ബിജെപിയുമായി സഖ്യത്തിനില്ല; മിസോറാമില്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് മുഖ്യമന്ത്രി സോറംതാങ്ങ

ബിജെപിയുമായി സഖ്യത്തിനില്ല; മിസോറാമില്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് മുഖ്യമന്ത്രി സോറംതാങ്ങ

മിസോറാം തിരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍ നിന്നടക്കമുള്ള അഭയാർത്ഥികളുടെ പ്രശ്നങ്ങൾക്കും വലിയ പങ്കുണ്ടെന്ന് സോറംതാങ്ങ പറഞ്ഞു

മിസോറാമില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കവേ ഉറച്ച ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രിയും മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്) അധ്യക്ഷനുമായ സോറംതാങ്ങ. എംഎന്‍എഫിന് ഭരണവിരുദ്ധ വികാരം ഇല്ലാതാക്കാന്‍ സാധിക്കുമെന്നും വീണ്ടും അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. വലിയ ഭൂരിപക്ഷത്തോടെ തന്നെ ജയിക്കുമെന്നും സൊറാംതങ പ്രതികരിച്ചു. വോട്ട് രേഖപ്പെടുത്തുന്നതിന് മുന്നോടിയായി മാധ്യമങ്ങളോടാണ് എംഎന്‍എഫിന് തുടര്‍ഭരണം ലഭിക്കുമെന്ന ആത്മവിശ്വാസം സോറംതാങ്ങ പ്രകടിപ്പിച്ചത്.

കേന്ദ്രത്തില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ കൂടെയാണ് എംഎന്‍എഫ് എങ്കിലും മിസോറാമില്‍ ബിജെപിയുമായി സഖ്യത്തിലല്ല. കേവല ഭൂരിപക്ഷം കിട്ടാതെ വന്നാല്‍ ബിജെപിയുമായി സഖ്യം ചേരുമോയെന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുമായി സഖ്യത്തിനില്ല; മിസോറാമില്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് മുഖ്യമന്ത്രി സോറംതാങ്ങ
മിസോറാമിലും ഛത്തീസ്‌ഗഢിലും ജനം വിധിയെഴുതിത്തുടങ്ങി

''മിസോറാമില്‍ തൂക്കുമന്ത്രി സഭയുണ്ടാകില്ല. മിസോറാമില്‍ എംഎന്‍എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരും. അതില്‍ എനിക്ക് പൂര്‍ണ ആത്മവിശ്വാസമുണ്ട്. മിസോറാമില്‍ ബിജെപി ഞങ്ങളുടെ സഖ്യകക്ഷിയല്ല. സഖ്യത്തിന് വേണ്ടി ബിജെപി ഞങ്ങളെ സമീപിച്ചിട്ടില്ല. ഞങ്ങളും അവരെ സമീപിച്ചില്ല. കേന്ദ്രത്തില്‍ ഞങ്ങള്‍ അവരുടെ സഖ്യകക്ഷിയാണ്. കേന്ദ്രത്തില്‍ സഖ്യമുണ്ടെങ്കിലും മിസോറാമില്‍ ബിജെപിയുമായോ മറ്റ് പാര്‍ട്ടികളുമായോ കക്ഷി ചേരില്ല. എന്നാല്‍ പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കിയാണ് ഞങ്ങള്‍ അവരെ പിന്തുണക്കുന്നത്,''-അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ എംഎന്‍എഫ് വിജയിക്കുന്നതിന് അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങളും വലിയ പങ്ക് വഹിക്കുമെന്ന് സോറംതാങ്ങ കൂട്ടിച്ചേര്‍ത്തു. അവര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും നല്‍കാന്‍ എംഎന്‍എഫ് സര്‍ക്കാരിനെ ആവശ്യമുണ്ടെന്നും അദ്ദേഹം പറയുന്നു. മ്യാന്‍മറില്‍ നിന്നും വന്ന 33,000 അഭയാര്‍ത്ഥികളും, ബംഗ്ലാദേശില്‍ നിന്നുമുള്ള 800 പേരും, മണിപ്പൂര്‍ സംഘര്‍ഷത്തിന്റെ ഭാഗമായി പലായനം ചെയ്ത 13,000ത്തിലധികം പേരും മിസോറാമിലാണ് അഭയം തേടിയത്.

2018ലെ മിസോറാം നിയമസഭാ തിരഞ്ഞെടുപ്പില്‍ 37.8 ശതമാനത്തോടെയാണ് എംഎന്‍എഫ് വിജയിച്ചത്. അതേസമയം ഒമ്പതാമത് നിയമസഭയിലേക്കുള്ള 40 സീറ്റുകളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. 16 സ്ത്രീകളടക്കം 174 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടി മത്സരിക്കുന്നത്. ഭരണകക്ഷിയായ എംഎന്‍എഫും പ്രതിപക്ഷ പാര്‍ട്ടികളായ സൊറം പീപ്പിള്‍സ് മൂവ്‌മെന്റും കോണ്‍ഗ്രസും എല്ലാ സീറ്റിലും മത്സരിക്കുന്നുണ്ട്. 23 സീറ്റില്‍ ബിജെപിയും മത്സരിക്കുന്നു. ഐസ്‌വാള്‍ ഈസ്റ്റ് 1 സീറ്റില്‍ നിന്നുമാണ് സോറംതാങ്ങ ജനവിധി തേടുന്നത്.

മിസോറാമിനെ കൂടാതെ ഛത്തീസ്‌ഗഢിലെ ഒന്നാം ഘട്ട തിരഞ്ഞെടുപ്പും ഇന്ന് നടക്കുന്നുണ്ട്. 90 അംഗങ്ങളുള്ള ഛത്തീസ്‌ഗഢ് നിയമസഭയിലെ 20 സീറ്റിലേക്കുള്ള വോട്ടെടുപ്പാണ് ആദ്യ ഘട്ടമായി ഇന്ന് നടക്കുന്നത്. 

logo
The Fourth
www.thefourthnews.in