മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്- ബിജെപി കുതിപ്പ്; കോണ്‍ഗ്രസിന് ആശ്വാസം തെലങ്കാന

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്- ബിജെപി കുതിപ്പ്; കോണ്‍ഗ്രസിന് ആശ്വാസം തെലങ്കാന

ശക്തമായ മൽസരമാണ് തെലങ്കാന ഒഴിച്ചുള്ള സംസ്ഥാനങ്ങളിൽ നടക്കുന്നത്. തെലങ്കാനയിൽ കോൺഗ്രസ് തേരോട്ടം

നാലില്‍ മൂന്ന് ബിജെപി, തെലങ്കാനയില്‍ കോണ്‍ഗ്രസ്

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫലപ്രഖ്യാപനം തുടരുന്ന നാല് സംസ്ഥാനങ്ങളില്‍ ബിജെപിയ്ക്ക് മുന്‍തൂക്കം. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ബിജെപി വ്യക്തമായ ലീഡ് നേടി ഭരണത്തോട് അടുക്കുന്നു. തെലങ്കാനയില്‍ ഭരണ കക്ഷിയായ ബിആര്‍എസിനെ അട്ടിമറിച്ച് കോണ്‍ഗ്രസ് മുന്നേറ്റം കാഴ്ച വച്ചു.

തെലങ്കാന വിജയം ജനങ്ങളുടെ ഉത്തരം, നായകന്‍ രേവന്ത് റെഡ്ഡി തന്നെ, മുഖ്യമന്ത്രിയെ പാര്‍ട്ടി തീരുമാനിക്കും: ഡി കെ ശിവകുമാര്‍

മാറ്റം ഉണ്ടാകണം എന്ന തെലങ്കാനയിലെ ജനങ്ങളുടെ ആഗ്രഹമാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് എന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. സംസ്ഥാനത്തിന്റെ പുരോഗതിയും വികസനവും ആഗ്രഹിച്ച ജനങ്ങള്‍ കോണ്‍ഗ്രസിനെ തിരഞ്ഞെടുത്തു. പിസിസി പ്രഡിഡന്റ് രേവന്ത് റെഡ്ഡിയാണ് തെലങ്കാനയിലെ പാര്‍ട്ടിയുടെ നായകന്‍. സംസ്ഥാന മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് പാര്‍ട്ടി പിന്നീട് തീരുമാനിക്കും. കെ സിആര്‍, കെടിആര്‍ എന്നിവരെ കുറിച്ച് പ്രതികരിക്കാന്‍ ഇപ്പോള്‍ തയ്യാറല്ല. അവര്‍ക്കുള്ള ഉത്തരമാണ് തെലങ്കാനയിലെ ജനവിധി എന്നും ഡി കെ ശിവകുമാര്‍ പ്രതികരിച്ചു.

തെലങ്കാനയില്‍ നില മെച്ചപ്പെടുത്തി ബിജെപി

തെലങ്കാനയില്‍ സ്ഥിതി മെച്ചപ്പെടുത്തി ബിജെപി. 9 സീറ്റില്‍ ലീഡ് ചെയ്യുന്നു. 2018ല്‍ ഒരു സീറ്റാണ് ബിജെപി നേടിയത്. 2018-ല്‍ ഏഴു സീറ്റില്‍ വിജയിച്ച എഐഎംഐഎം ഇത്തവണ നാലു സീറ്റിലാണ് ലീഡ് ചെയ്യുന്നത്‌.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്- ബിജെപി കുതിപ്പ്; കോണ്‍ഗ്രസിന് ആശ്വാസം തെലങ്കാന
രേവന്ത് റെഡ്ഢി എന്ന ഗെയിം മേക്കർ; തെലങ്കാനയില്‍ വിജയം കണ്ട കോണ്‍ഗ്രസ് തന്ത്രം

തിരിച്ചടി പരിശോധിക്കാന്‍ 'ഇന്ത്യ', മുന്നണിയോഗം വിളിച്ച് കോണ്‍ഗ്രസ്

തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാത്ത സാഹചര്യത്തില്‍ ഇന്ത്യാ മുന്നണി യോഗം വിളിച്ച് കോണ്‍ഗ്രസ്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതയില്‍ ആറാം തീയതി യോഗം ചേരും.

