വിടാതെ ഇ ഡി; സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിന് സമൻസ്

വിടാതെ ഇ ഡി; സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിന് സമൻസ്

ജോലി നൽകാമെന്ന് പറഞ്ഞ് അശോക് കുമാർ പണം കൈപ്പറ്റിയതായി ആരോപിച്ച് നിരവധിപേർ പരാതി നൽകിയിരുന്നു

ജോലി നൽകുന്നതിന് കോഴ ആവശ്യപ്പെട്ട കേസിൽ അറസ്റ്റിലായ തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. കോഴപ്പണം കൈപ്പറ്റി എന്ന് ചൂണ്ടിക്കാട്ടിയാണ് സമൻസ് അയച്ചിരിക്കുന്നതെന്ന് ഇ ഡി വ്യക്തമാക്കി. ജോലി നൽകാമെന്ന് പറഞ്ഞ് അശോക് കുമാർ പണം കൈപ്പറ്റിയതായി ആരോപിച്ച് നിരവധിപേർ പരാതി നൽകിയിരുന്നു.

വിടാതെ ഇ ഡി; സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിന് സമൻസ്
ജയലളിതയുടെ വിശ്വസ്തനിൽ നിന്ന് ഡിഎംകെയുടെ നേതൃനിരയിലേക്ക്: ആരാണ് സെന്തിൽ ബാലാജി ?

ജയലളിത മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരിക്കെ ജോലി നല്‍കുന്നതിന് കോഴ ആവശ്യപ്പെട്ടെന്ന കേസിലാണ് ഇ ഡി സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്തത്. സെന്തില്‍ ബാലാജിയുടെ ഔദ്യോഗിക വസതിയിലും ചെന്നൈയിലെ ബംഗ്ലാവിലും കരൂരിലെയും കോയമ്പത്തൂരിലും അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള സ്ഥാപനങ്ങളിലും ഇ ഡി പരിശോധന നടത്തിയിരുന്നു.

വിടാതെ ഇ ഡി; സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിന് സമൻസ്
'ബിജെപി ഭീഷണിപ്പെടുത്തി വശത്താക്കാന്‍ ശ്രമിക്കുന്നു, ഡിഎംകെയുടെ പോരാട്ട ചരിത്രം മറക്കരുത് '; മുന്നറിയിപ്പുമായി സ്റ്റാലിൻ

അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സെന്തില്‍ ബാലാജിയെ ചെന്നൈ പ്രിൻസിപ്പൽ ഡിസ്ട്രിക് കോടതി ജൂൺ 28വരെ റിമാൻഡ് ചെയ്തു. സെന്തിൽ ബാലാജിയുടെ ബൈപാസ് സർജറി എത്രയും വേഗത്തിൽ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ പ്രവേശിപ്പിച്ച കാവേരി ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘമാണ് ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ മെഡിക്കൽ ബുള്ളറ്റിനിലൂടെ പുറത്തുവിട്ടത്.

വിടാതെ ഇ ഡി; സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിന് സമൻസ്
തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിക്ക് എത്രയും വേഗം ഹൃദയശസ്ത്രക്രിയ വേണമെന്ന് വിദഗ്ധരുടെ നിർദേശം

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സെന്തില്‍ ബാലാജിക്ക് എതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിക്ക് പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ നീക്കമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആരോപിച്ചത്.

logo
The Fourth
www.thefourthnews.in