മാലദ്വീപില്‍ നിന്ന് സേന പിന്മാറ്റം; സൈനികർക്ക് പകരമുള്ള സിവിലിയന്മാരുടെ ആദ്യ സംഘം എത്തി

മാലദ്വീപില്‍ നിന്ന് സേന പിന്മാറ്റം; സൈനികർക്ക് പകരമുള്ള സിവിലിയന്മാരുടെ ആദ്യ സംഘം എത്തി

വ്യോമയാന പ്ലാറ്റ്‍ഫോം കൈമാറ്റം, ഏറ്റടുക്കൽ നടപടികൾ പൂർത്തിയാക്കാൻ ഇന്നലെ രാത്രിയാണ് ഇന്ത്യൻ സിവിലിയൻ സംഘം അദ്ദുവിലെത്തിയത്

മാലദ്വീപിലെ മൂന്ന് വ്യോമയാന പ്ലാറ്റ്‌ഫോമുകളിൽ ഒന്നിന്റെ ചുമതല ഏറ്റടുക്കാൻ ആദ്യ ഇന്ത്യൻ സിവിലിയൻ സംഘം എത്തി. വിമാനം പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള സിവിലിയൻ സംഘം ദ്വീപ് രാഷ്ട്രത്തിൽ എത്തിയതായി മാലദ്വീപ് പ്രതിരോധ മന്ത്രാലയത്തിൻ്റെ പ്രസ്താവന ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. മാലദ്വീപിലെ ഇന്ത്യൻ സൈനികരെ പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 10 ന് അവസാനിക്കാനിരിക്കെയാണ് സിവിലിയന്‍ സംഘം എത്തിയത്.

മാലദ്വീപില്‍ നിന്ന് സേന പിന്മാറ്റം; സൈനികർക്ക് പകരമുള്ള സിവിലിയന്മാരുടെ ആദ്യ സംഘം എത്തി
സല്‍മ അണക്കെട്ട് പരിശോധിക്കാൻ ഇന്ത്യൻ സംഘം അഫ്ഗാനിൽ; താലിബാൻ ഭരണത്തിലേറിയ ശേഷം ആദ്യം

വ്യോമയാന പ്ലാറ്റ്‍ഫോം കൈമാറ്റം, ഏറ്റടുക്കൽ നടപടികൾ പൂർത്തിയാക്കല്‍ എന്നിവയ്ക്കായി ഇന്നലെ രാത്രിയാണ് ഇന്ത്യൻ സിവിലിയൻ സംഘം അദ്ദുവിലെത്തിയത്. മാർച്ച് 10-നകം സൈനികരുടെ ആദ്യ ബാച്ച് മാലദ്വീപ് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറ്റകുറ്റപ്പണികൾക്കായി ഹെലികോപ്റ്റർ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ഇന്ന് പരീക്ഷണ പറക്കൽ നടത്തും. പകരമുള്ള ഹെലികോപ്ടറുമായി ഇന്ത്യൻ കപ്പൽ ഇന്ന് അദ്ദുവിൽ എത്തും.

സൈനികർ പിൻവാങ്ങിയതിന് ശേഷം രണ്ട് ഹെലികോപ്റ്ററുകളും ഒരു എയര്‍ക്രാഫ്റ്റും മാലദ്വീപില്‍ തുടരുമെന്നായിരുന്നു നേരത്തെ നടന്ന ഇന്ത്യ-മാലദ്വീപ് കോര്‍ഗ്രൂപ്പ് ചര്‍ച്ചയില്‍ ധാരണയായത്. ഇന്ത്യന്‍ സൈനികര്‍ക്ക് പകരം ഇന്ത്യന്‍ സിവിലിയന്‍ ഉദ്യോഗസ്ഥരെയോ മാലദ്വീപ് ഉദ്യോഗസ്ഥരേയോ ഇതിന്റെ ചുമതല ഏല്‍പ്പിക്കും. നിലവിൽ ആദ്യ ബാച്ചിനെ പിൻവലിക്കുമെങ്കിലും മറ്റ് രണ്ട് പ്ലാറ്റ്‌ഫോമുകളിലെ സൈനികരെ മാറ്റിസ്ഥാപിക്കുന്നതിന് 2024 മെയ് പത്ത് വരെ സമയമുണ്ട്.

മാലദ്വീപില്‍ നിന്ന് സേന പിന്മാറ്റം; സൈനികർക്ക് പകരമുള്ള സിവിലിയന്മാരുടെ ആദ്യ സംഘം എത്തി
മരിച്ചിട്ടും തീരാത്ത പിണക്കം; പ്രതിമയുടെ രൂപത്തില്‍ സുഖുവിനെ വിരട്ടുന്ന വീര്‍ഭദ്ര സിങ്

മാലദ്വീപിലെ ജനങ്ങള്‍ക്ക് മാനുഷികസഹായവും മെഡിക്കല്‍ സേവനങ്ങളും നൽകുന്നതിനാണ് ഇന്ത്യന്‍ വ്യോമയാന പ്ലാറ്റ്‌ഫോമുകൾ മാലദ്വീപില്‍ പ്രവർത്തിക്കുന്നത്. ഇതിന്റെ പ്രവർത്തനങ്ങൾ തുടരാനായി ഹെലികോപ്റ്ററുകളും വിമാനങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ത്യന്‍ സിവിലിയന്‍ ഉദ്യോഗസ്ഥരേയോ പരിശീലനം ലഭിച്ച മാലദ്വീപ് സൈനിക ഉദ്യോഗസ്ഥരേയോ നിയമിക്കാം എന്നതാണ് പ്രശ്‌നപരിഹാരമായി ഇരു രാജ്യങ്ങളും അംഗീകരിച്ച മാര്‍ഗം. മൂന്ന് ഇന്ത്യൻ പ്ലാറ്റ്‌ഫോമുകളിലായി ഏകദേശം 80 സൈനികർ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

മാലദ്വീപില്‍ നിന്ന് സേന പിന്മാറ്റം; സൈനികർക്ക് പകരമുള്ള സിവിലിയന്മാരുടെ ആദ്യ സംഘം എത്തി
'100 രൂപയുടെ ഗുളിക'; കാൻസർ തിരിച്ചുവരവ് തടയുന്ന മരുന്ന് വികസിപ്പിച്ചെടുത്തതായി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്

മുഹമ്മദ് മൂയിസു പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെയാണ് മാലദ്വീപിൽ നിന്ന് ഇന്ത്യന്‍ സൈനികരെ പുറത്താക്കൽ നടപടികൾ ആരംഭിച്ചത്. ചൈന അനുകൂല നിലപാടുകളുടെ പേരില്‍ നേരത്തെതന്നെ ശ്രദ്ധേയനാണ് മുഹമ്മദ് മുയിസു. ഇന്ത്യ വിരുദ്ധ നിലപാടുകളായിരുന്നു അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോലും മുന്നോട്ട് വച്ചിരുന്നത്. ഇന്ത്യന്‍ സൈന്യം രാജ്യത്ത് തുടരുന്നത് മാലദ്വീപിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് മുഹമ്മദ് മുയിസുവിന്റെ പ്രതികരണം. 2009 മുതൽ മാലദ്വീപിലെ സ്ഥിരം സാന്നിധ്യമാണ് ഇന്ത്യ.

logo
The Fourth
www.thefourthnews.in