'കമ്പ്യൂട്ടറോ പേപ്പറോ നല്‍കിയിട്ടില്ല, പിന്നെങ്ങനെ കെജ്‍രിവാള്‍ ഉത്തരവിറക്കി'; അന്വേഷണത്തിനൊരുങ്ങി ഇഡി

'കമ്പ്യൂട്ടറോ പേപ്പറോ നല്‍കിയിട്ടില്ല, പിന്നെങ്ങനെ കെജ്‍രിവാള്‍ ഉത്തരവിറക്കി'; അന്വേഷണത്തിനൊരുങ്ങി ഇഡി

എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) കസ്റ്റഡിയില്‍ തുടരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയതിയില്‍ ചോദ്യമുയരുന്നു

എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) കസ്റ്റഡിയില്‍ തുടരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയതിയില്‍ ചോദ്യമുയരുന്നു. കസ്റ്റഡിയില്‍ സ്റ്റേഷനറി സാധനങ്ങള്‍ അനുവദിക്കുന്ന പതിവില്ല. കെജ്‌രിവാളിന് ഇ ഡി കമ്പ്യൂട്ടറോ പേപ്പറോ നല്‍കിയിട്ടില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകള്‍. ഈ സാഹചര്യത്തില്‍ ഒപ്പുവച്ച ഉത്തരവ് എങ്ങനെ പുറത്തിറങ്ങിയെന്നത് അന്വേഷിക്കാനൊരുങ്ങുകയാണ് കേന്ദ്ര ഏജന്‍സി. ഇ ഡി ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉത്തരവുമായി ബന്ധപ്പെട്ട് മന്ത്രി അതിഷിയെ ഇഡി ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കസ്റ്റഡിയില്‍ സ്റ്റേഷനറി സാധനങ്ങള്‍ അനുവദിക്കുന്ന പതിവില്ല. കെജ്‌രിവാളിന് ഇ ഡി കമ്പ്യൂട്ടറോ പേപ്പറോ നല്‍കിയിട്ടില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകള്‍

വ്യാഴാഴ്ചയാണ് ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. ശേഷം കോടതിയില്‍ ഹാജരാക്കിയ കെജ്‌രിവാളിനെ മാർച്ച് 28 വരെ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. ഇതിന് തൊട്ടടുത്ത ദിവസമാണ് ഡല്‍ഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് ഒരു കുറിപ്പിലൂടെ മന്ത്രി അതിഷിക്ക് കെജ്‌രിവാള്‍ കൈമാറിയതായി ഇന്നലെ ആംആദ്മി വൃത്തങ്ങള്‍ അറിയിച്ചത്. പിന്നാലെ അതിഷി വാർത്താസമ്മേളനത്തില്‍ കുറിപ്പിലെ കാര്യങ്ങള്‍ വൈകാരികമായി വെളിപ്പെടുത്തുകയും ചെയ്തു.

'കമ്പ്യൂട്ടറോ പേപ്പറോ നല്‍കിയിട്ടില്ല, പിന്നെങ്ങനെ കെജ്‍രിവാള്‍ ഉത്തരവിറക്കി'; അന്വേഷണത്തിനൊരുങ്ങി ഇഡി
കെജ്‌രിവാളിനു വേണ്ടി 'ഇന്ത്യ' ഏതറ്റം വരെ പോകും?

"അരവിന്ദ് കെജ്‌രിവാള്‍ജി എനിക്കൊരു കത്തും നിർദേശവും നല്‍കി. അത് വായിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു. ഇദ്ദേഹം ആരാണെന്ന് ഞാന്‍ ചിന്തിച്ചു പോയി. ജയിലില്‍ കഴിയുമ്പോഴും അദ്ദേഹം ഡല്‍ഹിയിലെ ജനങ്ങളെക്കുറിച്ചും അവരുടെ ജലവിതരണ പ്രശ്നങ്ങളെക്കുറിച്ചുമാണ് ചിന്തിക്കുന്നത്. കെജ്‍രിവാളിന് മാത്രം കഴിയുന്ന കാര്യങ്ങളാണിത്. ഡല്‍ഹിയിലെ രണ്ട് കോടി ജനങ്ങള്‍ ഉള്‍പ്പെടുന്ന കുടുംബത്തിലെ അംഗമായാണ് അദ്ദേഹം സ്വയം കരുതുന്നത്," അതിഷി പറഞ്ഞു.

"എനിക്ക് ബിജെപിയോട് പറയാനുള്ളത് ഇത്രമാത്രമാണ്. നിങ്ങള്‍ക്ക് അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനും ജയിലിലടയ്ക്കാനും കഴിയും. എന്നാല്‍ ഡല്‍ഹി ജനതയോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും കടമയും ഇല്ലാതാക്കാന്‍ സാധിക്കില്ല. കെജ്‌രിവാള്‍ ജയിലിലാണെങ്കിലും സർക്കാരിന്റെ പ്രവർത്തനങ്ങള്‍ തുടരും," അതിഷി കൂട്ടിച്ചേർത്തു.

കെജ്‍രിവാള്‍ കത്തിലെഴുതിയിരുന്ന കാര്യങ്ങളും അതിഷി വെളിപ്പെടുത്തി. "ഡല്‍ഹിയിലെ ചില മേഖലകളില്‍ ജലവിതരണത്തിലും മലിജനം കൈകാര്യം ചെയ്യുന്നതിലും പ്രശ്നം നേരിടുന്നതായി അറിയാന്‍ സാധിച്ചു. ഞാന്‍ ജയിലിലായതുകൊണ്ട് ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത്. വേനല്‍ക്കാലം എത്തുകയാണ്, ജലവിതരണം ഉറപ്പാക്കണം. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണം. ആവശ്യമെങ്കില്‍ ലെഫ്റ്റനന്റ് ഗവർണറുടെ സഹായം തേടാം. അദ്ദേഹം ഉറപ്പായും സഹായിക്കും," കെജ്‌രിവാള്‍ കത്തില്‍ പറയുന്നു.

'കമ്പ്യൂട്ടറോ പേപ്പറോ നല്‍കിയിട്ടില്ല, പിന്നെങ്ങനെ കെജ്‍രിവാള്‍ ഉത്തരവിറക്കി'; അന്വേഷണത്തിനൊരുങ്ങി ഇഡി
അഴിമതിക്കെതിരെ കോണ്‍ഗ്രസ് വിരുദ്ധനായി തുടക്കം; മോദി ഭയക്കുന്ന നേതാവിലേക്കുള്ള കെജ്‌രിവാളിന്റെ രാഷ്ട്രീയ പരിണാമം

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. മാർച്ച് 31ന് ഡൽഹിയിലെ രാംലീല മൈതാനിയിൽ മെഗാറാലി സംഘടിപ്പിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ . ഞായറാഴ്ച 'ഇന്ത്യ സഖ്യം വിളിച്ചുചേർത്ത സംയുക്ത വാർത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

logo
The Fourth
www.thefourthnews.in