ജെജെപിയെയും പിളർത്തിയോ ബിജെപി? ഹരിയാനയിൽ പിന്തുണ പിൻവലിച്ച പഴയ സഖ്യകക്ഷി എംഎൽഎമാർ തിരിച്ചുപോയതായി സൂചന

ജെജെപിയെയും പിളർത്തിയോ ബിജെപി? ഹരിയാനയിൽ പിന്തുണ പിൻവലിച്ച പഴയ സഖ്യകക്ഷി എംഎൽഎമാർ തിരിച്ചുപോയതായി സൂചന

ബിജെപി മന്ത്രി മഹിപാൽ ദണ്ടയുടെ വീട്ടിലായിരുന്നു മുൻമുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറുമായുള്ള അരമണിക്കൂർ നീണ്ട കൂടിക്കാഴ്ച

ഹരിയാനയിലെ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച ജനനായക് ജനത പാർട്ടിയുടെ (ജെജെപി) നാല് എംഎൽഎമാർ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് സ്വതന്ത്ര എംഎൽഎമാർ സർക്കാരിന് പിന്തുണ പിൻവലിച്ചതിനു ശേഷമാണ് ജെജെപി ബിജെപിക്കുള്ള പിന്തുണ പിൻവലിച്ചത്.

സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് ഹരിയാന രാഷ്ട്രീയം സംഭവബഹുലമാണ്. നിലവിലെ നയബ്‌ സിങ് സൈനി സർക്കാരിന് പിന്തുണയില്ലെന്നും ബിജെപി ന്യൂനപക്ഷമായി മാറിയെന്നും ആരോപിച്ച് അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗടാലയുടെ നേതൃത്വത്തിൽ ജെജെപി ഗവർണറെ സമീപിച്ചിരുന്നു.

ജെജെപിയെയും പിളർത്തിയോ ബിജെപി? ഹരിയാനയിൽ പിന്തുണ പിൻവലിച്ച പഴയ സഖ്യകക്ഷി എംഎൽഎമാർ തിരിച്ചുപോയതായി സൂചന
ഹരിയാനയില്‍ ബിജെപിക്ക് 'ഇരട്ടപ്പരീക്ഷ'; ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിച്ച് ജെജെപി

ഈ സാഹചര്യത്തിലാണ് ജെജെപിയുടെ നാല് എംഎൽഎമാർ ബിജെപിയുടെ മുൻമുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനെ നേരിൽ കണ്ടുവെന്ന വാർത്തകൾ പുറത്തുവരുന്നത്. ബിജെപി മന്ത്രി മഹിപാൽ ദണ്ടയുടെ വീട്ടിലായിരുന്നു അരമണിക്കൂർ നീണ്ട കൂടിക്കാഴ്ച.

ജെജെപിയുടെ ചില എംഎൽഎമാർ പലയിടത്തും ബിജെപിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും നേതാക്കൾ പാർട്ടി വിപ്പ് അംഗീകരിച്ചില്ലെങ്കിൽ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്നും ജെജെപി ചീഫ് മീഡിയ കോർഡിനേറ്റർ ദീപ്കമാൽ സഹറാൻ പറഞ്ഞു.

പുന്ദ്രിയില്‍നിന്നുള്ള രണ്‍ധീര്‍ ഗോലന്‍, നിലോഖേരിയില്‍നിന്നുള്ള ധര്‍മപാല്‍ ഗോന്ദര്‍, ദാദ്രിയില്‍നിന്നുള്ള സോംബീര്‍ സിങ് സാങ്വാന്‍ എന്നിവരാണ് ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച സ്വതന്ത്രർ. സര്‍ക്കാരിന് ഭീഷണിയില്ലെന്നും 47 പേരുടെ പിന്തുണയുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി നായബ് സിങ് സൈനിയുടെ അവകാശവാദം. ഈ സാഹചര്യത്തിലാണ് ദുഷ്യന്ത് ചൗടാല ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയയെ സമീപിച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കെ ഹരിയാനയില്‍ രൂപം കൊണ്ട രാഷ്ട്രീയ സാഹചര്യം ബിജെപി ക്യാമ്പി ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ ജെജെപി കോണ്‍ഗ്രസിനൊപ്പമാണെന്ന് ദുഷ്യന്ത് ചൗടാല കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.

ഹരിയാനയില്‍ ജെജെപിയെ കൂട്ടുപിടിച്ചായിരുന്നു ബിജെപി 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചത്. 40 സീറ്റ്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി പത്ത് അംഗങ്ങളുണ്ടായിരുന്ന ജെജെപിയെ ഒപ്പം ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

എന്നാല്‍, ലോക്സഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബിജെപിയും ഉപമുഖ്യമന്ത്രിയായിരുന്ന ദുഷ്യന്ത് ചൗടാല നയിക്കുന്ന ജെജെപിയും തമ്മില്‍ ധാരണയിലെത്താന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് ബന്ധം വഷളാവുകയായിരുന്നു. ഇതിനുപിന്നാലെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ എല്ലാ മന്ത്രിമാരോടും രാജിവെക്കാന്‍ ആവശ്യപ്പെട്ട ശേഷം ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിച്ചു. ഇതോടെയാണ് നായബ് സിങ് സൈനി മുഖ്യമന്ത്രിയായത്.

ജെജെപിയെയും പിളർത്തിയോ ബിജെപി? ഹരിയാനയിൽ പിന്തുണ പിൻവലിച്ച പഴയ സഖ്യകക്ഷി എംഎൽഎമാർ തിരിച്ചുപോയതായി സൂചന
3 സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍

ബിജെപി സർക്കാരിനെതിരെ ഫെബ്രുവരിയിൽ കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. അത് ഉയർത്തിക്കാണിച്ച് ഒരു നിയമസഭാ സമ്മേളനത്തിൽ ഒരു തവണ മാത്രമേ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ സാധിക്കു എന്നാണ് ഗവർണർ ഇപ്പോൾ പറയുന്നത്. ഇനി ഒരു അവിശ്വാസപ്രമേയം അവതരിപ്പിക്കണമെങ്കിൽ ജെജെപിക്ക് അടുത്ത സമ്മേളനംവരെ കാത്തിരിക്കണം എന്ന് ചുരുക്കം. ജൂലൈയിൽ നടക്കാനിരിക്കുന്ന മൺസൂൺ സമ്മേളനമാണ് അടുത്തതായി വരാനുള്ളത്. ഗവർണർക്ക് പ്രത്യേക സമ്മേളനം വിളിച്ച് അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകാവുന്നതാണ്, പക്ഷെ ആ തീരുമാനം പൂർണ്ണമായും ഗവർണർ എടുക്കേണ്ടതാണ്.

ഹരിയാനയിൽ ഈ വർഷം തന്നെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. നിലവിലുള്ള സഭയുടെ കാലാവധി അവസാനിക്കുന്നത് നവംബറിലാണ്.

logo
The Fourth
www.thefourthnews.in