നാല് വര്‍ഷം മുന്‍പ് പൊട്ടിക്കരഞ്ഞ് കെ ശിവന്‍; ഇന്ന് സോമനാഥിന്റെ വിജയച്ചിരി

നാല് വര്‍ഷം മുന്‍പ് പൊട്ടിക്കരഞ്ഞ് കെ ശിവന്‍; ഇന്ന് സോമനാഥിന്റെ വിജയച്ചിരി

ചന്ദ്രയാൻ-2 സോഫ്റ്റ് ലാൻഡിങ് പരാജയപ്പെട്ടതിനെത്തുടർന്ന് ഇസ്രോയുടെ അന്നത്തെ ചെയർമാൻ കെ ശിവൻ കരയുന്നതും പ്രധാനമന്ത്രി ആശ്വസിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ വൈറലായിരുന്നു

2019 സെപ്റ്റംബര്‍ ഏഴ്. ഇന്ത്യ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ്ങിന് തയ്യാറെടുക്കുന്നു. ഐഎസ്ആര്‍ഒയുടെ ബെംഗളൂരു പീനിയയിലെ മിഷന്‍ ഓപ്പറേഷന്‍സ് കോംപ്ലക്‌സില്‍ അന്തരീക്ഷം ഉദ്വേഗഭരിതം. ശാസ്ത്രജ്ഞന്മാരുടെ നടുവില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. സോഫ്റ്റ് ലാന്‍ഡിങ് ഉറപ്പെന്ന പ്രതീക്ഷയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിട്ടുണ്ട് വിവിഐപി ഗ്യാലറിയില്‍.

നാല് വര്‍ഷം മുന്‍പ് പൊട്ടിക്കരഞ്ഞ് കെ ശിവന്‍; ഇന്ന് സോമനാഥിന്റെ വിജയച്ചിരി
ലാൻഡിങ്ങിനിടെ ലാൻഡർ മൊഡ്യൂൾ പകർത്തിയ ചന്ദ്രോപരിതല ദൃശ്യങ്ങൾ പങ്കുവച്ച് ഇസ്രോ

ലാന്‍ഡര്‍ പേടകം ഭൂമിയില്‍നിന്നുള്ള സര്‍വനിയന്ത്രണങ്ങളില്‍നിന്നും സ്വതന്ത്രമായി ചന്ദ്രോപരിതലത്തിലേക്കുള്ള പ്രയാണം തുടങ്ങുന്നു. റഫ് ബ്രേക്കിങ് ഘട്ടവും ഫൈന്‍ ബ്രേക്കിങ് ഘട്ടവും താണ്ടി തടസങ്ങളില്ലാതെ ലാന്‍ഡര്‍ മുന്നോട്ട്. മുന്‍ നിശ്ചയിച്ച ലാന്‍ഡിങ് സൈറ്റായ മാന്‍സിനസ് സി, സിംപീലിയസ് എന്‍ എന്നീ ഗര്‍ത്തങ്ങള്‍ക്കിടയിലെ സമതലപ്രദേശത്ത് ലാന്‍ഡ് ചെയ്യാന്‍ ഇനി കഷ്ടി 200 മീറ്റര്‍ മാത്രം. പെട്ടെന്നൊരു നിശബ്ദത ഐഎസ്ആര്‍ഒ ആസ്ഥാനത്ത് പരന്നു. ശാസ്ത്രജ്ഞമാരുടെ മുഖം വിളറി. സംഭവിച്ചതെന്തെന്നറിയാതെ മാധ്യമ പവര്‍ത്തകരും ആശയക്കുഴപ്പത്തിലായി.

നാല് വര്‍ഷം മുന്‍പ് പൊട്ടിക്കരഞ്ഞ് കെ ശിവന്‍; ഇന്ന് സോമനാഥിന്റെ വിജയച്ചിരി
'ഈ വലിയ വിജയത്തിൽ കുറഞ്ഞതൊന്നും ഇനി ഞങ്ങളെ പ്രചോദിപ്പിക്കില്ല'; ഐഎസ്ആര്‍ഒയുടെ അടുത്ത ലക്ഷ്യം സൂര്യനും ശുക്രനും

ഐഎസ്ആര്‍ഒ മേധാവിയുടെ മുഖത്ത് നിഴലിച്ച നിരാശയില്‍നിന്ന് അത് വായിച്ചെടുക്കമായിരുന്നു, സോഫ്റ്റ് ലാന്‍ഡിങ് പരാജയപ്പെട്ടിരിക്കുന്നു. നേട്ടത്തിന് തൊട്ടരികെ എത്തിയ ഇന്ത്യക്കാരെ തേടി ആ നിമിഷത്തിലെ ഏറ്റവും മോശം വാര്‍ത്ത പരന്നു, 'സോഫ്റ്റ് ലാന്‍ഡിംഗ് പരാജയം, ലാന്‍ഡര്‍ പേടകം മൃദു ഇറക്കത്തിന് പകരം ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയിരിക്കുന്നു.'

