3 സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍

3 സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍

ബിജെപി സർക്കാരിനെ പിന്തുണച്ചിരുന്ന മൂന്ന് അംഗങ്ങൾ കോൺഗ്രസിനൊപ്പം ചേർന്നതോടെ എന്‍ഡിഎയുടെ അംഗസംഖ്യ 42 ആയി ചുരുങ്ങി

ലോക്‌സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ഹരിയാനയില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ നായബ് സിങ് സൈനി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയെ പിന്തുണയ്ക്കുമെന്നും ഇവര്‍ പ്രഖ്യാപിച്ചു.

പുന്ദ്രിയില്‍നിന്നുള്ള രണ്‍ധീര്‍ ഗോലന്‍, നിലോഖേരിയില്‍നിന്നുള്ള ധര്‍മപാല്‍ ഗോന്ദര്‍, ദാദ്രിയില്‍നിന്നുള്ള സോംബീര്‍ സിങ് സാങ്വാന്‍ എന്നിവരാണ് ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്. ഇവർക്കൊപ്പം ബാദ്ഷാപൂർ എംഎൽഎ രാകേഷ് ദൗല്‍ത്തബാദും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു.

3 സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ചട്ടം ലംഘിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍; നടപടിയുണ്ടായേക്കും

കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മൂന്ന് എംഎല്‍എമാര്‍ തീരുമാനം പ്രഖ്യാപിച്ചത്. കര്‍ഷക വിഷയം ഉള്‍പ്പെടെ പരിഗണിച്ചാണ് തങ്ങളുടെ തീരുമാനമെന്നാണ് എംഎല്‍എമാരുടെ പ്രതികരണം. ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ, കോണ്‍ഗ്രസ് ഹരിയാന അധ്യക്ഷന്‍ ഉദയ് ഭാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മൂന്ന് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ 90 അംഗ ഹരിയാന നിയമസഭയില്‍ നിലവില്‍ 88 അംഗങ്ങളാണുള്ളത്. എന്‍ഡിഎയ്ക്ക് 45 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നു. മൂന്ന് പിന്തുണ പിൻവലിച്ചതോടെ എന്‍ഡിഎയുടെ അംഗസംഖ്യ 42 ആയി ചുരുങ്ങി. നിലവില്‍ പ്രതിപക്ഷത്ത് 46 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസ്-30, ജെജെപി-10, സ്വതന്ത്രര്‍-അഞ്ച്, ഐഎന്‍എല്‍ഡി- 1.

കഴിഞ്ഞ മാര്‍ച്ചിലാണ് സായബ് സിങ് സൈനിഹരിയാന മുഖ്യമന്ത്രിയായി ചുമതലയേറ്റത്

മാര്‍ച്ചിലാണ് നായബ് സിങ് സൈനിഹരിയാന മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ഹരിയാനയില്‍ ജെജെപി (ജന്‍നായക് ജനത പാര്‍ട്ടി)- ബിജെപി സഖ്യം തകര്‍ന്നതിന് പിന്നാലെ മനോഹര്‍ ലാല്‍ ഖട്ടാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതോടെയാണ് സായബ് സിങ് സൈനി മുഖ്യമന്ത്രിയായത്.

logo
The Fourth
www.thefourthnews.in