ഹംപിയിൽ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ഡ്രസ്സ് കോഡ്; ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് നടപ്പിലാക്കി തുടങ്ങി  

ഹംപിയിൽ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ഡ്രസ്സ് കോഡ്; ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് നടപ്പിലാക്കി തുടങ്ങി  

പൈതൃക നഗരമായ ഹംപിയിലെ വിരൂപക്ഷാ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ഇനി മുണ്ടുടുക്കണം 

പൈതൃക നഗരമായ  ഹംപിയിലേക്ക്  അവധി ആഘോഷിക്കാൻ പോകുന്നവർ ശ്രദ്ധിക്കുക  . കയ്യിലൊരു കൈലി മുണ്ടു കരുതുക . നിങ്ങൾ ഇന്ത്യൻ ശൈലിയിലുള്ള  വസ്ത്രമല്ല അണിഞ്ഞതെങ്കിൽ  നിങ്ങൾക്ക്  പൈതൃക നഗരത്തിലെ മുഖ്യ ആകർഷണമായ  വിരൂപാക്ഷാ  ക്ഷേത്രത്തിൽ പ്രവേശനമുണ്ടാകില്ല. പാന്റ്സും ഷോട്സും ബർമുഡയും മിഡിയും പാവാടയുമൊന്നും  ദർശനത്തിനു  അനുയോജ്യമായ വസ്ത്രങ്ങൾ അല്ലെന്നാണ്  ഹംപി ഉൾപ്പെടുന്ന വിജയനഗര ജില്ലാ ഭരണ കൂടത്തിന്റെ  പുതിയ നയം.   ഇവയൊന്നും  'മാന്യമായ' വസ്ത്രങ്ങളല്ലെന്നു   വിധിയെഴുതിയാണ്    ഡ്രസ്സ് കോഡ് സംബന്ധിച്ച  പുതിയ നിർദേശം മുന്നോട്ടു വെച്ചിരിക്കുന്നത് . കർണാടക സർക്കാരിന്റെ  മുസ്റായി (പൈതൃക - ദേവസ്വം വകുപ്പ് ) വകുപ്പിനു കീഴിൽ വരുന്ന ക്ഷേത്രമാണ് വിരുപാക്ഷ ക്ഷേത്രം.

പാന്റ്സും ഷോട്സും ബർമുഡയും മിഡിയും പാവാടയുമൊന്നും  ദർശനത്തിനു  അനുയോജ്യമായ വസ്ത്രങ്ങൾ അല്ലെന്നാണ്  ഹംപി ഉൾപ്പെടുന്ന വിജയനഗര ജില്ലാ ഭരണ കൂടത്തിന്റെ  പുതിയ നയം

വിജയ നഗര ജില്ലാ കലക്ടർ  എം എസ്‌ ദിവാകർ  ഇറക്കിയ പുതിയ ഉത്തരവ് പ്രകാരം ഭക്തർ  മാന്യമായ വസ്ത്രം ധരിച്ചു മാത്രമേ ക്ഷേത്രത്തിൽ പ്രവേശിക്കാവൂ. സാരി, ദോത്തി, മുണ്ടുകൾ പൈജാമ , ചുരിദാർ  എന്നിവ ഒഴികെ ഏതു വസ്ത്രം ധരിച്ചാലും  ഭക്തർ  അതിനു പുറത്തു മുണ്ടുടക്കണം എന്നാണ് നിബന്ധന. വെള്ളിയാഴ്ച മുതൽ ക്ഷേത്ര കവാടത്തിൽ  ജില്ലാ  ഭരണകൂടത്തിന്റെ  ഉത്തരവ് നടപ്പിലാക്കി തുടങ്ങി. ക്ഷേത്രത്തിലേക്കുള്ള  പ്രവേശന കവാടത്തിനു  മുന്നിൽ കാവി നിറത്തിലുള്ള  അഞ്ഞൂറ്  മുണ്ടുകൾ അടുക്കി വെച്ചിട്ടുണ്ട്  . ഭക്തർക്ക്   ഇത്  സൗജന്യമായി നൽകുകയാണ്  ഒരു സംഘം ആളുകൾ. ദർശനം കഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ   ഈ  മുണ്ടുകൾ  തിരികെ ഏൽപ്പിക്കണം എന്നാണ് ചട്ടം. എന്നാൽ  ശനി , ഞായർ ദിവസങ്ങളിൽ  സന്ദർശകരുടെ എണ്ണം കൂടിയതോടെ  ഡ്രസ്സ് കോഡിന്റെ പേരിൽ  വിരൂപാക്ഷ ക്ഷേത്രത്തിനു മുന്നിൽ  മുൻപെങ്ങും ഇല്ലാത്ത വിധം തിരക്ക് രൂപപ്പെട്ടു. മുണ്ടിന്റെ എണ്ണം കുറവായതിനാൽ  മുണ്ടുടുത്തു അകത്തു പോയവർ  പുറത്തു വന്നാലേ  അടുത്ത സംഘം ആളുകൾക്ക്  പ്രവേശനം ലഭിക്കൂ എന്നതായിരുന്നു അവസ്ഥ.

