'ബ്രഹ്മോസ് രഹസ്യങ്ങൾ നേരിട്ട് കൈമാറാം';
ഡിആർഡിഒ ശാസ്ത്രജ്ഞന്റേയും പാക് ചാരയുടെയും ചാറ്റ് പുറത്ത്

'ബ്രഹ്മോസ് രഹസ്യങ്ങൾ നേരിട്ട് കൈമാറാം'; ഡിആർഡിഒ ശാസ്ത്രജ്ഞന്റേയും പാക് ചാരയുടെയും ചാറ്റ് പുറത്ത്

2022 ഒക്ടോബർ 28ലെ ചാറ്റ് പ്രകാരമാണ് ബ്രഹ്മോസിന്റെ വിശദാംശങ്ങൾ കൈമാറാമെന്ന് വാഗ്ദാനം ചെയ്തതായി കണ്ടെത്തിയത്

പാക് ചാരസംഘത്തിന്റെ ഹണിട്രാപ്പിൽ വീണ ഡിആർഡിഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കർ ബ്രഹ്മോസ് മിസൈലിന്റെ വിശദാംശങ്ങളടങ്ങിയ രഹസ്യാത്മക റിപ്പോർട്ട് കൈമാറാൻ ശ്രമിച്ചിരുന്നതായി കണ്ടെത്തൽ. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ അന്വേഷണത്തിലാണ് രഹസ്യാത്മക വിവരങ്ങൾ കൈമാറാമെന്ന് പ്രദീപ് കുരുൽക്കർ വാഗ്ദാനം ചെയ്തതായി കണ്ടെത്തിയത്. 'സാറാ ദാസ് ഗുപ്ത ' എന്ന കള്ളപ്പേരിൽ സൗഹൃദം സ്ഥാപിച്ച പാക് ചാരയ്ക്കാണ് ശാസ്ത്രജ്ഞൻ വിവരങ്ങൾ നൽകാൻ ശ്രമിച്ചത്.

'ബ്രഹ്മോസ് രഹസ്യങ്ങൾ നേരിട്ട് കൈമാറാം';
ഡിആർഡിഒ ശാസ്ത്രജ്ഞന്റേയും പാക് ചാരയുടെയും ചാറ്റ് പുറത്ത്
രഹസ്യ വിവരങ്ങൾ പാക് ഏജന്റിന് കൈമാറി; ഡിആർഡിഒ ശാസ്ത്രജ്ഞൻ അറസ്റ്റിൽ

ഡിആർഡിഒയുടെ വിവിധ പ്രതിരോധ സംവിധാനങ്ങളും പാക് ചാര ചോർത്താൻ ശ്രമിച്ചതായി അന്വേഷണസംഘം കണ്ടെത്തി. ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റിന്റെ വിശദാംശങ്ങൾ തീവ്രവാദ വിരുദ്ധ സ്ക്വാഡ് കുറ്റപത്രത്തിനൊപ്പം ചേർത്തിട്ടുണ്ട്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് മുദ്രവച്ച കവറിൽ സമർപ്പിച്ചു. 2022 ഒക്ടോബർ 28ലെ ചാറ്റ് പ്രകാരമാണ് ബ്രഹ്മോസിന്റെ വിശദാംശങ്ങൾ കൈമാറാമെന്ന് വാഗ്ദാനം ചെയ്തതായി കണ്ടെത്തിയിരിക്കുന്നത്. ഈ വിവരങ്ങൾ തീവ്ര രഹസ്യാത്മക സ്വഭാവമുള്ളതാണെന്നും വാട്സ്ആപ്പ് വഴി കൈമാറാനാകില്ലെന്നും ചാറ്റിൽ പറയുന്നുണ്ട്. പരസ്പരം കാണുമ്പോൾ വിവരങ്ങൾ നൽകാമെന്നാണ് പ്രദീപ് കുരുൽക്കർ ഉറപ്പ് പറയുന്നത്.

അഗ്നി മിസൈൽ, മറ്റ് മിസൈലുകൾ, എയർ വെഹിക്കിൾസ്, റാഫേൽ, ആകാശ്, അസ്ത്ര മിസൈലുകൾ തുടങ്ങിയവയെ കുറിച്ചെല്ലാം വാട്സ്ആപ്പ് വഴി വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഇരുവരും ചാറ്റ് ചെയ്തിരുന്ന വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ഗ്രൂപ്പിന് 'ഹാപ്പി മോണിംഗ്' എന്നാണ് പേര് നൽകിയിരുന്നത്. ക്വാഡ് കോപ്റ്ററുകളെ കുറിച്ചും ഇരുവരും സംസാരിച്ചിരുന്നു.

മെയ് മൂന്നിനാണ് കേന്ദ്ര പ്രതിരോധ ഗവേഷണ സംഘടനയായ ഡിആർഡിഒയിലെ സിസ്റ്റം എഞ്ചിനീയർ പ്രദീപ് കുരുൽക്കർ അറസ്റ്റിലായത്. ജൂലൈ എട്ടിന് കുറ്റപത്രത്തിലെ വിശദാംശങ്ങൾ പുറത്തുവന്നിരുന്നെങ്കിലും എന്തെല്ലാം വിവരങ്ങൾ കൈമാറിയെന്നതിന്റെ വിശദാംശങ്ങൾ ഇപ്പോഴാണ് ലഭ്യമാകുന്നത്.

'ബ്രഹ്മോസ് രഹസ്യങ്ങൾ നേരിട്ട് കൈമാറാം';
ഡിആർഡിഒ ശാസ്ത്രജ്ഞന്റേയും പാക് ചാരയുടെയും ചാറ്റ് പുറത്ത്
പാക് ചാര 'സാറ'യായി; ഡിആർഡിഒ ശാസ്ത്രജ്ഞൻ കൈമാറിയത് ഇന്ത്യയുടെ മിസൈൽ രഹസ്യങ്ങളെന്ന് കുറ്റപത്രം

എടിഎസിന്റെ കുറ്റപത്രമനുസരിച്ച് 2022 ജൂൺ മുതൽ 2022 ഡിസംബർ വരെയാണ് ഇരുവരും ബന്ധപ്പെട്ടത്. ബ്രഹ്മോസ്, അഗ്നി മിസൈലുകൾ, ഉപരിതലത്തിൽ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈലുകൾ തുടങ്ങി പല പദ്ധതികളെ കുറിച്ചും സാറയുമായി ഈകാലയളവിൽ സംസാരിച്ചിരുന്നു. ഇടപാടുകളിൽ സംശയം തോന്നിയതിനെ തുടർന്നാണ് ഡിആർഡിഒ അഭ്യന്തര അന്വേഷണം ആരംഭിച്ചത്. കുരുൽക്കർ നമ്പർ ബ്ലോക്ക് ചെയ്തുവെങ്കിലും മറ്റൊരു നമ്പറിൽ നിന്ന് വീണ്ടും ബന്ധപ്പെടാൻ പാക് ചാര ശ്രമിച്ചിരുന്നു.

logo
The Fourth
www.thefourthnews.in