'സ്ഥാനക്കയറ്റതിന് ശേഷം ശമ്പളം ലഭിച്ചിട്ടില്ല'; ഹൈക്കോടതി ജഡ്ജി സുപ്രീംകോടതിയില്‍

'സ്ഥാനക്കയറ്റതിന് ശേഷം ശമ്പളം ലഭിച്ചിട്ടില്ല'; ഹൈക്കോടതി ജഡ്ജി സുപ്രീംകോടതിയില്‍

ഹർജിയില്‍ സുപ്രീംകോടതി കേന്ദ്ര സർക്കാരിനും ബിഹാർ സർക്കാരിനും നോട്ടീസ് അയച്ചു

സ്ഥാനക്കയറ്റം ലഭിച്ചതിന് ശേഷം ശമ്പളം ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീംകോടതിയെ സമീപിച്ച് പാറ്റ്ന ഹൈക്കോടതി സിറ്റിങ് ജഡ്ജി രുദ്ര പ്രകാശ് മിശ്ര. ജനറല്‍ പ്രൊവിഡന്റ് ഫണ്ട് (ജിപിഎഫ്) അക്കൗണ്ട് തുടങ്ങാനും ശമ്പളം നല്‍കാനും ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി പരിഗണിക്കും. ജനുവരി 29നായിരിക്കും കോടതി ഹർജി പരിഗണിക്കുക.

ഹർജിയില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സർക്കാരിനും ബിഹാർ സർക്കാരിനും നോട്ടീസ് അയച്ചു. പാറ്റ്ന ഹൈക്കോടതി രജിസ്ട്രാറിന്റെ പ്രതികരണവും സുപ്രീംകോടതി തേടിയിട്ടുണ്ട്. ജസ്റ്റിസ് മിശ്രക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രേം പ്രകാശ് ഇടക്കാല ആശ്വാസം ആവശ്യപ്പെട്ടെങ്കിലും ഉത്തരവുകളിറക്കാന്‍ സുപ്രീംകോടതി തയാറായില്ല.

'സ്ഥാനക്കയറ്റതിന് ശേഷം ശമ്പളം ലഭിച്ചിട്ടില്ല'; ഹൈക്കോടതി ജഡ്ജി സുപ്രീംകോടതിയില്‍
അഞ്ഞൂറിലേറെ സീറ്റുകളില്‍ മത്സരിച്ച പാരമ്പര്യം ഇനി പഴങ്കഥ; ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്

2023 നവംബറില്‍ ഹൈക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിന് ശേഷം മതിയായ രേഖകളെല്ലാം ഹാജരാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ ജിപിഎഫ് അക്കൗണ്ട് അനുവദിച്ചിട്ടില്ലെന്ന് ഹർജിയില്‍ ജസ്റ്റിസ് മിശ്ര ചൂണ്ടിക്കാണിച്ചു. ജിപിഎഫ് ആനുകൂല്യങ്ങള്‍ ഇല്ലാത്തതിനാലാണ് ശമ്പളം ലഭ്യമാകാത്തതെന്നും ഇത് മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകളിലേക്ക് നയിച്ചതായും ഹർജിയില്‍ പറയുന്നു.

1945ലെ ഹൈക്കോടതി ജഡ്ജിമാരുടെ (ശമ്പളവും സേവനങ്ങളും) നിയമത്തിലെ സെക്ഷന്‍ 20 പ്രകാരം തനിക്ക് ജിപിഎഫ് അക്കൗണ്ട് തുടങ്ങാന്‍ അർഹതയുണ്ടെന്നും ജസ്റ്റിസ് മിശ്ര കോടതിയെ അറിയിച്ചു.

logo
The Fourth
www.thefourthnews.in