

ജിഎസ്‌ടിയും നികുതി വരുമാന വിതരണവും ദീർഘകാലമായി തുടരുന്ന തർക്കവിഷയമാണെന്നും സോമനാഥന്‍ ചൂണ്ടിക്കാണിച്ചു. നികുതി വരുമാനം പങ്കിടുന്നത് ഫിനാന്‍ഷ്യല്‍ കമ്മിഷന്‍ നിർവചിച്ചതും കണ്‍ട്രോളർ ആന്‍ഡ് ഓഡിറ്റർ ജനറല്‍ ഒഡിറ്റ് ചെയ്ത ശതമാനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും സോമനാഥ് പറഞ്ഞു. ഇത് മാറ്റാന്‍ കഴിയുന്നതല്ലെന്നും മാർഗനിർദേശങ്ങള്‍ അനുസരിച്ച് ഫണ്ട് വിതരണം ചെയ്യുമെന്നും സോമനാഥന്‍ ഊന്നിപ്പറഞ്ഞു.

"കേന്ദ്രം സ്പോണ്‍സർ ചെയ്യുന്ന സ്കീമുകള്‍ക്കായുള്ള ഫണ്ട് വിതരണം നിശ്ചിത ശതമാനം അടിസ്ഥാനമാക്കിയാണ്. പ്രധാന സംസ്ഥാനങ്ങളിലെ അനുപാതം 60-40 എന്ന രീതിയിലും വടക്കുകിഴക്കന്‍-മലയോര സംസ്ഥാനങ്ങളില്‍ 90-10 എന്ന രീതിയിലുമാണ്. അതുകൊണ്ട് തന്നെ എനിക്ക് കൃത്യമായി പറയാനാകും വിവേചനമുണ്ടാകുന്നില്ലെന്ന്. ധനകാര്യ കമ്മിഷന്‍ നിശ്ചയിച്ചിരിക്കുന്ന ശതമാന നിരക്കില്‍ ചില സംസ്ഥാനങ്ങള്‍ക്ക് ആശങ്കകളുണ്ടാകാം. അതിനെക്കുറിച്ച് എനിക്ക് പ്രതികരിക്കാനാകില്ല," സോമനാഥന്‍ വിശദീകരിച്ചു.

logo
The Fourth
www.thefourthnews.in