അതിനിടെ, തെലങ്കാനയില്‍ വിജയിച്ച എംഎല്‍എമാരെ കര്‍ണാടകയിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ്. ഹൈദരബാദിലെ താജ് കൃഷ്ണ ഹോട്ടലില്‍ എംഎല്‍എമാരെ കൊണ്ടുപോകാനായി ബസുകള്‍ എത്തിച്ചു. ചാക്കിട്ടുപിടിത്തം അനുവദിക്കില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍.

മൂന്ന് സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കും: രമണ്‍ സിങ്‌

മൂന്ന് സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ്‌

ഛത്തീസ്ഗഡില്‍ അഞ്ച് മണ്ഡലങ്ങള്‍ നിര്‍ണായകം, ലീഡ് വ്യത്യാസം 500 വോട്ടില്‍ താഴെ

ഛത്തീസ്ഗഡില്‍ അഞ്ച് മണ്ഡലങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. അംബികാപുര്‍, ജഗന്‍ജ്ഗിര്‍, കോണ്ടഗാവ്, നവഘര്‍, രജിം എന്നീ മണ്ഡലങ്ങളില്‍ 500 വോട്ടിന് താഴെ വ്യത്യാസത്തിലാണ് ബിജെപി മുന്നിട്ടുനില്‍ക്കുന്നത്.

ഛത്തീസ്ഗഡില്‍ ഒരു സീറ്റിന്‌റെ ആശ്വാസത്തില്‍ സിപിഐ, തെലങ്കാനയില്‍ ഒരു സീറ്റില്‍ സിപിഐ

കോണ്ടയില്‍ സിപിഐയുടെ മനീഷ് കുഞ്ജം 1608 വോട്ടിന് ലീഡ് ചെയ്യുന്നു. തെലങ്കാനയിലെ കോതഗൂഡെമ്മില്‍ 13563ന്‌റെ ലീഡുമായി സിപിഐ സ്ഥാനാര്‍ഥി കുന്നമേനി സാംബശിവ റാവു

രാജസ്ഥാനില്‍ സിപിഎം ലീഡ് നഷ്ടമായി

ദന്താഘറിലും ബാന്ദ്രയിലും സിപിഎം ലീഡ് നോടിയിരുന്നെങ്കിലും രണ്ടിടത്തും ഇപ്പോള്‍ സിപിഎമ്മിന് തിരിച്ചടി

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്- ബിജെപി കുതിപ്പ്; കോണ്‍ഗ്രസിന് ആശ്വാസം തെലങ്കാന
തകർന്ന് തരിപ്പണമായി 'ഷോലെ'യിലെ വീരുവും ജയ്യും; കമൽനാഥ് പൂർണപരാജയമോ?

' ഹൃദയം' സ്വന്തമാക്കി ബിജെപി, കോണ്‍ഗ്രസിന് ആശ്വാസമായി തെലങ്കാന

ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തെലങ്കാനയില്‍ മാത്രം കൃത്യമായ മുന്നേറ്റം കാഴ്ചവെച്ച കോണ്‍ഗ്രസിന് ഹിന്ദി ഹൃദയഭൂമിയില്‍ വന്‍ തിരിച്ചടി. തുടര്‍ഭരണം പ്രതീക്ഷിച്ച ഛത്തീസ്ഗഡില്‍ പോലും ബിജെപിയുടെ തേരോട്ടമാണ് കാണുന്നത്.

രാജസ്ഥാനില്‍ ഒരിടത്തായി ചുരുങ്ങി സിപിഎം

ദന്താഘറില്‍ സിപിഎമ്മിന്‌റെ ഗിരിധരി ലാല്‍ ലീഡ് ചെയ്യുന്നു. ബാന്ദ്ര മണ്ഡലത്തില്‍ ബാല്‍വന്‍ പൂനിയ ആദ്യഘട്ടത്തില്‍ മുന്നിലായിരുന്നെങ്കിലും ഇപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി സഞ്ജീവ് കുമാര്‍ ലീഡ് ചെയ്യുകയാണ്‌

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്- ബിജെപി കുതിപ്പ്; കോണ്‍ഗ്രസിന് ആശ്വാസം തെലങ്കാന
'മണ്ണിലിറങ്ങാത്ത മുഖ്യമന്ത്രി', ദേശീയ മോഹങ്ങൾ ബാക്കിയാക്കി കെ സി ആറിന്റെ വന്‍വീഴ്ച

ഛത്തീസ്ഗഡിലും കോണ്‍ഗ്രസിന് വന്‍ തിരിച്ചടി, പത്ത് മന്ത്രിമാര്‍ പിന്നില്‍

വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസ് പ്രതീക്ഷപുലര്‍ത്തിയ ഛത്തീസ്ഗഢിലും തിരിച്ചടി. മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ ഉള്‍പ്പെടെ പത്ത് മന്ത്രിമാര്‍ പിന്നില്‍.

