കോവിഡ് വ്യാപനം; യാത്രക്കാരുടെ ചെക്ക്-ഇൻ സംവിധാനങ്ങൾ പരിഷ്കരിക്കാൻ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ട് സർക്കാർ

കോവിഡ് വ്യാപനം; യാത്രക്കാരുടെ ചെക്ക്-ഇൻ സംവിധാനങ്ങൾ പരിഷ്കരിക്കാൻ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ട് സർക്കാർ

ആറ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നെഗറ്റീവ് ആർടിപിസിആർ ടെസ്റ്റ് റിപ്പോർട്ട് നിർബന്ധമാക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ നിർദ്ദേശം

ചൈനയടക്കം ആറ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്കായുള്ള ചെക്ക്-ഇൻ നിർദേശങ്ങൾ പരിഷ്കരിക്കാൻ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമ ഗതാഗത മന്ത്രാലയം. അന്താരാഷ്ട്ര യാത്രക്കാർക്ക് ഞായറാഴ്ച മുതൽ നെഗറ്റീവ് കോവിഡ് ടെസ്റ്റ് റിപ്പോർട്ട് നിർബന്ധമാക്കുന്ന പുതുക്കിയ കോവിഡ് മാർഗനിർദേശങ്ങൾ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

ചൈന, സിങ്കപ്പൂര്‍, ഹോങ്കോങ്, ദക്ഷിണ കൊറിയ, തായ്‌ലൻ്റ്, ജപ്പാൻ എന്നീ ആറ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരുന്നു. 2023 ജനുവരി ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്.

കോവിഡ് വ്യാപനം; യാത്രക്കാരുടെ ചെക്ക്-ഇൻ സംവിധാനങ്ങൾ പരിഷ്കരിക്കാൻ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ട് സർക്കാർ
ആര്‍ടിപിസിആര്‍ നിര്‍ബന്ധം; ആറ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് പരിശോധന കര്‍ശനമാക്കി ഇന്ത്യ

ഇനി മുതല്‍ എയർ സുവിധ പോർട്ടലിൽ സെൽഫ് ഡിക്ലറേഷൻ ഫോമുകൾ സമർപ്പിച്ച അന്താരാഷ്‌ട്ര യാത്രക്കാർക്ക് മാത്രം ബോർഡിങ് പാസ്

ഇനി മുതല്‍ എയർ സുവിധ പോർട്ടലിൽ സെൽഫ് ഡിക്ലറേഷൻ ഫോമുകൾ സമർപ്പിച്ച അന്താരാഷ്‌ട്ര യാത്രക്കാർക്ക് മാത്രം ബോർഡിങ് പാസ് നൽകാനാണ് എയർലൈനുകൾക്ക് നല്‍കിയിരിക്കുന്ന നിർദേശം. ചൈന, സിങ്കപ്പൂര്‍, ഹോങ്കോങ്, ദക്ഷിണ കൊറിയ, തായ്‌ലൻ്റ്, ജപ്പാൻ എന്നിവിടങ്ങളിൽ നിന്ന് അന്താരാഷ്ട്ര വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവർക്കായി എയർ സുവിധ പോർട്ടൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. പിസിആർ പരിശോധനാ റിപ്പോർട്ടുകളും സെൽഫ് ഡിക്ലറേഷൻ ഫോമും ഇതില്‍ സമർപ്പിക്കണമെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് വ്യാപനം; യാത്രക്കാരുടെ ചെക്ക്-ഇൻ സംവിധാനങ്ങൾ പരിഷ്കരിക്കാൻ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ട് സർക്കാർ
കോവിഡ് വ്യാപനം: രാജ്യത്ത് അടുത്ത 40 ദിവസം നിര്‍ണായകമെന്ന് ആരോഗ്യമന്ത്രാലയം

യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂർ മുൻപ് ആർടിപിസിആർ പരിശോധന നടത്തണം. ഓരോ രാജ്യാന്തര വിമാനത്തിലും എത്തുന്ന യാത്രക്കാരിൽ 2 ശതമാനം പേരെ പരിശോധന നടത്തുന്ന നിലവിലെ രീതി തുടരുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഷെഡ്യൂൾ ചെയ്ത വാണിജ്യ എയർലൈനുകൾ, എയർപോർട്ട് ഓപ്പറേറ്റർമാർ, സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ, അഡ്മിനിസ്‌ട്രേറ്റർമാർ എന്നിവർക്ക് പരിഷ്‌കരിച്ച മാർഗനിർദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

കോവിഡ് വ്യാപനത്തില്‍ രാജ്യത്ത് അടുത്ത 40 ദിവസം നിര്‍ണായകമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ജനുവരി പകുതിയോടെ രോഗികള്‍ വര്‍ധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ ശക്തമായ നടപടികളിലേക്ക് സർക്കാർ കടക്കുന്നത്.

logo
The Fourth
www.thefourthnews.in