കമ്പനി രജത ജൂബിലി ആഘോഷത്തിനിടെ ഇരുമ്പ് കൂട്ടിലേറി കൈവീശി താഴേക്ക്; കയര്‍ പൊട്ടി സിഇഒയ്ക്ക് സ്റ്റേജില്‍ ദാരുണാന്ത്യം

കമ്പനി രജത ജൂബിലി ആഘോഷത്തിനിടെ ഇരുമ്പ് കൂട്ടിലേറി കൈവീശി താഴേക്ക്; കയര്‍ പൊട്ടി സിഇഒയ്ക്ക് സ്റ്റേജില്‍ ദാരുണാന്ത്യം

അമേരിക്കൻ സോഫ്റ്റ്‌വെയർ കമ്പനിയുടെ ഇന്ത്യൻ വംശജനായ സിഇഒ സഞ്ജയ് ഷായാണ് ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയിലുണ്ടായ അപകടത്തിൽ മരിച്ചത്

അമേരിക്കൻ സോഫ്റ്റ്‌വെയർ കമ്പനിയുടെ രജത ജൂബിലി ആഘോഷത്തിനിടെ വേദിയിലുണ്ടായ അപകടത്തിൽ സിഇഒയ്ക്ക് ദാരുണാന്ത്യം. വിസ്റ്റെക്സ് ഏഷ്യ പെസഫിക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഇന്ത്യൻ വംശജനായ സിഇഒ സഞ്ജയ് ഷാ (56)യാണ് മരിച്ചത്. പ്രസിഡന്റ് വിശ്വനാഥ് രാജു ഡറ്റലയ്ക്ക് സാരമായി പരുക്കേറ്റു. ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയിലാണ് സംഭവം.

പ്രത്യേകം സജ്ജമാക്കിയ ഇരുമ്പുകൂട്ടിൽ വേദിയിലേക്ക് കൈവീശി ഇറങ്ങുന്നതിനിടെ കയർ പൊട്ടിയാണ് അപകടം. സഞ്ജയ് ഷായെയും വിശ്വനാഥ് രാജു ഡറ്റലയെയും വഹിച്ച ഇരുമ്പ് കൂട് നാല് ഭാഗത്തുമായി ഘടിപ്പിച്ച കയറിൽ തൂക്കിയാണ് വേദിയിലേക്ക് ഇറക്കിയിരുന്നത്. ഇതിലൊന്ന് പൊട്ടിയതോടെ ആ ഭാഗത്തേക്ക് കൂട് ചെരിഞ്ഞ് ഇരുവരും വേദിയിലേക്ക് ശക്തിയിൽ പതിക്കുകയായിരുന്നു.

കമ്പനി രജത ജൂബിലി ആഘോഷത്തിനിടെ ഇരുമ്പ് കൂട്ടിലേറി കൈവീശി താഴേക്ക്; കയര്‍ പൊട്ടി സിഇഒയ്ക്ക് സ്റ്റേജില്‍ ദാരുണാന്ത്യം
പന്നു വധശ്രമക്കേസ്: പ്രതി നിഖിൽ ഗുപ്തയെ ചെക്ക് റിപ്പബ്ലിക് അമേരിക്കയ്ക്ക് കൈമാറിയേക്കും, നിര്‍ണായകമായി കോടതി ഇടപെടല്‍

ഇരുവരെയും ഉടൻ തന്നെ ആശുപത്രയിൽ പ്രവേശിച്ചെങ്കിലും സഞ്ജയ് ഷായെ രക്ഷിക്കാനായില്ല. വിശ്വനാഥ് രാജു ഡറ്റല അത്യാഹിത വിഭാഗത്തിൽ തുടരുകയാണ്.

രണ്ടു ദിവസത്തെ ആഘോഷത്തിനായി കമ്പനിയിലെ മുഴുവൻ ജോലിക്കാരുമടങ്ങുന്ന സംഘം രാമോജി ഫിലിം സിറ്റിയിൽ എത്തിയിരുന്നു. കമ്പനി സിഇഒയും പ്രസിഡന്റും ഇരുമ്പ് കൂടിൽ കയറി വേദിയിലേക്ക് വന്നിറങ്ങുന്നതോടെ ആഘോഷങ്ങൾ ആരംഭിക്കുന്ന തരത്തിലായിരുന്നു പരിപാടികൾ നിശ്ചയിച്ചിരുന്നത്.

ഒരു പ്രത്യേക ഉയരത്തിൽനിന്ന് കയറുകളും കപ്പികളുമുപയോഗിച്ച് കൂട് താഴേക്കിറക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഏകദേശം 15 അടി മുകളിലെത്തിയപ്പോൾ രണ്ട് റോപ്പുകൾ പൊട്ടി കൂട് നിലംപതിച്ചുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. എന്നാൽ, ഒരു ഭാഗത്തെ റോപ്പ് പൊട്ടി കൂട് തൂങ്ങിയാടുന്നതും അതിൽനിന്ന് സഞ്ജയ് ഷായും വിശ്വനാഥ് രാജു ഡറ്റലയും താഴേക്ക് പതിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

കമ്പനി രജത ജൂബിലി ആഘോഷത്തിനിടെ ഇരുമ്പ് കൂട്ടിലേറി കൈവീശി താഴേക്ക്; കയര്‍ പൊട്ടി സിഇഒയ്ക്ക് സ്റ്റേജില്‍ ദാരുണാന്ത്യം
മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ഇ-മെയിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു; റഷ്യൻ സർക്കാരിന്റെ ശിപാർശയുള്ള കമ്പനിയെന്ന് ആരോപണം

സംഭവത്തിൽ രാമോജി ഫിലിം സിറ്റി അധികൃതരെ പ്രതികളാക്കി പോലീസ് കേസെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304എ, 336 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

1999ൽ സ്ഥാപിക്കപ്പെട്ട വിസ്റ്റെക്സിൽ 1600ഓളം തൊഴിലാളികളുണ്ട്. 300 മില്യൺ ഡോളർ ആസ്തിയുള്ള കമ്പനിയുടെ സേവനങ്ങൾ സ്വീകരിക്കുന്നവരിൽ കൊക്കക്കോളയും ഡെല്ലും അഡോബും ഉൾപ്പെടെയുള്ള കോർപ്പറേറ്റ് ഭീമന്മാരുണ്ട്.

logo
The Fourth
www.thefourthnews.in