അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ ഇ ഡി; അറസ്റ്റിന് സാധ്യത

അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ ഇ ഡി; അറസ്റ്റിന് സാധ്യത

അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന കെജ്‌രിവാളിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇഡി റെയ്ഡ്

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് പരിശോധന. ഡല്‍ഹി മദ്യനയ അഴിമതി കേസിലാണ് റെയ്ഡ് നടത്തുന്നത്. റെയ്ഡില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നകേസില്‍ തന്റെ അറസ്റ്റ് തടയണമെന്ന കെജ്‌രിവാളിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇ ഡി സംഘം കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയില്‍ എത്തിയത്. അറസ്റ്റ് വാറന്റുമായാണ് ഉദ്യോഗസ്ഥര്‍ എത്തിയതെന്നും വസതിയില്‍ റെയ്ഡ് നടക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം നല്‍കാനാകില്ലെന്നായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ നിലപാട്. ഒന്‍പതാം തവണയും സമന്‍സ് അയച്ചതിന് പിന്നാലെയാണ്, അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കെജ്‌രിവാള്‍ കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈറ്റ്, മനോജ് ജെയിംസ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഏപ്രില്‍ 22-ന് വാദം കേള്‍ക്കാനായി ഹര്‍ജി മാറ്റിയിരുന്നു.

അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ ഇ ഡി; അറസ്റ്റിന് സാധ്യത
ഇലക്ടറല്‍ ബോണ്ട്: സുപ്രീംകോടതി താക്കീതിന് പിന്നാലെ സീരിയൽ നമ്പർ ഉൾപ്പെടെ മുഴുവൻ വിവരങ്ങളും കൈമാറി എസ് ബി ഐ

ഇ ഡി നല്‍കിയ രണ്ട് പരാതികളില്‍ കെജ്‌രിവാളിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച ഇ ഡി ഒന്‍പതാമത്തെ സമന്‍സ് അയച്ചത്. ചോദ്യം ചെയ്യലിന് വിസ്സമ്മതിച്ച കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവദിക്കണം എന്നായിരുന്നു ഇ ഡിയുടെ പ്രധാന ആവശ്യം. ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട്, എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, വിജയ് നായര്‍, ബിആര്‍എസ് നേതാവ് കെ കവിത എന്നിവരെ ഇ ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in