നിരാശരായ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളായി പിന്നെ രാജ്യം കണ്ടത്. അദ്ദേഹം യാത്ര പറഞ്ഞിറങ്ങാന്‍ നേരം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അടുത്തേക്ക് വരുന്നു. പ്രധാനമന്ത്രിയുടെ കൈകളില്‍ പിടിച്ച് ശിവന്‍ വിതുമ്പി. പ്രധാനമന്ത്രി ചേര്‍ത്തുപിടിച്ചതോടെ ശിവന്റെ നിരാശയും സങ്കടവും കരച്ചിലായി പരിണമിച്ചു. ലോകം മുഴുവന്‍ കണ്ടു ആ സങ്കടം.

നാല് വര്‍ഷം മുന്‍പ് പൊട്ടിക്കരഞ്ഞ് കെ ശിവന്‍; ഇന്ന് സോമനാഥിന്റെ വിജയച്ചിരി
ചന്ദ്രക്കലയിൽ ഇന്ത്യൻ മുദ്ര; ലോകത്തിന്റെ ഹൃദയത്തിൽ ഇസ്രോ

2023 ഓഗസ്റ്റ് 23. സമയം വൈകിട്ട് 5:45. നാല് വര്‍ഷത്തേക്കാള്‍ മുമ്പത്തേതിനേക്കാള്‍ പ്രതീക്ഷയോടെ രാജ്യം. മിഷന്‍ ഓപ്പറേഷന്‍സ് കോംപ്ലക്‌സില്‍ ശാസ്ത്രജ്ഞരുടെ മുഖത്ത് നാല് വര്‍ഷം മുന്‍പ് കണ്ട സംഭ്രമമില്ല. പകരം ആത്മവിശ്വാസം തുളുമ്പുന്നു. അതിസങ്കീര്‍ണമായ സോഫ്റ്റ് ലാന്‍ഡിങ് നമ്മള്‍ ഇത്തവണ നടത്തുമെന്ന് ഓരോ ശാസ്ത്രപ്രേമിക്കും ഉറപ്പുനല്‍കുന്ന മുഖങ്ങള്‍. അതിന് കാരണ്ങ്ങള്‍ ഒന്നിലേറെയുണ്ടായിരുന്നു.

നാല് വര്‍ഷം മുന്‍പ് പൊട്ടിക്കരഞ്ഞ് കെ ശിവന്‍; ഇന്ന് സോമനാഥിന്റെ വിജയച്ചിരി
ആദിപുരുഷിന്റെയും ഇന്റർസ്റ്റെല്ലാറിന്റെയും മുതൽ മുടക്കിനേക്കാൾ കുറവ്; ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ചെലവെത്ര?

ചന്ദ്രയാന്‍ രണ്ടിന്റെ പരാജയത്തില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പഴുതടച്ച തയാറെടുപ്പുകളായിരുന്നു. ഇത്തവണ പയറ്റിയത്. പലകുറി പരീക്ഷണ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയും തെറ്റുകള്‍ തിരുത്തിയും നാല് വര്‍ഷം ശാസ്ത്രജ്ഞര്‍ ഉറക്കമിളച്ച് 140 കോടി ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ചിറക് നല്‍കി. കെ ശിവനുശേഷം ചെയര്‍മാന്‍ പദവിയിലെത്തിയ എസ് സോമനാഥിന്റെ നേതൃത്വത്തില്‍ ആയിരത്തോളം പേര്‍ ഈ ദൗത്യത്തിന്റെ ഭാഗമായി. കണക്കു കൂട്ടലുകള്‍ അണുവിട തെറ്റിയില്ല, വിക്ഷേപണം മുതല്‍ സോഫ്റ്റ് ലാന്‍ഡിങ് വരെ എല്ലാ ഘട്ടങ്ങളും നമ്മള്‍ വിജയകരമായി താണ്ടി ചരിത്രം കുറിച്ചിരിക്കുന്നു.

നാല് വര്‍ഷം മുന്‍പ് പൊട്ടിക്കരഞ്ഞ് കെ ശിവന്‍; ഇന്ന് സോമനാഥിന്റെ വിജയച്ചിരി
'ചരിത്രയാൻ'; ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ

കെ ശിവന്റെ അന്നത്തെ കരച്ചിലാണ് നാല് വര്‍ഷത്തിനിപ്പുറം എസ് സോമനാഥ് ചിരിയാക്കി മാറ്റിയത്. അതെ, സോമനാഥിന്റെ ചിരി അദ്ദേഹത്തിന്റേത് മാത്രമായിരുന്നില്ല, ഇന്ത്യയുടെ മൊത്തമായിരുന്നു. വലിയ നിരാശയില്‍നിന്ന് കഠിനപ്രയത്‌നം നടത്തി സ്വന്തമാക്കിയ നേട്ടത്തിന്റെ അഭിമാനച്ചിരി.

logo
The Fourth
www.thefourthnews.in