ഡി കെ ശിവകുമാർ രാജ്യത്തെ ധനികനായ എംഎൽഎ; ശതകോടീശ്വരന്മാരിൽ ഏറെയും കർണാടകയിൽ

ഡി കെ ശിവകുമാർ രാജ്യത്തെ ധനികനായ എംഎൽഎ; ശതകോടീശ്വരന്മാരിൽ ഏറെയും കർണാടകയിൽ

പശ്ചിമ ബംഗാളില്‍ നിന്നുള്ള ബിജെപി എംഎല്‍എ നിര്‍മല്‍ കുമാര്‍ ധാരയാണ് ആസ്തിയുടെ കാര്യത്തില്‍ ഏറ്റവും പിറകില്‍. 1,700 രൂപയാണ് ഇയാള്‍ ആകെ ആസ്തിയായി കാണിച്ചിരിക്കുന്നത്

ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎല്‍എ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. 1,413 കോടി രൂപയാണ് ഡികെയുടെ ആസ്തി. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെയാണ് (എഡിഎആര്‍) റിപ്പോര്‍ട്ട്.

ഡി കെ ശിവകുമാർ രാജ്യത്തെ ധനികനായ എംഎൽഎ; ശതകോടീശ്വരന്മാരിൽ ഏറെയും കർണാടകയിൽ
ഗുസ്തി താരങ്ങള്‍ക്കെതിരായ ലൈംഗികാതിക്രമ കേസ്; ബ്രിജ് ഭൂഷണ് ജാമ്യം, ഹർജി എതിർക്കാതെ പോലീസ്

ധനിക എംഎല്‍എമാരുടെ പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്ത് ഉള്ളതും കര്‍ണാടകയില്‍ നിന്നുള്ള എംഎല്‍എമാരാണ്. എഡിആറിന്‌റെ കണക്ക് പ്രകാരം സ്വന്തന്ത്ര എംഎല്‍എയായ കെ എച്ച് പുട്ടസ്വാമി ഗൗഡയാണ് 1,267 കോടി ആസ്തിയുമായി പട്ടികയില്‍ രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന്‌റെ പ്രിയ കൃഷ്ണയുടെ ആകെ സ്വത്ത് 1,156 കോടി രൂപ വരും. പട്ടികയിലെ ആദ്യ പത്ത് പേരില്‍ ഏറ്റവും ധനികരായ നാല് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്നും മൂന്ന് പേര്‍ ബിജെപിയില്‍ നിന്നുമാണ്.

ഡി കെ ശിവകുമാർ രാജ്യത്തെ ധനികനായ എംഎൽഎ; ശതകോടീശ്വരന്മാരിൽ ഏറെയും കർണാടകയിൽ
വ്യാജവാർത്തയ്ക്ക് പിന്നാലെ ആള്‍ക്കൂട്ട ആക്രമണവും ക്രൂര പീഡനവും; മണിപ്പൂരില്‍ സംഭവിച്ചതെന്ത്?

താന്‍ ഒരിക്കലും ഒരു ധനികനല്ലെന്ന് പറഞ്ഞ ഡികെ കഴിഞ്ഞ കുറേ കാലം കൊണ്ട് സമ്പാദിച്ച സ്വത്ത് മാത്രമാണിതെന്നും വ്യക്തമാക്കി. 'ഞാന്‍ ഏറ്റവും ധനികനല്ല. എന്നാല്‍ ദരിദ്രനുമല്ല. കഴിഞ്ഞ കുറെ നാളുകളായി സമ്പാദിച്ചു കൂട്ടിയ സ്വത്തുക്കള്‍ മാത്രമാണ് ഈ കാണുന്ന ആസ്തിയത്രയും,'' ഡി കെ ശിവകുമാര്‍ പറഞ്ഞു.

ശിവകുമാര്‍ ബിസിനസുകാരനാണെന്നും അതുകൊണ്ട് അത്ഭുതപ്പെടാന്‍ ഒന്നുമില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് എംഎല്‍എയായ റിസ്വാന്‍ അര്‍ഷാദിന്റെ പ്രതികരണം. പക്ഷെ ധനികരായ ബിജെപി എംഎല്‍എമാര്‍ കുംഭകോണ കേസിലെ പ്രതികളാണെന്നായിരുന്നു അദ്ദേഹം പറഞ്ഞു. പണക്കാരോട് മാത്രമാണ് കോണ്‍ഗ്രസിന് മമതയെന്ന് ബിജെപി തിരിച്ചടിച്ചു.

ഡി കെ ശിവകുമാർ രാജ്യത്തെ ധനികനായ എംഎൽഎ; ശതകോടീശ്വരന്മാരിൽ ഏറെയും കർണാടകയിൽ
അഭിമാന പ്രശ്നമാക്കരുത്; ചീറ്റകൾ ചാകുന്നത് പ്രൊജക്റ്റ് ചീറ്റ പദ്ധതിയുടെ പരാജയം,മാറ്റി പാർപ്പിച്ചുകൂടെയെന്നും സുപ്രീംകോടതി

പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം രാജ്യത്തെ സമ്പന്നരായ 20 എംഎല്‍എമാരില്‍ 12 പേരും കര്‍ണാടകയില്‍ നിന്നുള്ളവരാണ്. ഏറ്റവുംധികം ശതകോടീശ്വരന്മാര്‍ എംഎല്‍എയായിട്ടുള്ള സംസ്ഥാനവും കര്‍ണാടകയാണ്. ആകെ എംഎല്‍എമാരില്‍ 14 % പേരും ചുരുങ്ങിയത് 100 കോടി ആസ്തി ഉള്ളവരാണ്. ശതകോടീശ്വര എംഎല്‍എമാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം അരുണാചല്‍ പ്രദേശിനാണ്. ഇവിടെ 59 എംഎല്‍എമാരില്‍ 4 പേരും ശതകോടീശ്വരന്മാരാണ്.

പശ്ചിമ ബംഗാളില്‍ നിന്നുള്ള ബിജെപി എംഎല്‍എ നിര്‍മല്‍ കുമാര്‍ ധാരയാണ് ആസ്തിയുടെ കാര്യത്തില്‍ ഏറ്റവും പിറകില്‍. 1,700 രൂപയാണ് ഇയാള്‍ ആകെ ആസ്തിയായി കാണിച്ചിരിക്കുന്നത്. ഒഡിഷയിലെ സ്വതന്ത്ര എംഎല്‍എയായ മകരന്ദ മുദുലിയാണ് ദരിദ്രരില്‍ രണ്ടാമന്‍. 15,000 രൂപയാണ് ഇയാളുടെ ആസ്തി. പഞ്ചാബിലെ എഎപി എംഎല്‍ എ നരീന്ദ്രപാല്‍ സിങ് സവ്‌നയുടെ ആസ്തി 18,370 രൂപയാണ്.

logo
The Fourth
www.thefourthnews.in