ഹിമാചലില്‍ കോണ്‍ഗ്രസിന് അഗ്നിപരീക്ഷ;  അവിശ്വാസപ്രമേയ നീക്കവുമായി ബിജെപി, 'ഓപ്പറേഷൻ താമര' നേരിടാൻ ഡി കെ ഇറങ്ങുന്നു

ഹിമാചലില്‍ കോണ്‍ഗ്രസിന് അഗ്നിപരീക്ഷ; അവിശ്വാസപ്രമേയ നീക്കവുമായി ബിജെപി, 'ഓപ്പറേഷൻ താമര' നേരിടാൻ ഡി കെ ഇറങ്ങുന്നു

രാജ്യസഭ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് നടന്നതോടെ ഹിമാചൽ പ്രദേശിൽ കോൺഗ്രസ് മന്ത്രി സഭ ഭൂരിപക്ഷം തെളിയിക്കേണ്ടി വരും

രാജ്യസഭ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശില്‍ ഉണ്ടായ ക്രോസ് വോട്ടിങ് സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിന് തലവേദയാകുന്നു. ക്രോസ് വോട്ടിങ്ങിന്റെ പശ്ചാത്തലത്തില്‍ ഹിമാചല്‍ പ്രദേശില്‍ മന്ത്രിസഭ ഭൂരിപക്ഷം തെളിയിക്കേണ്ടി വരുന്ന സാഹചര്യമാണ് കോണ്‍ഗ്രസ് ക്യാമ്പിനെ ആശങ്കയിലാക്കുന്നത്. 68 അംഗങ്ങള്‍ ഉള്ള നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് 35 അംഗങ്ങളുടെ പിന്തുണയാണ് കോണ്‍ഗ്രസിന് വേണ്ടത്. നിലവില്‍ 40 അംഗങ്ങള്‍ നിയമസഭയില്‍ ഉണ്ടെങ്കിലും കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പില്‍ 6 എംഎല്‍എമാര്‍ ബിജെപിക്ക് ക്രോസ് വോട്ട് ചെയ്യ്ത സാഹചര്യമാണ് പ്രതിസന്ധി ശക്തമാക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കുമ്പോള്‍ ഹിമാചലിലെ പ്രതിസന്ധി നിസാരമായി കൈകാര്യം ചെയ്യുന്നത് തിരിച്ചടിയാകുമെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. മന്ത്രിസഭ ഭൂരിപക്ഷം തെളിയിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ബിജെപിയുടെ 'ഓപറേഷന്‍ താമര' കോണ്‍ഗ്രസ് ഭയക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ബിജെപിയുടെ നീക്കങ്ങള്‍ പ്രതിരോധിക്കാന്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിനെയും മുതിര്‍ന്ന നേതാവ് ഭൂപിന്ദര്‍ സിങ് ഹൂഡയെയും ഹിമാചലിലേക്ക് നിയോഗിച്ചിരിക്കുകയാണ് ദേശീയ നേതൃത്വം. ഹിമാചലില്‍ പ്രത്യേക നിരീക്ഷകനായിട്ടാണ് ഡി കെ ശിവകുമാറിനെ കോണ്‍ഗ്രസ് അയക്കുന്നത്. ഡികെ ശിവകുമാര്‍ ഇന്ന് സംസ്ഥാനത്ത് എത്തും.

ഹിമാചലില്‍ കോണ്‍ഗ്രസിന് അഗ്നിപരീക്ഷ;  അവിശ്വാസപ്രമേയ നീക്കവുമായി ബിജെപി, 'ഓപ്പറേഷൻ താമര' നേരിടാൻ ഡി കെ ഇറങ്ങുന്നു
രാജ്യസഭ: യുപിയിലും ക്രോസ് വോട്ടിങ്; എട്ട് സീറ്റില്‍ ബിജെപിക്ക് വിജയം, 'മാറ്റി കുത്തിയത്' ഏഴ് എസ് പി എംഎല്‍എമാര്‍

സംസ്ഥാനത്ത് ക്രോസ് വോട്ടിങ് നടന്നതോടെ കോൺഗ്രസ് സ്ഥാനാർത്ഥിയായ അഭിഷേക് മനു സിങ്‌വി ബിജെപിയുടെ ഹർഷ് മഹാജനോട് പരാജയപ്പെട്ടു. ഇരുസ്ഥാനാർത്ഥികൾക്കും 34 വോട്ടുകൾ വീതമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. ആറ് കോൺഗ്രസ് എംഎൽഎമാരും മൂന്ന് സ്വതന്ത്രരുമാണ് ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. തുടർന്ന് നറുക്കെടുപ്പോടെ വിജയിയെ തീരുമാനിക്കുകയായിരുന്നു.

