സല്‍മ അണക്കെട്ട് പരിശോധിക്കാൻ ഇന്ത്യൻ സംഘം അഫ്ഗാനിൽ; താലിബാൻ ഭരണത്തിലേറിയ ശേഷം ആദ്യം

സല്‍മ അണക്കെട്ട് പരിശോധിക്കാൻ ഇന്ത്യൻ സംഘം അഫ്ഗാനിൽ; താലിബാൻ ഭരണത്തിലേറിയ ശേഷം ആദ്യം

2021ൽ അമേരിക്ക അധിനിവേശം അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാനിൽനിന്ന് പിൻവാങ്ങിയതോടെയാണ് താലിബാൻ ഭരണത്തിലേറുന്നത്. തുടർന്ന് മിക്ക രാജ്യങ്ങളും താലിബാൻ ഭരണകൂടവുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു

താലിബാൻ ഭരണത്തിലേറിയ ശേഷം ആദ്യമായി സല്‍മ ഡാം പരിശോധിക്കാൻ ഇന്ത്യൻ സംഘം അഫ്ഗാനിസ്താനിലേക്ക്. ഇന്ത്യ- അഫ്ഗാനിസ്താൻ സൗഹൃദത്തിന്റെ അടയാളമായിട്ടാണ് എട്ട് വർഷങ്ങൾക്ക് മുൻപ് ഇന്ത്യയുടെ പിന്തുണയിൽ 265 ദശലക്ഷം ഡോളർ ചെലവിൽ സൽ‍മ അണക്കെട്ട് നിർമിക്കുന്നത്. എന്നാൽ, താലിബാൻ ഭരണം കയ്യടക്കിയ ശേഷം ഇന്ത്യ സൽ‍മ അണക്കെട്ടിന്റെ പുരോഗതി പരിശോധിക്കാനോ അറ്റകുറ്റ പണികൾക്കോ തയാറായിട്ടുണ്ടായിരുന്നില്ല. 2021ന് ശേഷം അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യൻ ഔദ്യോഗിക പ്രതിനിധി സംഘം അഫ്ഗാനിസ്താനിലേക്ക് നടത്തുന്ന ആദ്യ സന്ദർശനമാണിത്.

2021ൽ അമേരിക്ക അധിനിവേശം അവസാനിപ്പിച്ച് അഫ്ഗാനിസ്താനില്‍ നിന്ന് പിൻവാങ്ങിയതോടെയാണ് താലിബാൻ ഭരണത്തിലേറുന്നത്. തുടർന്ന് മിക്ക രാജ്യങ്ങളും താലിബാൻ ഭരണകൂടവുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യയും അഫ്ഗാനിൽനിന്ന് പിൻവാങ്ങിയത്. എന്നാൽ പുതിയ നടപടി താലിബാനുമായുള്ള ഇന്ത്യയുടെ വർധിച്ചുവരുന്ന ഇടപഴകലിന്റെ സൂചനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യ-അഫ്ഗാനിസ്താന്‍ ഫ്രണ്ട്ഷിപ്പ് ഡാം എന്ന് പുനർനാമകരണം ചെയ്യപ്പെട്ട അണക്കെട്ടാണ് സൽമ.

സല്‍മ അണക്കെട്ട് പരിശോധിക്കാൻ ഇന്ത്യൻ സംഘം അഫ്ഗാനിൽ; താലിബാൻ ഭരണത്തിലേറിയ ശേഷം ആദ്യം
അഫ്ഗാനിൽ അംബാസഡറെ നിയമിച്ച് ചൈന, സ്വാഗതം ചെയ്ത് താലിബാൻ; ആദ്യ വിദേശപ്രതിനിധി

