ബൈജു രവീന്ദ്രനെതിരെ ഇ ഡിയുടെ ലുക്ക് ഔട്ട് നോട്ടീസ്; രാജ്യത്തിന് പുറത്തേക്കുള്ള യാത്രയ്ക്ക് വിലക്ക്

ബൈജു രവീന്ദ്രനെതിരെ ഇ ഡിയുടെ ലുക്ക് ഔട്ട് നോട്ടീസ്; രാജ്യത്തിന് പുറത്തേക്കുള്ള യാത്രയ്ക്ക് വിലക്ക്

ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ബോർഡിനെ പുറത്താക്കാൻ ഇന്ന് മാർക്ക് സക്കർബർഗ് അടക്കമുള്ള നിക്ഷേപകർ അസാധാരണ ജനറൽ ബോഡി യോഗം വിളിച്ചിരിക്കുകയാണ്

എഡ്യൂക്കേഷൻ ടെക് ഭീമനായ ബൈജൂസ് ലേണിങ് ആപ്പ് ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രനെ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ ഡി). ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ബൈജുവിന്റെ വിദേശയാത്രയെക്കുറിച്ച് എമിഗ്രേഷൻ അധികൃതർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന അർഥത്തിൽ ഇന്റിമേഷൻ ലുക്കൗട്ട് സർക്കുലർ ഇ ഡി നേരത്തെ പുറപ്പെടുവിച്ചിരുന്നു. പുതിയ സർക്കുലർ പ്രകാരം ബൈജു രാജ്യം വിടുന്നത് അധികൃതർക്ക് തടയാൻ സാധിക്കും.

ബൈജു രവീന്ദ്രനെതിരെ ഇ ഡിയുടെ ലുക്ക് ഔട്ട് നോട്ടീസ്; രാജ്യത്തിന് പുറത്തേക്കുള്ള യാത്രയ്ക്ക് വിലക്ക്
തുടർച്ചയായി തിരിച്ചടികൾ നേരിട്ട് ബൈജൂസ്‌; എന്താണ് കമ്പനിക്കെതിരായ ഇ ഡി ആരോപണങ്ങൾ?

ബൈജു രവീന്ദ്രൻ രാജ്യം വിടാൻ സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചതിനെത്തുതുടർന്നാണ് ഇഡി നീക്കം. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബൈജു വിദേശനാണ്യ വിനിമയ ചട്ട ലംഘനം അടക്കം നിരവധി കേസുകളിൽ അന്വേഷണം നേരിടുന്നയാളാണ്. ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ബോർഡിനെ പുറത്താക്കാൻ മാർക്ക് സക്കർബർഗ് അടക്കമുള്ള നിക്ഷേപകർ ഇന്ന് അസാധാരണ ജനറൽ ബോഡി മീറ്റിങ് വിളിച്ചിരിക്കുകയാണ്.

ഈ യോഗത്തിനെതിരെ ബൈജു കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ യോഗത്തിലെടുക്കുന്ന ഏതെങ്കിലും തീരുമാനങ്ങൾ നടപ്പാക്കരുതെന്ന് കർണാടക ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ ഓഹരി ഉടമകളുടെ യോഗം നടക്കുന്നത് കോടതി വിലക്കിയിട്ടില്ലെന്ന് നിക്ഷേപകർക്കിടയിലുള്ള വൃത്തങ്ങൾ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു.

യോഗം ചേരുമെന്നും ബൈജുവിനെ സിഇഒ സ്ഥാനത്തുനിന്ന് മാറ്റാൻ നിക്ഷേപകർ ഇനിയും ശ്രമിക്കുമെന്ന് നിക്ഷേപകർ അറിയിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഇ ഡി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

ബൈജു രവീന്ദ്രനെതിരെ ഇ ഡിയുടെ ലുക്ക് ഔട്ട് നോട്ടീസ്; രാജ്യത്തിന് പുറത്തേക്കുള്ള യാത്രയ്ക്ക് വിലക്ക്
പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കണം: 100 കോടി സമാഹരിക്കാൻ ബൈജൂസ്‌, പുതിയ ഓഹരി ഉടമകളെ കണ്ടെത്താന്‍ ശ്രമം

സിഇഒ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ബൈജൂസ്‌ ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സ്റ്റാർട്ടപ്പുകളിൽ ഒന്നായിരുന്നു. 2011 ലാണ് മലയാളിയായ ബൈജു രവീന്ദ്രൻ ബൈജൂസ്‌ സ്റ്റാർട്ടപ്പിന് തുടക്കം കുറിച്ചത്. 200 കോടി രൂപ നിക്ഷേപക മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകൾക്ക് ലഭിക്കുന്ന യുണികോൺ പട്ടം 2017 ൽ ബൈജൂസ്‌ സ്വന്തമാക്കി. 2020 ജനുവരിയിൽ 65,500 കോടിയായിരുന്ന ബൈജൂസിന്റെ മൂല്യം പിന്നീട് 1.80 ലക്ഷം കോടിയായി ഉയർന്നു.

കൂടുതൽ മൂലധനം സ്വരൂപിക്കാൻ വരുമാനം പെരുപ്പിച്ച് കാട്ടുകയും വിദേശനാണ്യ വിനിമയച്ചട്ടം മറികടന്ന് ഇടപാടുകൾ നടത്തുകയും ചെയ്തതാണ് ബൈജൂസിലെ ഇ ഡി അന്വേഷണത്തിന് കാരണമായത്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) പ്രകാരമാണ് ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിനും മേധാവി ബൈജു രവീന്ദ്രനുമെതിരെ ഇ ഡി കേസെടുത്തത്.

logo
The Fourth
www.thefourthnews.in