'ഭയരഹിത, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം തുടരും; ചോദ്യം ചെയ്യല്‍ നേരിട്ട ജീവനക്കാര്‍ക്ക് പിന്തുണ'; പ്രതികരണവുമായി ബിബിസി

'ഭയരഹിത, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം തുടരും; ചോദ്യം ചെയ്യല്‍ നേരിട്ട ജീവനക്കാര്‍ക്ക് പിന്തുണ'; പ്രതികരണവുമായി ബിബിസി

ബിബിസിയുടെ ഡല്‍ഹി മുംബൈ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് നടത്തികൊണ്ടിരിക്കുന്ന പരിശോധന അവസാനിപ്പിച്ചതിന് പിന്നാലെയായിരുന്നു ബിബിസിയുടെ പ്രതികരണം

ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളില്‍ നടന്ന ആദായ നികുതി വകുപ്പിന്റെ പരിശോധനയ്ക്ക് പിന്നാലെ ജീവനക്കാര്‍ക്ക് പിന്തുണ അറിയിച്ച് ബിബിസി. ഭയരഹിതമായ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം തുടരുമെന്നും പരിശോധനയ്ക്ക് ശേഷം ബിബിസി ഇന്ത്യ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥരുമായി തുടര്‍ന്നും സഹകരിക്കും. ഭയരഹിതമായ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം തുടരും. ദൈര്‍ഘ്യമേറിയ ചോദ്യം ചെയ്യല്‍ നേരിട്ട ജീവനക്കാര്‍ക്ക് പിന്തുണ അറിയിക്കുന്നു- എന്നുമായിരുന്നു ബിബിസി ഇന്ത്യയുടെ പ്രതികരണം.

'ഭയരഹിത, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം തുടരും; ചോദ്യം ചെയ്യല്‍ നേരിട്ട ജീവനക്കാര്‍ക്ക് പിന്തുണ'; പ്രതികരണവുമായി ബിബിസി
60 മണിക്കൂര്‍; ബിബിസി ഓഫീസുകളിലെ പരിശോധന അവസാനിച്ചു

ബിബിസി സ്വതന്ത്രവുമായ ഒരു മാധ്യമ സ്ഥാപനമാണ്. ഇന്ത്യയിലുള്‍പ്പെടെ ചാനലിന്റെ സംപ്രേക്ഷണം പഴയതുപോലെ തന്നെ തുടരും. ഇന്ത്യയിലും പുറത്തുമുള്ള ഞങ്ങളുടെ പ്രേക്ഷകരുമായി സംവദിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ബിബിസി അറിയിച്ചു.

60 മണിക്കൂറോളം നീണ്ടു നിന്ന പരിശോധനയായിരുന്നു ബിബിസിയുടെ ഡല്‍ഹി മുംബൈ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് സംഘടിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച പരിശോധന വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് അവസാനിപ്പിച്ചത്. പരിശോധനയ്ക്ക് ശേഷം രണ്ട് ഓഫീസിലും ഉണ്ടായിരുന്ന ആദായ നികുതി ഉദ്യോഗസ്ഥര്‍ മടങ്ങി. ബിബിസി ഇന്ത്യ ഓഫീസിലെ 2012 മുതലുള്ള സാമ്പത്തിക രേഖകളുടെ സര്‍വ്വേയാണ് നടത്തുന്നതെന്നാണ് ആദായ നികുതി വകുപ്പിന്റെ വാദം. പരിശോധനയ്ക്കിടെ ബിബിസിയിലെ ജീവനക്കാര്‍ക്ക് ഓഫീസ് വിടാന്‍ അനുമതി നില്‍കിയെങ്കിലും സ്ഥാപനത്തിലെ ധനകാര്യ വിഭാഗം ജീവനക്കാരോട് ഓഫീസില്‍ തുടരാനും ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു. കുറഞ്ഞത് 10 മുതിര്‍ന്ന ജീവനക്കാരെങ്കിലും ആദായനികുതി വകുപ്പിന്റെ സര്‍വേ ആരംഭിച്ചതിനുശേഷം ഓഫീസുകളില്‍ നിന്ന് പോയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

logo
The Fourth
www.thefourthnews.in