സൽ‍മ അണക്കെട്ടിന്റെ പരിശോധനയ്ക്കായി ഇന്ത്യൻ പൊതുമേഖലാ കമ്പനിയായ വാപ്‌കോസിൻ്റെ നാലംഗ സംഘം അഫ്ഗാനിലെത്തിയതായും പദ്ധതിയുടെ അവസ്ഥകൾ വിശകലനം ചെയ്യുന്നുണ്ടെന്നും ദ വയർ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി ഇരുപത്തിയൊന്നിനാണ് ചാർട്ടേർഡ് വിമാനത്തിൽ സംഘം കാബൂളിൽ എത്തിയത്. അണക്കെട്ട് സന്ദർശനത്തിൽ ഉടനീളം അഫ്‌ഗാൻ ജല-ഊർജ വകുപ്പ് മന്ത്രാലയ അധികൃതർ ഇന്ത്യൻ സംഘത്തെ അനുഗമിച്ചിരുന്നു.

സല്‍മ അണക്കെട്ട് പരിശോധിക്കാൻ ഇന്ത്യൻ സംഘം അഫ്ഗാനിൽ; താലിബാൻ ഭരണത്തിലേറിയ ശേഷം ആദ്യം
അഫ്ഗാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സ്ത്രീകളെ വിലക്കി താലിബാന്‍

സൽമ അണക്കെട്ട് ദീർഘകാലമായി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഒരു സാങ്കേതിക സംഘത്തെ അയക്കണമെന്ന് താലിബാൻ സർക്കാർ ഇന്ത്യൻ അധികാരികളോട് ആവർത്തിച്ച് അഭ്യർത്ഥിച്ചിരുന്നു. എന്നിരുന്നാലും, നയതന്ത്ര സങ്കീർണ്ണതകൾക്കിടയിൽ ഈ അപ്പീലുകളോട് പ്രതികരിക്കുന്നത് വൈകുകയായിരുന്നു.

മറ്റ് രാഷ്ട്രങ്ങളെ പോലെ അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. എന്നിരുന്നാലും, 2022ൽ ഇന്ത്യൻ നയതന്ത്രജ്ഞർ അഫ്ഗാനിലേക്ക് മടങ്ങുകയും താലിബാനുമായുള്ള ബന്ധം ക്രമാനുഗതമായി വർധിപ്പിക്കുകയും ചെയ്തിരുന്നു. മാനുഷിക സഹായങ്ങൾക്ക് വേണ്ടിയുള്ള ഔദ്യോഗിക പ്രതിനിധി സംഘമെന്ന നിലയ്ക്കാണ് ഇന്ത്യ സംഘത്തെ നിയോഗിച്ചത്.

സല്‍മ അണക്കെട്ട് പരിശോധിക്കാൻ ഇന്ത്യൻ സംഘം അഫ്ഗാനിൽ; താലിബാൻ ഭരണത്തിലേറിയ ശേഷം ആദ്യം
അഫ്ഗാനില്‍ ബ്യൂട്ടിപാര്‍ലറുകള്‍ക്കും വിലക്ക്; ഒരു മാസത്തിനുള്ളില്‍ അടച്ചുപൂട്ടാന്‍ താലിബാന്‍ നിര്‍ദേശം

താലിബാന്റെ സ്ത്രീവിരുദ്ധത ഉൾപ്പെടെയുള്ള നിലപാടുകളാണ് യുഎൻ അടക്കമുള്ള അന്താരാഷ്ട്ര സമൂഹങ്ങളെ അഫ്‌ഗാൻ ഭരണകൂടത്തിൽനിന്ന് അകറ്റി നിർത്തുന്നതിലുള്ള പ്രധാന ഘടകങ്ങളിലൊന്ന്. താലിബാൻ ഭരണം പിടിച്ചെടുക്കുന്നതിന് മുൻപ് ഇരുന്നൂറ് കോടി ഡോളറിലധികം വരുന്ന വികസന പ്രവർത്തനങ്ങളാണ് ഇന്ത്യൻ അയൽരാജ്യത്ത് നടത്തിയത്.

logo
The Fourth
www.thefourthnews.in