മോര്‍ബിയയില്‍  തകര്‍ന്നുവീണ പാലം
മോര്‍ബിയയില്‍ തകര്‍ന്നുവീണ പാലം

ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ല; 150 പേര്‍ക്ക് കയറാനാകുന്ന പാലത്തില്‍ കയറിയത് 500 പേര്‍

പാലത്തില്‍ കയറിയ ചിലര്‍ പാലം കുലുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു

ഗുജറാത്തില്‍ വന്‍ ദുരന്തത്തിനിടയാക്കി തകര്‍ന്നുവീണ തൂക്കുപാലത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. പുനര്‍ നിര്‍മാണത്തിന് ശേഷം അനുമതിയില്ലാതെയാണ് പാലം തുറന്നുകൊടുത്തതെന്ന് റിപ്പോര്‍ട്ട്. അനാസ്ഥയുണ്ടായെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ബ്രിഡ്ജ് മാനേജ്മെന്റിനെതിരെ പോലീസ് കേസെടുത്തു. ഒറെവ എന്ന സ്വകാര്യ ട്രസ്റ്റാണ് സര്‍ക്കാരിന്റെ ടെന്‍ഡര്‍ ഏറ്റെടുത്ത് പാലം നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയത്.

140ലേറെ വര്‍ഷത്തെ പഴക്കമുള്ള പാലം നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കഴിഞ്ഞ ഏഴുമാസമായി അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ ഛട്ട് ആഘോഷങ്ങളുടെ ഭാഗമായി ഈമാസം 26ന് അനുമതിയില്ലാതെ പാലം തുറന്നുകൊടുത്തു.

പാലത്തില്‍ അമിതമായി ആളുകളെ കയറ്റിയതും അപകടത്തിന്റെ ആക്കം കൂട്ടി. 150പേര്‍ക്ക് കയറാനാകുന്ന തൂക്കുപാലത്തില്‍ അപകടസമയത്ത് ഉണ്ടായിരുന്നത് അഞ്ഞൂറോളം പേരാണ്. പാലത്തില്‍ കയറിയ ചിലര്‍ പാലം കുലുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതും അപകടത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍.

മോര്‍ബിയയില്‍  തകര്‍ന്നുവീണ പാലം
ഗുജറാത്തില്‍ തൂക്കുപാലം തകർന്ന് വീണ് 141 മരണം, പുഴയില്‍ വീണവര്‍ക്കായി തിരച്ചില്‍

പാലം തുറക്കുന്നതിന് മുമ്പ് ഒറെവ ഗ്രൂപ്പ് അറ്റകുറ്റപ്പണി സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കിയില്ലെന്നാണ് പ്രാദേശിക ഭരണകൂടം വ്യക്തമാക്കുന്നത്. ഗുണനിലവാര പരിശോധനയടക്കമുള്ള നടപടിക്രമങ്ങളൊന്നും കമ്പനി പൂര്‍ത്തിയാക്കിട്ടില്ലെന്ന് മോര്‍ബി മുന്‍സിപ്പല്‍ കമ്മിറ്റി സിഇഒ എസ് വി സാല വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in