'പരിധി വിട്ട' ചീറ്റയെ കുനോയിൽ തിരികെയെത്തിച്ചു; ഒബാനെ കണ്ടെത്തിയത് അഞ്ച് ദിവസത്തിനുശേഷം

'പരിധി വിട്ട' ചീറ്റയെ കുനോയിൽ തിരികെയെത്തിച്ചു; ഒബാനെ കണ്ടെത്തിയത് അഞ്ച് ദിവസത്തിനുശേഷം

ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഒബാനെ തിരികെയെത്തിക്കാൻ വനംവകുപ്പിനായത്

കുനോ ദേശീയോദ്യാനത്തിന്റെ നിയന്ത്രണപരിധി വിട്ടുപോയ നമീബിയൻ ചീറ്റ ഒബാനെ തിരികെയെത്തിച്ചു. അതിർത്തി കടന്നുപോയി അഞ്ച് ദിവസമായിട്ടും തിരികെയെത്താത്തതിനെത്തുടർന്ന് വനംവകുപ്പ് സംഘം ഒബാനെ തിരികെയെത്തിക്കുകയായിരുന്നു.

ശിവപുരി ജില്ലയിലെ വനത്തിൽനിന്നാണ് ചീറ്റയെ തിരികെയത്തിച്ചത്. ഒബാനു പിന്നാലെ ആശയെന്ന പെൺചീറ്റയും ദേശീയോദ്യാനത്തിൽനിന്ന് പുറത്തുപോയിരുന്നു. ഒരേ സമയം രണ്ടു ചീറ്റകള്‍ സംരക്ഷണ പരിധിവിട്ട് പുറത്തുപോയത് വലിയ ആശങ്കയ്ക്ക് വഴിവച്ചിരുന്നു.

ആഗ്ര ഫോറസ്റ്റ് റേഞ്ച് ഉൾപ്പെടെ കുനോയിൽനിന്നുള്ള നിരവധി ടീമുകൾ ഗ്രാമങ്ങളും വനങ്ങളും ചുറ്റി സഞ്ചരിച്ചാണ് ഒബാനെ കണ്ടെത്തിയത്

ആറു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഒബാനെ തിരികെയെത്തിക്കാൻ വനംവകുപ്പിനായത്. ഏപ്രിൽ രണ്ടിന് ദേശീയോദ്യാനം വിട്ടുപോയ ചീറ്റ കാട്ടിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള ഗ്രാമപ്രദേശത്താണ് എത്തിയിരുന്നത്. കാട് വിട്ടതിന് പിന്നാലെ വിജയ്പൂരിലെ ജാർ ബറോഡ ഗ്രാമത്തിൽ എത്തിയതായും അടുത്ത ദിവസം പാർവതി ബറോഡ ഗ്രാമത്തിലെ ഒരു നദിയിൽനിന്ന് വെള്ളം കുടിക്കുന്നത് കണ്ടതായും വനപാലകർക്ക് വിവരം ലഭിച്ചിരുന്നു.

ചൊവ്വാഴ്ച വീണ്ടും ദേശീയോദ്യാന പരിധിയിൽ എത്തിയെങ്കിലും അതിർത്തിയിൽ കുറച്ചുനേരം ചെലവഴിച്ച് മടങ്ങി. നഹദ്-സിൽപുര പ്രദേശത്തിനടുത്തുള്ള ബഫർ സോണിലേക്കാണ് പിന്നീട് പോയത്. അവിടെനിന്ന് പിപർവാസ് വനത്തിലേക്ക് നീങ്ങി അവിടെ രണ്ടു ദിവസം തങ്ങി. ആഗ്ര ഫോറസ്റ്റ് റേഞ്ച് ഉൾപ്പെടെ കുനോയിൽനിന്നുള്ള നിരവധി ടീമുകൾ ചീറ്റയെ നിരീക്ഷിച്ച് വരികയായിരുന്നു. ഗ്രാമങ്ങളിലെ ഒബാന്റെ സാന്നിധ്യം ഗ്രാമവാസികളെയും ഭയപ്പെടുത്തിയിരുന്നു.

'പരിധി വിട്ട' ചീറ്റയെ കുനോയിൽ തിരികെയെത്തിച്ചു; ഒബാനെ കണ്ടെത്തിയത് അഞ്ച് ദിവസത്തിനുശേഷം
ആശയും സംരക്ഷിത മേഖല മറികടന്നു; ദേശീയോദ്യാനത്തിന്റെ നിയന്ത്രണ പരിധിവിടുന്ന രണ്ടാമത്തെ ചീറ്റ

സെപ്റ്റംബറിലാണ് നമീബിയയില്‍നിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. ഇവയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 17നാണ് കുനോ ദേശീയ പാര്‍ക്കില്‍ തുറന്നുവിട്ടത്. രാജ്യത്ത് ചീറ്റകള്‍ക്ക് വംശനാശ ഭീക്ഷണി നേരിട്ടതിന് പിന്നാലെയാണ് ആഫ്രിക്കിയിൽ നിന്ന് ചീറ്റകളെ എത്തിച്ചത്.

1952ലാണ് രാജ്യത്ത് ചീറ്റകളുടെ വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചത്. ഇതിന് ശേഷം ചീറ്റവംശം നിലനിർത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് ആഫ്രിക്കയിൽനിന്ന് ചീറ്റകളെ എത്തിച്ചത്. 'പ്രൊജക്റ്റ് ചീറ്റ'യുടെ ഭാഗമായി അഞ്ച് വര്‍ഷം കൊണ്ട് 50 ചീറ്റകളെ ഇന്ത്യയില്‍ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ആഗോളതലത്തില്‍ ആദ്യമായാണ് ചീറ്റ പോലുള്ള മൃഗങ്ങളുടെ കൈമാറ്റം നടന്നത്. നമീബിയയില്‍നിന്ന് കൊണ്ടുവന്ന മറ്റൊരു ചീറ്റയായ സിയ കഴിഞ്ഞയാഴ്ച നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു.

'പരിധി വിട്ട' ചീറ്റയെ കുനോയിൽ തിരികെയെത്തിച്ചു; ഒബാനെ കണ്ടെത്തിയത് അഞ്ച് ദിവസത്തിനുശേഷം
സിയായയ്ക്ക് നാല് കുഞ്ഞുങ്ങൾ; നമീബിയയിൽ നിന്നെത്തിച്ച ചീറ്റ പ്രസവിച്ചു
logo
The Fourth
www.thefourthnews.in