മതസ്പര്‍ദ്ധയ്ക്ക് ശ്രമം: കോൺഗ്രസ് പരാതിയിൽ
രാജീവ് ചന്ദ്രശേഖരനും അനിൽ ആന്റണിക്കുമെതിരെ വീണ്ടും കേസ്

മതസ്പര്‍ദ്ധയ്ക്ക് ശ്രമം: കോൺഗ്രസ് പരാതിയിൽ രാജീവ് ചന്ദ്രശേഖരനും അനിൽ ആന്റണിക്കുമെതിരെ വീണ്ടും കേസ്

ഒക്ടോബര് 31നാണ് രാജീവ് ചന്ദ്രശേഖറിനും അനിൽ ആന്റണിക്കുമെതിരായ ആദ്യത്തെ കേസെടുക്കുന്നത്

കേന്ദ്ര ഇലക്ട്രോണിക്സ് ഐ ടി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖരനും ബി ജെ പി ദേശീയ സെക്രട്ടറി അനിൽ ആന്റണിക്കുമെതിരെ വീണ്ടും കേസ്. മതസ്പർദ്ധ വളർത്തുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ഇടപെട്ടതിന്റെ പേരിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്.

കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികൾ സംഘടിപ്പിച്ച പരിപാടിയിൽ സ്ഫോടനം നടന്നതിനെ തുടർന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായപ്രകടനങ്ങളാണ് കേസിന് ആധാരം. കഴിഞ്ഞ മൂന്നു ദിവസങ്ങൾക്കിടയിൽ രാജീവ് ചന്ദ്രശേഖറിനും അനിൽ ആന്റണിക്കുമെതിരെ എറണാകുളം സെൻട്രൽ പോലീസ് എടുക്കുന്ന രണ്ടാമത്തെ കേസാണിത്. ഐ പി സി 153 , കലാപാഹ്വാനം. 153 എ രണ്ട് സമുദായങ്ങൾക്കിടയിൽ വിദ്വേഷം സൃഷ്ടിക്കുക, 120 (ഒ) ക്രമസമാധാനം തകർക്കുക എന്നീ വകുപ്പുകളാണ് രാജീവ് ചന്ദ്രശേഖറിനെതിരെ ചുമത്തിയത്.

മതസ്പര്‍ദ്ധയ്ക്ക് ശ്രമം: കോൺഗ്രസ് പരാതിയിൽ
രാജീവ് ചന്ദ്രശേഖരനും അനിൽ ആന്റണിക്കുമെതിരെ വീണ്ടും കേസ്
'ഹമാസ്, ജിഹാദ്, നിരപരാധികളായ ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നു'; കേസിന് കാരണം കേന്ദ്രമന്ത്രിയുടെ വിദ്വേഷ പരാമര്‍ശങ്ങള്‍

കെ പി സി സി മീഡിയ സെൽ കൺവീനർ പി സരിനിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കുറ്റാരോപിതർ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളിലൂടെ സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിക്കുകയും, കളമശ്ശേരി സ്‌ഫോടനത്തെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേൽ ഹമാസ് സംഘർഷവുമായി ബന്ധിപ്പിക്കുന്നതിലൂടെ കലാപാഹ്വാനം നടത്തുകയും ചെയ്‌തെന്നാണ് എഫ് ഐ ആറിൽ പറയുന്നത്.

ഒക്ടോബര് 31നാണ് രാജീവ് ചന്ദ്രശേഖറിനും അനിൽ ആന്റണിക്കുമെതിരായ ആദ്യത്തെ കേസെടുക്കുന്നത്. ഹമാസ് മുൻ തലവൻ വീഡിയോ കോണ്ഫറൻസിങ് വഴി കേരളത്തിലെ യുവാക്കളുമായി ആശയവിനിമയം നടത്തി ദിവസങ്ങൾക്കുള്ളിൽ കേരളത്തിൽ ഒരു ഒരു ഭീകരവാദ പ്രവർത്തനം നടന്നിരിക്കുന്നു എന്ന രീതിയിലായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. കാസർഗോഡ് സ്ത്രീകൾക്ക് ബസിൽ യാത്ര ചെയ്യാൻ പർദ്ദ ധരിക്കണം എന്ന വ്യാജവാർത്ത സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിന്റെ ഭാഗമായാണ് അനിൽ ആന്റണിക്കെതിരായി കേസെടുക്കുന്നത്.

മതസ്പര്‍ദ്ധയ്ക്ക് ശ്രമം: കോൺഗ്രസ് പരാതിയിൽ
രാജീവ് ചന്ദ്രശേഖരനും അനിൽ ആന്റണിക്കുമെതിരെ വീണ്ടും കേസ്
ബസിൽ പര്‍ദ ധരിച്ച വിദ്യാര്‍ഥിനികളുടെ ദൃശ്യങ്ങളുപയോഗിച്ച് മതവിദ്വേഷ പ്രചാരണം; അനില്‍ ആന്റണിക്കെതിരെ കേസ്
logo
The Fourth
www.thefourthnews.in