ഇതോടെ നിയമസഭയിൽ കോൺഗ്രസിനെതിരെ ബിജെപിക്ക് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ സാധിക്കും. നിലവിലെ നിയമസഭയിൽ 40 കോൺഗ്രസ് എംഎൽഎമാരും ബിജെപിക്ക് 25 എംഎൽഎമാരും മൂന്ന് സ്വതന്ത്ര എംഎൽഎമാരുമാണ് ഉള്ളത്. രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലമനുസരിച്ച് നിയമസഭയിൽ ബിജെപിക്ക് 34 എംഎൽഎമാരുടെ പിന്തുണയുണ്ട്.

അതേസമയം, കോൺഗ്രസ് എംഎൽഎമാരെ ഹരിയാന പോലീസും സിആർപിഎഫും ചേർന്ന് തട്ടിക്കൊണ്ടുപോയി ഹരിയാനയിലേക്ക് കടത്തിയെന്ന് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു ആരോപിച്ചു. ക്രോസ് വോട്ട് ചെയ്ത ആറ് കോൺഗ്രസ് എംഎൽഎമാരെയും രണ്ട് സ്വതന്ത്രരെയും ബിജെപി ഭരിക്കുന്ന ഹരിയാനയിലെ പഞ്ച്കുളയിലേക്ക് മാറ്റിയതായിട്ടാണ് റിപ്പോർട്ട്.

പാളയത്തില്‍ പട ഭയന്ന് കോണ്‍ഗ്രസ്

ഹിമാചല്‍ പ്രദേശില്‍ നേതൃമാറ്റം എന്ന ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം എംഎല്‍എമാരും രംഗത്തെത്തിക്കഴിഞ്ഞു. ഇരുപതോളം എംഎല്‍എമാരാണ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖുവിനെ മാറ്റി നേതൃമാറ്റം ആവശ്യപ്പെടുന്നത്.

സുഖ്വീന്ദര്‍ സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഹിമാചല്‍ അധ്യക്ഷന്‍ രാജീവ് ബിന്ദാല്‍ രംഗത്തെത്തി. സുഖ്വീന്ദറിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. ബജറ്റിന്മേലുള്ള വോട്ടെടുപ്പ് ദിവസം ഭുരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ട് ഇന്ന് ഗവര്‍ണറെ കാണുമെന്നാണ് ബിജെപിയുടെ നിലപാട്. ഒരു വർഷം കൊണ്ട് തന്നെ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖുവിന്റെ നേതൃത്വത്തിൽ എംഎൽഎമാർ അസ്വസ്ഥരായെന്നും ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നും ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ജയറാം താക്കൂറും ആവശ്യപ്പെട്ടു.

ഹിമാചലില്‍ കോണ്‍ഗ്രസിന് അഗ്നിപരീക്ഷ;  അവിശ്വാസപ്രമേയ നീക്കവുമായി ബിജെപി, 'ഓപ്പറേഷൻ താമര' നേരിടാൻ ഡി കെ ഇറങ്ങുന്നു
ഹിമാചലിൽ അട്ടിമറി; സിങ്വി തോറ്റു, ക്രോസ് വോട്ടിങ്ങിലൂടെ ബിജെപിക്ക് ജയം, സർക്കാർ പ്രതിസന്ധിയിൽ, വരുന്നു അവിശ്വാസപ്രമേയം

വിശ്വാസ വഞ്ചനയാണ് ക്രോസ് വോട്ട് ചെയ്ത എംഎൽഎമാർ നടത്തിയതെന്ന് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അഭിഷേക് മനു സിങ്‌വി പറഞ്ഞു. 'ക്രോസ് വോട്ട് ചെയ്ത ഒമ്പത് എംഎൽഎമാരും തിങ്കളാഴ്ച രാത്രി ഞങ്ങളോടൊപ്പം അത്താഴം കഴിച്ചു, അവരിൽ മൂന്ന് പേർ രാവിലെ ഞങ്ങളോടൊപ്പം പ്രഭാതഭക്ഷണവും കഴിച്ചു. എന്നാൽ അവർ എനിക്കെതിരെ വോട്ട് ചെയ്തു,' ഈ നിയമസഭാംഗങ്ങൾ 'നമഖരാമി' എന്നതിന് പകരം നമഖലാലി' (വിശ്വസ്തതയ്ക്ക് മേലുള്ള വഞ്ചന) തിരഞ്ഞെടുത്തു' എന്ന് സിങ്വി പറഞ്ഞു.

വോട്ടെടുപ്പിലെ നറുക്കെടുപ്പ് രീതിയേയും അഭിഷേക് സിങ്‌വി വിമർശിച്ചു. പേര് എഴുതിയിട്ട ലോട്ടുകളിൽ നിന്ന് വിജയിയുടെ പേരാണ് സാധാരണയായി നറുക്കെടുപ്പിൽ എടുക്കാറുള്ളതെന്നും എന്നാൽ ആരുടെ പേരാണ് പുറത്തെടുക്കുന്നത് അയാളാണ് പരാജയപ്പെടുന്നതെന്നുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിചിത്രമായ നിയമം കഴിഞ്ഞ ദിവസമാണ് താൻ അറിഞ്ഞതെന്ന് അഭിഷേക് സിങ്‌വി പറഞ്ഞു.

logo
The Fourth
www.thefourthnews.in