എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ ഞായറാഴ്ച ഇന്ത്യയില്‍ ദുഃഖാചരണം

എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ ഞായറാഴ്ച ഇന്ത്യയില്‍ ദുഃഖാചരണം

ദുഃഖാചരണ ദിവസം ദേശീയ പതാക താഴ്ത്തി കെട്ടും

എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി സെപ്തംബര്‍ 11 ന് രാജ്യത്ത് ദുഃഖാചരണം. അന്ന് ദേശീയ പതാക താഴ്ത്തി കെട്ടാനും തീരുമാനിച്ചിട്ടുണ്ട്. അന്നേ ദിവസം ഒരു വിനോദപരിപാടികളും ഉണ്ടാകില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഏഴ് പതിറ്റാണ്ടിലേറെയായി ബ്രിട്ടന്റെ ഭരണാധികാരിയായിരുന്ന എലിസബത്ത് രാജ്ഞി വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് ഇന്നലെ അന്തരിച്ചത്. ദീര്‍ഘനാളായി ചികിത്സയിലായിരുന്ന എലിസബത്ത് തന്റെ വേനല്‍ക്കാല വസതിയായ സ്‌കോട്ട്ലന്‍ഡിനെ ബാല്‍മോറല്‍ കൊട്ടാരത്തിലായിരുന്നു അവസാന നാളുകള്‍ ചിലവഴിച്ചത്.

എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ ഞായറാഴ്ച ഇന്ത്യയില്‍ ദുഃഖാചരണം
കെന്നഡി വധം മുതൽ കോവിഡ് വരെ - എലിസബത്ത് രാജ്ഞിയുടെ 71 വർഷങ്ങൾ
എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ ഞായറാഴ്ച ഇന്ത്യയില്‍ ദുഃഖാചരണം
അവസാനിച്ചത് ബ്രിട്ടന്റെ എലിസബത്ത് യുഗം
logo
The Fourth
www.thefourthnews.in