ആന്ധ്രാ തീരത്ത് നാശം വിതച്ച് മിഷോങ് ചുഴലിക്കാറ്റ്: ചെന്നൈയിൽ മഴയ്ക്ക് ആശ്വാസം, ദുരിതം തുടരുന്നു

ആന്ധ്രാ തീരത്ത് നാശം വിതച്ച് മിഷോങ് ചുഴലിക്കാറ്റ്: ചെന്നൈയിൽ മഴയ്ക്ക് ആശ്വാസം, ദുരിതം തുടരുന്നു

മിഷോങ് ചുഴലിക്കാറ്റ് തെക്കോട്ട് നീങ്ങി തെലങ്കാനയിൽ ദുർബലമായ ന്യൂന മർദ്ദമായി മാറി

മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാതീരത്തേക്ക് നീങ്ങിയതിന് പിന്നാലെ ചെന്നൈയിൽ മഴക്ക് ആശ്വാസം. ഇന്നലെ രാത്രി വരെ ഏകദേശം 60% പ്രദേശങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. പല പ്രദേശങ്ങളും വെള്ളക്കെട്ടിൽ തുടരുന്നതിനാൽ വൈദ്യുതി പൂർണ്ണമായും പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. ചെന്നൈയുടെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും ആളുകളെ ഒഴിപ്പിക്കുന്നത് തുടരുന്നുണ്ട്. പാൽ, കുടിവെള്ളം, പെട്രോൾ തുടങ്ങിയ അവശ്യ സാധനങ്ങളുടെ വിതരണം പ്രതിസന്ധിയിലാണ്. അതേസമയം മിഷോങ് ചുഴലിക്കാറ്റ് തെക്കോട്ട് നീങ്ങി തെലങ്കാനയിൽ ദുർബലമായ ന്യൂന മർദ്ദമായി മാറി.

ആന്ധ്രാ തീരത്ത് നാശം വിതച്ച് മിഷോങ് ചുഴലിക്കാറ്റ്: ചെന്നൈയിൽ മഴയ്ക്ക് ആശ്വാസം, ദുരിതം തുടരുന്നു
ആന്ധ്രാതീരം തൊട്ട് മിഷോങ്; മൂന്നു മണിക്കൂറിനുള്ളില്‍ പൂര്‍ണമായും കരയിലേക്ക്

ചൊവ്വാഴ്‌ച ഉച്ചയോടെ ബപട്‌ലയ്‌ക്ക് സമീപം ആന്ധ്രാപ്രദേശ് തീരത്താണ് മൈചൗങ് ചുഴലിക്കാറ്റ് കരകയറിയത്. ശക്തമായ മഴയും മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റും വ്യാപകമായ നാശം വിതയ്ക്കുകയും നിരവധി ആളുകളെ ബാധിക്കുകയും ചെയ്തു. ചുഴലിക്കാറ്റിൽ ആന്ധ്രാപ്രദേശിൽ ഒരു കുട്ടി മരിച്ചതായും റിപ്പോർട്ടുകളുണ്ട്. ആയിരകണക്കിന് ഏക്കറുകളിലെ കൃഷികളിൽ ചുഴലിക്കാറ്റ് വ്യാപക നാശ നഷ്ടം വരുത്തിയിട്ടുണ്ട്. പ്രധാനമായും നെൽ കൃഷിയാണ് നശിച്ചത്. നൂറുകണക്കിന് മരങ്ങളും വൈദ്യുതി തൂണുകളും ചുഴലിക്കാറ്റിൽ പിഴുത് പോയി.

ആന്ധ്ര മേഖലയില്‍ നിന്നും ഇതിനോടകം പതിനായിരത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കരയിൽ പതിച്ചതിന് ശേഷം, ചുഴലിക്കാറ്റ് ഏകദേശം മൂന്ന് മണിക്കൂറോളം ആഞ്ഞടിച്ചതായും മേഖലയിൽ ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടായതായും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടർന്ന്, ഇത് വടക്കോട്ട് നീങ്ങുകയും ചൊവ്വാഴ്ച രാത്രി ചുഴലിക്കാറ്റായി ദുർബലമാവുകയും ചെയ്തു.

ആന്ധ്രാ തീരത്ത് നാശം വിതച്ച് മിഷോങ് ചുഴലിക്കാറ്റ്: ചെന്നൈയിൽ മഴയ്ക്ക് ആശ്വാസം, ദുരിതം തുടരുന്നു
വേണം പഠന രീതിയെപ്പറ്റി ഗവേഷണം; അതാവണം നവീകരണത്തിന് അടിത്തറ 

ഇന്ന് വടക്കൻ തീരപ്രദേശമായ ആന്ധ്രപ്രദേശ്, തെലങ്കാന, തെക്കൻ ഒഡീഷ എന്നിവയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി ദുരിതാശ്വാസ നടപടികൾ ഉടൻ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ചെന്നൈയില്‍ വലിയ വെള്ളക്കെട്ടിന് വഴിവച്ച കനത്ത മഴയില്‍ പ്രമുഖരുള്‍പ്പെടെ നഗരത്തിന്റെ വിവിധ മേഖലകളില്‍ കുടുങ്ങിയിരുന്നു. ബോളിവുഡ് സൂപ്പര്‍ താരം ആമിർ ഖാൻ, വിഷ്ണു വിശാൽ, നടി കനിഹ, ജ്വാല ഗുട്ട തുടങ്ങിയ താരങ്ങൾ വെള്ളപ്പൊക്കത്തിൽ കുടുങ്ങിപ്പോയിരുന്നു. ഇവരെ ബോട്ടുകളിൽ എത്തിയ രക്ഷാപ്രവർത്തക സംഘം രക്ഷപ്പെടുത്തുകയായിരുന്നു. എല്ലാവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in