ഹംപിയിൽ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ഡ്രസ്സ് കോഡ്; ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് നടപ്പിലാക്കി തുടങ്ങി  
കൂര്‍ഗ്, മൈസൂര്‍, ഹംപി; കര്‍ണാടകയില്‍ കാണേണ്ട മനോഹരമായ സ്ഥലങ്ങള്‍

വിദേശികൾ അൽപ വസ്ത്ര ധാരികളായ ക്ഷേത്രത്തിൽ  കയറുന്നതും അധികൃതർ തടയുന്നുണ്ട് . ഡ്രസ്സ് കോഡ് സംബന്ധിച്ച ഉത്തരവ്  വിശദീകരിച്ചു അവരെയും മുണ്ടുടിപ്പിച്ചാണ് അകത്തേക്ക് കയറ്റി വിടുന്നത്. ഹംപി വെറും പൈതൃക നഗരമോ വിനോദ സഞ്ചാര കേന്ദ്രമോ  അല്ല  ഹിന്ദു മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം പുണ്യ സ്ഥലം കൂടിയാണെന്ന വിശദീകരണമാണ്‌  വിദേശികൾക്ക്  നൽകുന്നത്.

ഹംപിയിൽ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ഡ്രസ്സ് കോഡ്; ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് നടപ്പിലാക്കി തുടങ്ങി  
മൂന്ന് റിസർവ് ഫോറസ്റ്റുകൾ താണ്ടി മസിനഗുഡി വഴി ഊട്ടിയിലേക്കൊരു യാത്ര, എങ്ങനെ പോകാം?

ഇതൊരു ഡ്രസ്സ് കോഡ് അടിച്ചേൽപ്പിക്കലല്ല  . യുനെസ്കോയുടെ  പൈതൃക നഗരങ്ങളുടെ പട്ടികയിൽ  ഇടം പിടിച്ച  ഹംപി കാണാൻ  വിവിധ രാജ്യങ്ങളിൽ നിന്ന്  സഞ്ചാരികൾ എത്തുന്നുണ്ട്. ബർമുഡയും ബനിയനും ഇറുകിയ വസ്ത്രങ്ങളും ധരിച്ചെത്തുന്ന ഇവർ ഇപ്പോഴും  പ്രതിഷ്ഠയും പൂജയുമുള്ള വിരുപാക്ഷാ ക്ഷേത്രത്തിൽ അതെ പടി ദർശനം നടത്തുകയാണ്. മാന്യമായ വസത്രം ധരിച്ച് ക്ഷേത്ര ദർശനം നടത്താൻ ആളുകളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണ്  ഈ ഉദ്യമത്തിനു പിന്നിലെന്ന് വിശദീകരിക്കുകയാണ്  വിജയനഗര ജില്ലാ ഭരണകൂടം.

ഹംപി വെറും പൈതൃക നഗരമോ വിനോദ സഞ്ചാര കേന്ദ്രമോ  അല്ല  ഹിന്ദു മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം പുണ്യ സ്ഥലം കൂടിയാണെന്ന വിശദീകരണമാണ്‌  വിദേശികൾക്ക്  നൽകുന്നത്

കർണാടകയിലുടനീളം ക്ഷേത്രങ്ങളിൽ  ഡ്രസ്സ് കോഡ് നിർദേശം മുന്നോട്ടു വെച്ച്  ക്ഷേത്രങ്ങളുടെയും മഠങ്ങളുടേയും കൺസോഷ്യം രംഗത്തു വന്നതിനു തൊട്ടു പിന്നാലെയാണ്  ഒരു ജില്ലാ ഭരണ കൂടം സമാന നിലപാട് സ്വീകരിചിരിക്കുന്നത്. 

logo
The Fourth
www.thefourthnews.in