മിസോറാമിലും ഛത്തീസ്‌ഗഢിലും ജനം വിധിയെഴുതിത്തുടങ്ങി

മിസോറാമിലും ഛത്തീസ്‌ഗഢിലും ജനം വിധിയെഴുതിത്തുടങ്ങി

ഛത്തീസ്‌ഗഢിലെ ആദ്യഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ഇന്ന് തുടക്കം. ഛത്തീസ്‌ഗഢ്, മിസോറാം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പാണ് ഇന്ന് ആരംഭിച്ചത്. 90 അംഗങ്ങളുള്ള ഛത്തീസ്‌ഗഢ് നിയമസഭയിലെ 20 സീറ്റിലേക്കുള്ള വോട്ടെടുപ്പാണ് ആദ്യ ഘട്ടമായി ഇന്ന് നടക്കുന്നത്. 40 അംഗങ്ങളുള്ള മിസോറാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് പൂര്‍ത്തിയാവും.

ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ശക്തമായ മത്സരമാണ് ഛത്തീസ്‌ഗഢില്‍ നടക്കുന്നത്. എന്നാല്‍ ഇരു പാര്‍ട്ടികൾക്കും കാര്യമായ റോളില്ലാത്ത ഒരേയൊരു സംസ്ഥാനമാണ് മിസോറാം. ഇവിടെ മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്), സോറം പീപ്പിള്‍സ് മൂവ്‌മെന്റ് (ഇസെറ്റ്പിഎം) എന്നീ പാര്‍ട്ടികള്‍ തമ്മിലാണ് കടുത്ത മത്സരം.

മിസോറാമിലും ഛത്തീസ്‌ഗഢിലും ജനം വിധിയെഴുതിത്തുടങ്ങി
വിജയം 'കൊയ്‌തെടുക്കാന്‍' കോണ്‍ഗ്രസും ബിജെപിയും; ഫിനിഷിങ്ങില്‍ ഛത്തിസ്ഗഡില്‍ നെല്‍കര്‍ഷകരെ ലക്ഷ്യമിട്ട് പാര്‍ട്ടികള്‍

മിസോറാമില്‍ ആകെ 174 സ്ഥാനാര്‍ത്ഥികളും ഛത്തീസ്‌ഗഢില്‍ ആദ്യ ഘട്ടത്തില്‍ 223 സ്ഥാനാര്‍ത്ഥികളുമാണ് ജനവിധി തേടുന്നത്. ഛത്തീസ്ഢിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബര്‍ 17ന് നടക്കും. അന്നുതന്നെയാണ് മധ്യപ്രദേശിൽ വോട്ടെടുപ്പ്. രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് യഥാക്രമം നവംബര്‍ 23നും നവംബര്‍ 30നും നടക്കും. അഞ്ച് സംസ്ഥാനങ്ങളിലെയും ജനവിധി ഡിസംബര്‍ മൂന്നിനാണ് അറിയുക.

ഛത്തീസ്‌ഗഢിലെ 20 സീറ്റുകളിലേക്ക് ആകെ 40,78,681 വോട്ടര്‍മാരാണുള്ളത്. പുരുഷന്മാര്‍ 19,93,937, സ്ത്രീകള്‍ 20,84,675, ട്രാന്‍സ് ജെന്‍ഡര്‍ 69 എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ കണക്ക്. 5304 പോളിങ് സ്‌റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. അതില്‍ 200 എണ്ണം സ്ത്രീകള്‍ നിയന്ത്രിക്കുന്ന സംഘ്‌വാരി ബൂത്തുകളാണ്.

മിസോറാമിലും ഛത്തീസ്‌ഗഢിലും ജനം വിധിയെഴുതിത്തുടങ്ങി
മിസോറാം: ആണധികാരത്തിന് എതിരാകുമോ ജനവിധി?

1276 പോളിങ് സ്റ്റേഷനുകളിലായി മിസോറാമില്‍ എട്ട് ലക്ഷത്തോളം വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തുന്നത്. ഇതില്‍ 4,39,026 പേർ സ്ത്രീകളാണ്.

logo
The Fourth
www.thefourthnews.in