റേഷൻ കടയിലെ പരിചയം,ഒന്നിച്ചുള്ള താമസം: അവസാനം അതിക്രൂരമായ കൊലപാതകവും

റേഷൻ കടയിലെ പരിചയം,ഒന്നിച്ചുള്ള താമസം: അവസാനം അതിക്രൂരമായ കൊലപാതകവും

2014 ൽ റേഷൻ കടയിൽ വച്ച് കണ്ടുമുട്ടിയ മനോജും സരസ്വതിയും പരിചയത്തിലാകുകയും ആ വർഷം തന്നെ ഒരുമിച്ച് ജീവിക്കാനും തുടങ്ങി

കഴിഞ്ഞ ദിവസമാണ് രാജ്യത്തെ നടുക്കിയ ദാരുണമായ കൊലപാതകം മുംബൈയിൽ നടന്നത്. മൂന്ന് വർഷമായി ലിവ് ഇന്‍ പങ്കാളിയായിരുന്ന മുപ്പത്തിയാറുകാരിയായ സരസ്വതി വൈദ്യയെ അൻപത്തിയാറുകാരനായ പങ്കാളി മനോജ് സഹാനിയാണ് അതിക്രൂരമായ രീതിയിൽ വെട്ടി നുറുക്കി കൊലപ്പെടുത്തിയത്. ശേഷം കുക്കറിൽ വേവിച്ച് മൃതദേഹം നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ജൂൺ 16 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ) എന്നിവപ്രകാരമാണ് മനോജ് സഹാനിയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഐടിഐ ബിരുദധാരിയായ മനോജ് സഹാനിക്ക് ബോറിവാലിയിൽ ഒരു റേഷൻ കടയുണ്ടായിരുന്നു. 2014 ൽ ഈ റേഷൻ കടയിൽ വച്ചാണ് മനോജും സരസ്വതിയും തമ്മിൽ കണ്ടുമുട്ടുന്നത്

മനോജ് -സരസ്വതി ബന്ധത്തിന്റെ തുടക്കം

ബന്ധുക്കൾ ആരുമില്ലാത്ത സരസ്വതി ഒരു അനാഥാലയത്തിലാണ് താമസിച്ചിരുന്നത്. ഐടിഐ ബിരുദധാരിയായ മനോജ് സഹാനിക്ക് ബോറിവാലിയിൽ ഒരു റേഷൻ കടയുണ്ടായിരുന്നു. 2014 ൽ ഈ റേഷൻ കടയിൽ വച്ചാണ് മനോജും സരസ്വതിയും തമ്മിൽ കണ്ടുമുട്ടുന്നത്. പിന്നീട് പരിചയത്തിലായ ഇരുവരും ആ വർഷം തന്നെ ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. കുറച്ചു വർഷങ്ങൾ ബോറിവാലിയിൽ താമസിച്ച ഇരുവരും 2017 ൽ മീരാ റോഡിലേക്ക് താമസം മാറ്റി. കൊലപാതകം നടക്കുന്നത് മീര റോഡിലെ ഗീത നഗർ ഫേസ് 7ലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ വച്ചാണ്.

റേഷൻ കടയിലെ പരിചയം,ഒന്നിച്ചുള്ള താമസം: അവസാനം അതിക്രൂരമായ കൊലപാതകവും
പങ്കാളിയെ വെട്ടിനുറുക്കി പ്രഷർ കുക്കറിലിട്ട് വേവിച്ചു; അൻപത്തിയാറുകാരൻ അറസ്റ്റിൽ

അയൽവാസികളുടെ വെളിപ്പെടുത്തൽ

ഫ്ലാറ്റിൽ നിന്ന് അസഹനീയമായ ദുർഗന്ധം വമിക്കുന്നതായി പരാതിപ്പെട്ട കെട്ടിടത്തിലെ താമസക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്.

"ദുർഗന്ധം വന്നപ്പോൾ അപാർട്മെന്റിന്റെ വാതിലിൽ മുട്ടിയെങ്കിലും ആദ്യം പ്രതികരണമൊന്നും ഉണ്ടായില്ലെങ്കിലും പിന്നീട് വാതിൽ തുറന്നു. ദുർഗന്ധം തടയാൻ റൂം ഫ്രഷ്‌നർ സ്പ്രേ ചെയ്തിരുന്നു. കാരണം സ്പ്രേയുടെ ശബ്ദം ഞാൻ കേട്ടിരുന്നു. ദുർഗന്ധത്തെ പറ്റി ചോദിച്ചപ്പോൾ സഹാനി പരിഭ്രാന്തനായിരുന്നു", അയൽവാസി പറഞ്ഞു. രാത്രി 10.30 ഓടെ മടങ്ങിയെത്തുമെന്ന് അയൽവാസിയോട് പറഞ്ഞ സഹാനി കയ്യിലൊരു കറുത്ത സഞ്ചിയുമായിട്ടാണ് ഇറങ്ങിപ്പോയത്. സംശയം തോന്നിയ അയൽവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഫ്ലാറ്റിൽ പോലീസ് കണ്ട കാഴ്ച

നയാനഗർ പോലീസ് സ്‌റ്റേഷനിൽ നിന്നുള്ള സംഘം വാതിൽ തകർത്ത് അകത്തു കടക്കുമ്പോൾ അഴുകിയ നിലയിലായിരുന്ന സരസ്വതിയുടെ ശരീരഭാഗങ്ങൾ ഒന്നിലധികം കഷണങ്ങളായി മുറിച്ച നിലയിലായിരുന്നു. സരസ്വതിയെ കൊലപ്പെടുത്തിയ ശേഷം, ഇലക്ട്രിക് കട്ടർ ഉപയോ​ഗിച്ച് പലകഷ്ണങ്ങളാക്കി മുറിക്കുകയും പിന്നാലെ പ്രഷർകുക്കറിലിട്ട് വേവിക്കുകയും ചെയ്ത ശേഷം പ്ലാസ്റ്റിക് കവറിലേക്ക് മാറ്റി മറ്റൊരിടത്ത് ഉപേക്ഷിക്കാനായിരുന്നു പ്രതിയുടെ പദ്ധതി.

