മഹുവ മൊയ്ത്രക്കെതിരെ അതിവേഗ പ്രതികരണം, തന്റെ പരാതി ഇതുവരെ പരിഗണിച്ചില്ല; ലോക്സഭാ സ്‌പീക്കർക്ക് ഡാനിഷ് അലിയുടെ കത്ത്

മഹുവ മൊയ്ത്രക്കെതിരെ അതിവേഗ പ്രതികരണം, തന്റെ പരാതി ഇതുവരെ പരിഗണിച്ചില്ല; ലോക്സഭാ സ്‌പീക്കർക്ക് ഡാനിഷ് അലിയുടെ കത്ത്

മുസ്ലിംവിരുദ്ധ പരാമർശം നടത്തിയ രമേശ് ബിധുരിക്ക് മുസ്ലിം വിഭാഗം ശക്തമായ ടോങ്ക് മണ്ഡലത്തിന്റെ ചുമതല നൽകി ബി ജെ പി

ബി ജെ പി എം പി രമേശ് ബിധുരിയിൽ നിന്നു മുസ്ലിം വിരുദ്ധ അധിക്ഷേപം നേരിട്ട ബി എസ് പി എം പി ഡാനിഷ് അലി തന്റെ പരാതി എന്തുകൊണ്ട് ഇനിയും പരിഗണിക്കുന്നില്ലെന്ന് ചോദിച്ച് ലോക്സഭാ സ്പീക്കർ ഓം പ്രകാശ് ബിർളയ്ക്ക് കത്തെഴുതി. മഹുവ മൊയ്ത്രക്കെതിരെയുള്ള അഴിമതി ആരോപണം എത്തിക്സ് കമ്മിറ്റി ഒക്ടോബർ 26 ന് പരിഗണിക്കാനിരിക്കെയാണ് നേരത്തേ നൽകിയ തന്റെ പരാതിയിൽ പ്രിവിലേജസ് കമ്മിറ്റി നടപടികളൊന്നുമെടുക്കാത്തത് പരാമർശിച്ച് ഡാനിഷ് അലി കത്തെഴുതിയത്.

മഹുവ മൊയ്ത്ര പാർലമെന്റിൽ ചോദ്യം ചോദിക്കാൻ വ്യവസായിയിൽ നിന്നു പണം വാങ്ങി എന്ന ആരോപണം പ്രതിപക്ഷത്തിനെതിരെ ബി ജെ പി ആയുധമാക്കുന്ന സമയത്ത് അതിനെ സഹായിക്കുന്ന തരത്തിൽ എത്തിക്സ് കമ്മിറ്റി വിഷയം എത്രയും വേഗം പരിഗണിക്കാൻ തീരുമാനിക്കുന്നത് എന്തുകൊണ്ടാണെന്ന് ഡാനിഷ് അലി ചോദിക്കുന്നു. മുൻപൊന്നും സംഭവിച്ചിട്ടില്ലാത്ത തരത്തിൽ എത്തിക്സ് കമ്മിറ്റിയുടെ ചെയർമാൻതന്നെ മഹുവ മൊയ്ത്രക്കെതിരെ തനിക്കൊരു സത്യവാങ്മൂലം ലഭിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്നത് എന്തുകൊണ്ടാണെന്ന് എത്തിക്സ് കമ്മിറ്റി അംഗം കൂടിയായ ഡാനിഷ് അലി ചോദിക്കുന്നു.

മഹുവ മൊയ്ത്രക്കെതിരെ അതിവേഗ പ്രതികരണം, തന്റെ പരാതി ഇതുവരെ പരിഗണിച്ചില്ല; ലോക്സഭാ സ്‌പീക്കർക്ക് ഡാനിഷ് അലിയുടെ കത്ത്
ചോദ്യത്തിന് കോഴ ആരോപണം മഹുവ മൊയ്‌ത്രയെ ലക്ഷ്യമിട്ടുള്ള വ്യാജ ഓപ്പറേഷനോ? ബലപ്പെടുന്ന സംശയങ്ങള്‍

പാർലമെന്റ് പ്രിവിലേജസ് കമ്മിറ്റിക്കു നൽകിയ പരാതിയിൽ തന്റെ ഭാഗം കേൾക്കാതെ ബി ജെ പി എംപി രമേശ് ബിധുരിയുടെ ഭാഗം മാത്രമാണ് കമ്മിറ്റി കേട്ടത് എന്നാണ് ഡാനിഷ് അലിയുടെ പരാതി. ബിധുരി പാർലമെന്റിൽ നടത്തിയ അധിക്ഷേപം ഒരാളുടെ വിശ്വാസത്തെതന്നെ ഹനിക്കുന്ന രീതിയിലാണെന്ന് കാണിച്ച് മറ്റ് എം പിമാരും പരാതി നൽകിയിരുന്നു. എന്നിട്ടും പ്രിവിലേജസ് കമ്മിറ്റി അത്ഭുതപ്പെടുത്തുന്ന തരത്തിൽ പരാതിക്കാരനായ ഡാനിഷ് അലിയുടെ ഭാഗം കേൾക്കാതെ വിദ്വേഷ പ്രസംഗം നടത്തിയ ബിധുരിയുടെ ഭാഗമാണ് കേട്ടത്. അതേസമയം നടക്കാനിരിക്കുന്ന രാജസ്ഥാൻ അസംബ്ലി തിരഞ്ഞെടുപ്പിൽ ബി ജെ പി രമേശ് ബിധുരിക്ക് ടോങ്ക് മണ്ഡലത്തിന്റെ ചുമതലകൂടി നൽകിയിരിക്കുകയാണ്. മുസ്ലിം വിഭാഗം ശക്തമായ മണ്ഡലമാണ് ടോങ്ക്. മുസ്ലിം വിരുദ്ധ പരാമർശത്തെ തുടർന്ന് നടപടി നേരിടുന്ന ഒരു വ്യക്തിക്കാണ് ബി ജെ പി ആ മണ്ഡലത്തിന്റെ ചുമതല നൽകിയിരിക്കുന്നത്.

മഹുവ മൊയ്ത്രയ്‌ക്കെതിരെ ബി ജെ പി എം പി നിഷികാന്ത് ദുബെ നൽകിയ പരാതിക്ക് എത്തിക്സ് കമ്മിറ്റി നൽകുന്ന പ്രാധാന്യം എന്തുകൊണ്ടാണ് തന്റെ പരാതിക്ക് കമ്മിറ്റി നൽകാത്തതെന്ന് ഡാനിഷ് അലി ചോദിക്കുന്നു.

മഹുവ മൊയ്ത്രക്കെതിരെ അതിവേഗ പ്രതികരണം, തന്റെ പരാതി ഇതുവരെ പരിഗണിച്ചില്ല; ലോക്സഭാ സ്‌പീക്കർക്ക് ഡാനിഷ് അലിയുടെ കത്ത്
ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരായ വിദ്വേഷ പരാമര്‍ശം; എംപി രമേഷ് ബിദൂരിയയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി ബിജെപി
logo
The Fourth
www.thefourthnews.in