ഡൽഹി ഓർഡിനൻസ് ബില്ലിന് രാജ്യസഭയിൽ അംഗീകാരം

ഡൽഹി ഓർഡിനൻസ് ബില്ലിന് രാജ്യസഭയിൽ അംഗീകാരം

ഡൽഹി സർവീസ് ബിൽ സുപ്രീംകോടതി ഉത്തരവിനെ ലംഘിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി

പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ ഡൽഹി ഓർഡിനൻസ് ബില്ല് രാജ്യസഭയിൽ പാസായി. ബില്ലിനെ അനുകൂലിച്ച് 131 പേർ വോട്ട് ചെയ്തപ്പോൾ 102 അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തു. ബില്ല് നേരത്തെ ലോക്സഭ പാസാക്കിയിരുന്നു.ഡൽഹി സർവീസ് ബിൽ സുപ്രീംകോടതി ഉത്തരവിനെ ലംഘിക്കുന്നില്ലെന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഴിമതി രഹിത ഭരണം ഡൽഹിയിൽ ഉറപ്പാക്കുക എന്നതാണ് ഡൽഹി സർവീസ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി.

"അടിയന്തരാവസ്ഥ ഏർപ്പെടുത്താനോ ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാനോ അല്ല ഡൽഹി ഓർഡിനൻസ് ബില്ല് കൊണ്ടുവന്നത്. എന്നാൽ കോൺഗ്രസ് പാർട്ടിക്ക് ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കാൻ അവകാശമില്ല. ആം ആദ്മിയെ തൃപ്തിപ്പെടുത്തുക മാത്രമാണ് അവരുടെ ലക്ഷ്യം. അതിനു വേണ്ടിയാണ് അവർ ബില്ലിനെ എതിർക്കുന്നത്" അമിത് ഷാ പറഞ്ഞു.

എന്നാൽ ബില്ല് പാർലമെന്റിന്റെ സെലക്ട് കമ്മിറ്റി ഓഫ് ഹൗസിന് അയക്കണമെന്ന പ്രതിപക്ഷ പ്രമേയം രാജ്യസഭ ശബ്ദവോട്ടോടെ തള്ളി.

ഡൽഹി ഓർഡിനൻസ് ബില്ലിന് രാജ്യസഭയിൽ അംഗീകാരം
കര്‍ണാടക മന്ത്രിക്കെതിരെ അഴിമതി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍

അതിനിടയിൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസും രാജ്യസഭ നോമിനേറ്റഡ് അംഗവുമായ രഞ്ജൻ ഗൊഗോയിയുടെ കന്നി പ്രസംഗത്തിൽ പ്രതിഷേധിച്ച് വനിതാ എംപിമാർ സഭയിൽ നിന്നിറങ്ങി പോയി. ഗൊഗോയ് 2020 ൽ എംപിയായി നാമനിർദേശം ചെയ്തതിന് ശേഷമുള്ള ആദ്യ പ്രസംഗമായിരുന്നു.

പ്രതിപക്ഷ എംപിമാരായ ജയാ ബച്ചൻ (സമാജ്‌വാദി പാർട്ടി), പ്രിയങ്ക ചതുർവേദി (ശിവസേന ഉദ്ധവ് വിഭാഗം), വന്ദന ചവാൻ (എൻസിപി), സുസ്മിത ദേവ് (തൃണമൂൽ കോൺഗ്രസ്) എന്നിവരാണ് സഭയിൽ നിന്നിറങ്ങിപ്പോയത്. ലൈംഗിക പീഡനക്കേസിൽ ഗൊഗോയ്ക്കെതിരെയുള്ള ആരോപണം ചൂണ്ടിക്കാട്ടിയായിരുന്നു വനിതാ എംപിമാരുടെ പ്രതിഷേധം.

ഡൽഹി ഓർഡിനൻസ് ബില്ലിന് രാജ്യസഭയിൽ അംഗീകാരം
അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് നാളെ തുടക്കം; പ്രമേയമവതരിപ്പിച്ച ശേഷം ആദ്യം സംസാരിക്കുക രാഹുൽ ഗാന്ധി

എന്നാൽ ഡൽഹി സവീസ് ബില്ലിനെ 'തികച്ചും ജനാധിപത്യവിരുദ്ധം' എന്നാണ് കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്‌വി വിശേഷിപ്പിച്ചത്. "സിവിൽ സർവീസ് മേഖലയെ സ്വേച്ഛാധിപത്യ സിവിൽ സർവീസുകളാക്കി മാറ്റാനേ ഇത്തരമൊരു ബില്ല് പാസാക്കുന്നതിലൂടെ സാധിക്കു", അഭിഷേക് സിംഗ്‌വി പറഞ്ഞു.

ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും മൻ മോഹൻ സിങ് സഭയിലെത്തിചേർന്നിരുന്നു. അപകീര്‍ത്തിക്കേസിലെ അയോഗ്യത സുപ്രീം കോടതി സ്‌റ്റേ ചെയ്തതോടെ രാഹുൽ ഗാന്ധിക്ക് പാർലമെന്റിലേക്കുള്ള തിരിച്ചുവരവിന് ലോക്‌സഭാ അനുമതി നൽകി. അംഗത്വത്തില്‍ നിന്നുള്ള അയോഗ്യത നീങ്ങി ലോക്‌സഭയില്‍ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി, സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ നാളെ പങ്കെടുക്കും.

logo
The Fourth
www.thefourthnews.in