കെസിആറിനെ തെലുങ്ക് ദേശം കൈവിടുന്നു? രണ്ട് സീറ്റുകളിലും പിന്നില്‍

തെലങ്കാനയില്‍ കെ ചന്ദ്രശേഖര റാവിനെ ജനങ്ങള്‍ കൈവിടുന്നു. കെസിആര്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും പിന്നിലാണ്. ഗാജ്വെല്‍, കാമരറെഡ്ഡി സീറ്റുകളിലാണ് ചന്ദ്രശേഖര റാവു ജനവിധി തേടിയത്.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്- ബിജെപി കുതിപ്പ്; കോണ്‍ഗ്രസിന് ആശ്വാസം തെലങ്കാന
ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാന്‍ കോൺഗ്രസ്: തെലങ്കാന നല്‍കുന്ന സൂചന

രേവന്ത് റെഡ്ഡിക്ക് മുന്നേറ്റം

  • ഗജ് വേലിൽ കെ ചന്ദ്ര ശേഖർ റാവു ( ബി ആർ എസ്) ലീഡ് ചെയ്യുന്നു

  • മുഹമ്മദ്‌ അസ്ഹറുദ്ധീൻ(കോൺഗ്രസ്‌) ജൂബിലി ഹിൽസ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു

  • കാമറെഡ്ഢിയിൽ കോൺഗ്രസിന്റെ രേവന്ത് റെഡ്ഢി ലീഡ് ചെയ്യുന്നു .

  • കെ സി ആറും കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഢിയും മത്സരിക്കുന്ന ഇരട്ട മണ്ഡലങ്ങളിൽ ഒന്നാണ് കാമാറെഡ്ഢി

  • രേവന്ത് റെഡ്ഢി ( കോൺഗ്രസ്) കോടങ്കലിലും കാമാ റെഡ്ഢിയിലും ലീഡ് ചെയ്യുന്നു

  • ഘോഷമഹലിൽ ബിജെപിയെ പിന്നിലാക്കി കോൺഗ്രസ് സ്ഥാനാർഥി ലീഡ് ചെയ്യുന്നു. ബിജെപിയുടെ ഉറച്ച കോട്ടയായിരുന്നു ഘോഷ മഹൽ

  • ഉത്തം കുമാർ റെഡ്ഢി ( കോൺഗ്രസ്) ഹുസൂറാബാദിൽ ലീഡ് ചെയ്യുന്നു

  • ഡോ വെണ്ണില ഗദ്ധർ (കോൺഗ്രസ്) സെക്കന്ദരാബാദ് കണ്ടോൺമെന്റ് മണ്ഡലത്തിൽ പിന്നിൽ

  • കെ ടി ആർ പിന്നിൽ

  • സിർസില മണ്ഡലത്തിൽ കെ ചന്ദ്ര ശേഖർ റാവുവിന്റെ മകൻ കെ ടി രാമ റാവു ( ബിആർഎസ്) പിന്നിൽ. കോൺഗ്രസ് സ്ഥാനാർഥി മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്- ബിജെപി കുതിപ്പ്; കോണ്‍ഗ്രസിന് ആശ്വാസം തെലങ്കാന
'വീര തെലങ്കാനയില്‍' കമ്മ്യൂണിസ്റ്റുകളുടെ സ്ഥിതിയെന്ത്?; പിണറായി പോയി പ്രസംഗിച്ചിട്ടും പാലം വലിച്ച കെസിആര്‍

രാജസ്ഥാനിൽ ഒരിടത്ത് സിപിഎം

രാജസ്ഥാനിലെ ബാന്ദ്ര മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥി ബാൽവൻ പൂനിയ മുന്നിൽ

പൈലറ്റ് പിന്നിൽ 

രാജസ്ഥാനിലെ ടോങ്ക് മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പിന്നിൽ

മുഖ്യമന്ത്രി സ്ഥാനാർത്ഥികൾ മുന്നിൽ  

രാജസ്ഥാനിൽ വിജയരാജ സിന്ധ്യയും മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാനും മുന്നിൽ, തെലങ്കാനയിൽ കോൺഗ്രസ് നേതാവ് രേവന്ത് റെഡ്ഡി ഒരു മണ്ഡലത്തിലും മുന്നിൽ

രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി മുന്നിൽ, തെലങ്കാനയിലും ഛത്തീസ്ഗഡിലും കോൺഗ്രസ് 

വോട്ടെണ്ണൽ തുടങ്ങി ഒരു മണിക്കൂർ പിന്നിടുമ്പോൾ രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിയ്ക്ക് മുൻതൂക്കം. ലീഡ് നില മാറി മറയുന്നുവെങ്കിലും ഇരു സംസ്ഥാനങ്ങളിലും ബിജെപിയ്ക്ക് മുന്നിലെത്തിയിട്ടുണ്ട്. തെലങ്കാനയിൽ ഭരണ മാറ്റത്തിൻ്റെ സൂചന നൽകി കോൺഗ്രസിൻ്റെ വൻ കുതിപ്പാണ് കാണുന്നത്. ചത്തീസ്ഗണ്ടിൽ കോൺഗ്രസിനാണ് മുൻതൂക്കം. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ ലീഡ് നില പുറത്തുവിട്ടിട്ടില്ല

ആത്മവിശ്വാസം കൈവിടാതെ കമല്‍നാഥ്

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ ഭാവി സുരക്ഷിതമെന്ന് സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ കമല്‍നാഥ്. മധ്യപ്രദേശിലെ വോട്ടര്‍മാര്‍ അവരുടെ ഭാവി സുരക്ഷിതമാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇപ്പോഴത്തെ സൂചനകളില്‍ വിശ്വസിക്കുന്നില്ല. ഭോപാലില്‍ കമല്‍നാഥ് പ്രതികരിച്ചു.

കാലിടറി ബിആര്‍എസ്

തെലങ്കാനയില്‍ കരുത്ത് കാട്ടി കോണ്‍ഗ്രസ്. വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ തെലങ്കാനയില്‍ വ്യക്തമായ സാന്നിധ്യം ഉറപ്പിക്കുകയാണ് കോണ്‍ഗ്രസ്. അറുപതോളം സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. ബിആര്‍എസ് മുപ്പതിലധികം സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.

ഒപ്പത്തിനൊപ്പം

മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി ലീഡ് ഉയര്‍ത്തുന്നു, തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തി. ബിആര്‍എസ് തൊട്ടുപിറകില്‍. തെലങ്കാനയില്‍ ബിജെപി നാലാം സ്ഥാനത്തേയ്ക്ക്. മധ്യപ്രദേശിലെ ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസ് മുന്നില്‍.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്- ബിജെപി കുതിപ്പ്; കോണ്‍ഗ്രസിന് ആശ്വാസം തെലങ്കാന
ലോക്‌സഭയ്ക്കുള്ള സെമി ഫൈനലാകുമോ 5 നിയമസഭാ തിരഞ്ഞെടുപ്പുകൾ? കണക്കുകൾ പറയുന്നതിങ്ങനെ

 വസുന്ധര രാജെ സിന്ധ്യ മുന്നില്‍

മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെ മുന്നില്‍. 2003 മുതല്‍ വസുന്ധര രാജെ സിന്ധ്യ മത്സരിച്ചുവന്നിരുന്ന ജല്‍റപതനില്‍ നിന്നു തന്നെയാണ് ഇത്തവണയും ജനവിധി തേടുന്നത്.

ഛത്തീസ്ഗഡില്‍ ബിജെപി കോണ്‍ഗ്രസ് ഇഞ്ചോടിഞ്ച്

കോണ്‍ഗ്രസ് 9 സീറ്റിലും ബിജെപി 8 സീറ്റിലും മുന്നേറുന്നു.

തെലങ്കാനയില്‍ ബിജെപി മൂന്ന് സീറ്റിലും ബിആര്‍എസ് മുന്ന്, കോണ്‍ഗ്രസ് രണ്ട്, എഐഎംഐഎം ഒരു സീറ്റിലും ലീഡ് ചെയ്യുന്നു.

തെലങ്കാനയില്‍ കോണ്‍ഗ്രസിന് ശുഭപ്രതീക്ഷ

രേവന്ത് റെഡ്ഡിയ്ക്കും അസ്ഹറുദ്ദീനും ലീഡ് ചെയ്യുന്നു.