കഷണങ്ങളായി മുറിച്ച ശരീരഭാഗങ്ങളിൽ ചില ഭാഗങ്ങൾ തിളപ്പിച്ചും, ചില ഭാഗങ്ങൾ വറുത്തും, മറ്റ് ഭാഗങ്ങൾ മിക്സിയിൽ അടിച്ചെടുത്ത് തെരുവ് നായ്ക്കൾക്ക് തീറ്റ നൽകുകയും ചെയ്ത പ്രതി ദുർഗന്ധം വമിക്കാതിരിക്കാൻ ശരീരഭാഗങ്ങൾ പ്രഷർ കുക്കറിലാണ് വേവിച്ചത്.

മൃതദേഹം കഷണങ്ങളാക്കി മുറിക്കാൻ ഉപയോഗിച്ച മരം മുറിക്കുന്ന യന്ത്രവും ശരീരഭാഗങ്ങൾ വലിച്ചെറിയാൻ ഉപയോഗിച്ചിരുന്ന കറുത്ത പ്ലാസ്റ്റിക് ബാഗുകളും ഫ്ലാറ്റിൽ നിന്ന് പോലീസ് കണ്ടെടുത്തു. ഫ്‌ളാറ്റിലെ അടുക്കളയിൽ നിന്ന് മൂന്ന് ബക്കറ്റുകളിലായി അരിഞ്ഞ ശരീരഭാഗങ്ങളും രക്തവും കണ്ടെത്തി.

കഷണങ്ങളായി മുറിച്ച ശരീരഭാഗങ്ങളിൽ ചില ഭാഗങ്ങൾ തിളപ്പിച്ചും, ചില ഭാഗങ്ങൾ വറുത്തും, മറ്റ് ഭാഗങ്ങൾ മിക്സിയിൽ അടിച്ചെടുത്ത് തെരുവ് നായ്ക്കൾക്ക് തീറ്റ നൽകുകയും ചെയ്ത പ്രതി ദുർഗന്ധം വമിക്കാതിരിക്കാൻ ശരീരഭാഗങ്ങൾ പ്രഷർ കുക്കറിലാണ് വേവിച്ചത്. ദുർഗന്ധം വരാതെയിരിക്കാൻ പ്രതി ഉപയോഗിച്ചിരുന്ന എയർ ഫ്രെഷ്നർ കാനുകളും,കിടപ്പുമുറിയിൽ പ്രത്യേകം സൂക്ഷിച്ചിരുന്ന കൊല്ലപ്പെട്ട സരസ്വതിയുടെ മുടിയും പരിശോധനയിൽ പോലീസ് കണ്ടെടുത്തു.

പ്രതിയുടെ കുറ്റസമ്മതം

സരസ്വതി വൈദ്യ ജൂൺ 3 ന് വിഷം കഴിച്ച് ആത്മഹത്യ ചെയ്തുവെന്നും പ്രേരണാകുറ്റം ചുമത്തുമെന്ന ഭയം കാരണം മൃതദേഹം ഒഴിവാക്കാനാണ് ഇത്തരമൊരു വഴി സ്വീകരിച്ചതെന്നുമായിരുന്നു പ്രതി ആദ്യം പോലീസിനോട് വ്യക്തമാക്കിയത്. എന്നാൽ അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നും തുടർന്ന് കത്തിക്കുത്തിൽ കലാശിക്കുകയും പിന്നീട് മെഷീൻ ഉപയോഗിച്ച് ശരീരം മുറിക്കുകയായിരുന്നു എന്നും സഹാനി പോലീസിനോട് വെളിപ്പെടുത്തി.

ശ്രദ്ധ വാൾക്കർ കൊലപാതകവും പ്രതിക്ക് പ്രേരണയായി

ശ്രദ്ധ വാൾക്കറുടെ കൊലപാതകവും കുറ്റകൃത്യം ചെയ്യാൻ പ്രേരണയായതായി പ്രതി മനോജ് സഹാനി പോലീസിനോട് സമ്മതിച്ചു. കഴിഞ്ഞ വർഷം മേയിലാണ് 26 കാരിയായ മുംബൈ സ്വദേശി ശ്രദ്ധ വാൾക്കറിനെ പങ്കാളി അഫ്താബ് അമീന്‍ പൂനെവാല കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ശേഷം വിവിധ ഭാഗങ്ങളിലായി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. ശ്രദ്ധയുടെ ശരീരം 35 കഷ്ണങ്ങളാക്കിയ പ്രതി മൃതദേഹം സൂക്ഷിക്കാനായി മാത്രം ഒരു ഫ്രിഡ്ജ് വാങ്ങി. പിന്നീട് 18 ദിവസം കഴിഞ്ഞാണ് ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലായി പ്രതി മൃതദേഹം ഉപേക്ഷിക്കുന്നത്. മകളെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോൾ പിതാവ് അന്വേഷണം നടത്തുകയും തുടർന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in