ബിപോർജോയ് 200 കിമീ അകലെ; നാല് മണിയോടെ തീരം തൊടും, അതീവജാഗ്രതയില്‍ ഗുജറാത്ത്

ബിപോർജോയ് 200 കിമീ അകലെ; നാല് മണിയോടെ തീരം തൊടും, അതീവജാഗ്രതയില്‍ ഗുജറാത്ത്

വരും മണിക്കൂറുകളില്‍ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുള്ളതിനാല്‍ ദുര്‍ബല പ്രദേശങ്ങളില്‍ നിന്ന് മുക്കാല്‍ ലക്ഷത്തോളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്.

ഗുജറാത്ത് തീരത്തോടടുത്ത് ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റ്. കച്ച്-സൗരാഷ്ട്ര തീരത്ത് നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ ബിപോര്‍ജോയിയുടെ സ്ഥാനം. 150 കിലോമീറ്റര്‍ വേഗത്തില്‍ തീവ്രകൊടുങ്കാറ്റായി വൈകുന്നേരം നാല് മണിയോടെ ഖാവു പോര്‍ട്ട് മേഖലയില്‍ തീരം തൊടുമെന്നാണ് കണക്കുകൂട്ടല്‍. കച്ചില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിക്കുകയും പൊതുഗതാഗതം നിരോധിക്കുകയും ചെയ്തു.

വരും മണിക്കൂറുകളില്‍ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുള്ളതിനാല്‍ ദുര്‍ബല പ്രദേശങ്ങളില്‍ നിന്ന് മുക്കാല്‍ ലക്ഷത്തോളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. കച്ച്, ജുനഗഡ്, പോര്‍ബന്ധര്‍, ദ്വാരക എന്നിവിടങ്ങളില്‍ കടല്‍ക്ഷോഭം ശക്തമായി തുടങ്ങി.

കച്ച്, ദ്വാരക, ജാംനഗര്‍, പോര്‍ബന്ധര്‍, മോര്‍ബി അടക്കമുള്ള ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം കൊടുത്തിട്ടുണ്ട്

സംസ്ഥാനത്ത് ഇതുവരെ മരിച്ചത് അഞ്ച് പേരാണ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ തുടരുകയാണ്. ദുരിതാശ്വാസത്തിനും രക്ഷാപ്രവര്‍ത്തനത്തിനുമായി ദുരന്തനിവാരണ യൂണിറ്റുകള്‍ വിന്യസിച്ചിട്ടുണ്ട്. 240 ഗ്രാമങ്ങളില്‍ വൈദ്യുത ബന്ധം വിച്ഛേദിച്ചു. ചിലയിടങ്ങളില്‍ അതിശക്തമായ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കച്ച്, ദ്വാരക, ജാംനഗര്‍, പോര്‍ബന്ധര്‍, മോര്‍ബി അടക്കമുള്ള ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവിടെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബിപോർജോയ് 200 കിമീ അകലെ; നാല് മണിയോടെ തീരം തൊടും, അതീവജാഗ്രതയില്‍ ഗുജറാത്ത്
ബിപോര്‍ജോയ് കരയിലേക്ക്; ഗുജറാത്ത് തീരത്ത് റെഡ് അലര്‍ട്ട്, 47000 പേരെ മാറ്റിപാർപ്പിച്ചു

വിവിധ ജില്ലകളിലായി ദേശീയ ദുരന്ത നിവാരണ സേനയുടെ 15 ടീമുകളും സംസ്ഥാന ദുരന്ത നിവാരണ സേനയുടെ 12 ടീമുകളും, സംസ്ഥാന റോഡ്-കെട്ടിട വകുപ്പിന്റെ 115 ടീമുകളും വൈദ്യുത വകുപ്പിന്റെ 397 ടീമുകളും പ്രവർത്തനസജ്ജമാണെന്ന് ഗുജറാത്ത് ദുരിതാശ്വാസ കമ്മീഷണർ അലോക് കുമാര്‍ പാണ്ഡെ പറഞ്ഞു.

logo
The Fourth
www.thefourthnews.in