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ലീഡ്

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ലീഡ്, രാജസ്ഥാനില്‍ ആദ്യ ഫലസൂചനകള്‍ പ്രകാരം കോണ്‍ഗ്രസ് എട്ട് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപി രണ്ട് സീറ്റിലും മുന്നേറുന്നു.

രാജസ്ഥാനില്‍ ബിജെപി മൂന്ന് കോണ്‍ഗ്രസ് രണ്ട് ബിഎസ്പി ഒരോ സീറ്റിലും മുന്നേറുന്നു.

തെലങ്കാന ബിആര്‍എസ് നാല്, കോണ്‍ഗ്രസ് രണ്ട്

ആദ്യഫലസൂചനകളില്‍ ഇഞ്ചോടിഞ്ച്

തെലങ്കാനയിൽ ആദ്യ ഫലസൂചനകൾ വരുമ്പോൾ ലീഡ് ബി ആർ എസിന്. രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം

മധ്യപ്രദേശില്‍ തികഞ്ഞ പ്രതീക്ഷയോടെ കോണ്‍ഗ്രസ്

മധ്യപ്രദേശില്‍ ഭരണം പിടിക്കാനാകുമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസ്. പാര്‍ട്ടി ക്യാമ്പുകളില്‍ ഉള്‍പ്പെടെ ആത്മവിശ്വാസം പ്രകടമാണ്.

തെലങ്കാനയില്‍ മുന്നൊരുക്കങ്ങളുമായി കോണ്‍ഗ്രസ്

തെലങ്കാനയില്‍ മുന്നേറ്റം പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസ് ഇതിനോടകം തന്നെ രാഷ്ട്രീയ നീക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലാണ് നീക്കങ്ങള്‍ പുരോഗമിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തെലങ്കാനയിലെ പാര്‍ട്ടി നേതാക്കളുമായി രാവിലെ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഡി കെ ശിവകുമാറിന്റെ സാന്നിധ്യത്തില്‍ ഓണ്‍ലൈനിലൂടെ ആയിരുന്നു മീറ്റിങ്.

കോണ്‍ഗ്രസ് തെലങ്കാനയില്‍ 75 മുതല്‍ 95 സീറ്റുകള്‍ നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലു രവി പ്രതികരിച്ചു.

എക്‌സിറ്റ് പോള്‍ പ്രവചനം

ഛത്തീസ്ഗഡിലും തെലങ്കാനയിലും കോണ്‍ഗ്രസിന്റെ മുന്നേറ്റമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. രാജസ്ഥാനില്‍ ബിജെപിയുടെയും മുന്നേറും. മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാടുമെന്നാണ് 4 വീതം എക്‌സിറ്റ് പോളുകളുടെ നിഗമനം.

വോട്ടെണ്ണല്‍തുടങ്ങി; പ്രതീക്ഷയോടെ പാര്‍ട്ടികള്‍, കരുനീക്കങ്ങളും സജീവം

മാസങ്ങള്‍ക്കപ്പുറം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനല്‍, അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ നാലു സംസ്ഥാനങ്ങളിലെ ജനവിധി അല്‍പ സമയത്തിനകം പുറത്തുവരും. രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. മിസോറമില്‍ വോട്ടെണ്ണല്‍ തിങ്കളാഴ്ചയിലേക്ക് മാറ്റിയിരുന്നു.

മധ്യപ്രദേശ് - 230. ഛത്തീസ്ഗഡ് - 90, തെലങ്കാന - 119, രാജസ്ഥാന്‍ - 199 സീറ്റുകളിലെ ഫലമാണ് പുറത്തുവരുന്നത്. തിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാന്‍ ഛത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസും മധ്യപ്രദേശില്‍ ബിജെപിയുമാണ് നിലവില്‍ ഭരിക്കുന്നത്. തെലങ്കാനയില്‍ ബിആര്‍എസും മിസോറമില്‍ മിസോ നാഷനല്‍ ഫ്രണ്ടുമാണ് അധികാരത്തില്‍. പത്തരയോടെതന്നെ ജനവികാരത്തിന്റെ ട്രന്‍ഡ് പുറത്തറിഞ്ഞേയ്ക്കും. കനത്ത സുരക്ഷയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ഒരുക്കിയിട്ടുള്ളത്.

logo
The Fourth
www.thefourthnews.in