കനത്ത മൂടൽമഞ്ഞ്: റോഡപകട മരണങ്ങളിൽ വർധനവ്, മുൻ വർഷത്തെക്കാൾ 9 ശതമാനം കൂടുതലെന്ന് റിപ്പോര്‍ട്ട്

കനത്ത മൂടൽമഞ്ഞ്: റോഡപകട മരണങ്ങളിൽ വർധനവ്, മുൻ വർഷത്തെക്കാൾ 9 ശതമാനം കൂടുതലെന്ന് റിപ്പോര്‍ട്ട്

റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കണക്കുപ്രകാരം ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്

അതിശൈത്യവും മൂടൽമഞ്ഞും കാരണം രാജ്യത്തുണ്ടായ റോഡപകട മരണങ്ങളിൽ വർധനവ്. മൂടൽമഞ്ഞ് കാരണമുണ്ടായ റോഡപകട മരണങ്ങൾ കഴിഞ്ഞ വർഷം 14,583 ആയി വർധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2021 നെ അപേക്ഷിച്ച് ഏകദേശം ഒൻപത് ശതമാനം വർധനവാണിത്. 15,597 പേർക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ചത് ഉത്തർപ്രദേശിലാണ് (3,920) പിന്നാലെ യഥാക്രമം ബീഹാർ (1,842), മധ്യപ്രദേശ് (1,177) തമിഴ്നാട് (1,032) എന്നീ സംസ്ഥാനങ്ങളാണെന്ന് റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

നഗര പ്രദേശങ്ങളിൽ ചെന്നൈയിലാണ് ഏറ്റവും കൂടുതൽ റോഡ് അപകട മരണങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്, 135 മരണങ്ങളാണ് ചെന്നൈയിൽ റിപ്പോർട്ട് ചെയ്തത്. ഡൽഹിയിൽ 132 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമൃത്‌സറിലും ആഗ്രയിലും രേഖപ്പെടുത്തിയത് നൂറിലധികം മരണങ്ങളാണ്.

കനത്ത മൂടൽമഞ്ഞ്: റോഡപകട മരണങ്ങളിൽ വർധനവ്, മുൻ വർഷത്തെക്കാൾ 9 ശതമാനം കൂടുതലെന്ന് റിപ്പോര്‍ട്ട്
ഡല്‍ഹി ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടനം; അന്വേഷണം രണ്ട് പേരെ കേന്ദ്രീകരിച്ച്, അധിക്ഷേപ കത്ത് കണ്ടെത്തി

ഓരോ സംസ്ഥാനങ്ങളിലെയും പോലീസ് വകുപ്പുകളിൽ നിന്ന് റോഡ് അപകടങ്ങളുടെയും മരണങ്ങളുടെയും രേഖകൾ ലഭിച്ചശേഷമാണ് പ്രതിവർഷം റോഡപകടങ്ങളുടെ വിശദമായ റിപ്പോർട്ട് ഗതാഗത മന്ത്രാലയം തയാറാക്കുന്നത്.

മൂടൽമഞ്ഞുള്ള സാഹചര്യത്തിൽ അമിതവേഗതയും പാത മാറ്റുന്നതും അപകടസാധ്യത വർധിപ്പിക്കുമെന്നും ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും റോഡ് സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. മൂടൽമഞ്ഞ് റോഡിൻറെ ദൃശ്യപരത കുറയ്ക്കുന്നതിനാൽ ശരിയായ പാതയിൽ മാത്രം സഞ്ചരിക്കാൻ ശ്രമിക്കണമെന്നും മാറ്റ് വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നത് കഴിവതും ഒഴിവാക്കണമെന്നും ജാഗ്രതാനിർദ്ദേശങ്ങളുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ വാഹനമോടിക്കുന്നവർ ഇടതു വശത്തുകൂടി മാത്രം വാഹനമോടിക്കാൻ ശ്രദ്ധിക്കണം.

കൂടാതെ, വാഹനം പാർക്ക് ചെയ്യുന്ന സമയത്തും വേഗത കുറയ്ക്കുമ്പോഴും പാർക്കിങ് ലൈറ്റും ഹസാർഡ് ലൈറ്റുകളും ഉപയോഗിക്കുന്നത് പിന്നാലെയും എതിരെയും വരുന്ന വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ സഹായിക്കും.

കനത്ത മൂടൽമഞ്ഞ്: റോഡപകട മരണങ്ങളിൽ വർധനവ്, മുൻ വർഷത്തെക്കാൾ 9 ശതമാനം കൂടുതലെന്ന് റിപ്പോര്‍ട്ട്
'നീതിക്കു വേണ്ടി പോരാടിയപ്പോള്‍ രാജ്യദ്രോഹിയായി, അവാര്‍ഡുകള്‍ തിരിച്ചു നല്‍കും': മോദിക്ക് വിനേഷ് ഫോഗാട്ടിന്റെ കത്ത്

ഡല്‍ഹിയിലെ ശരാശരി താപനില 9.4 ഡിഗ്രിയിലേക്ക് താഴ്ന്നിട്ടുണ്ട്. പലഭാഗങ്ങളിലും മൂടൽമഞ്ഞുമൂലം കാഴ്ച മങ്ങിയനിലയിലാണ്. ജനജീവിതത്തെയും ഗതാഗതത്തെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ ഗതാഗത മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിച്ച് ജാഗ്രതയോടു കൂടി വാഹനമോടിക്കുകയാണ് പ്രധാനം.

logo
The Fourth
www.thefourthnews.in