ഗ്യാൻവാപി പള്ളിയിലെ ആർക്കിയോളജിക്കൽ സർവെ ഒരാഴ്ചയ്ക്കകം പൂർത്തിയാകും, റിപ്പോർട്ട് സെപ്റ്റംബർ രണ്ടിനകം

ഗ്യാൻവാപി പള്ളിയിലെ ആർക്കിയോളജിക്കൽ സർവെ ഒരാഴ്ചയ്ക്കകം പൂർത്തിയാകും, റിപ്പോർട്ട് സെപ്റ്റംബർ രണ്ടിനകം

സർവെ കഴിയുന്നതും വേഗത്തിൽ പൂർത്തിയാക്കാനാണ് ആർക്കിയോളജിക്കൽ വകുപ്പ് ലക്ഷ്യമിടുന്നത്

ഗ്യാൻവാപി പള്ളിയിലെ ആർക്കിയോളജിക്കൽ സർവെ (എഎസ്ഐ) ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കിയേക്കും. കോടതി വിധികളുടെ അടിസ്ഥാനത്തിൽ തുടരുന്ന സർവെ കഴിയുന്നതും വേഗത്തിൽ പൂർത്തിയാക്കാനാണ് ആർക്കിയോളജിക്കൽ വകുപ്പ് ലക്ഷ്യമിടുന്നത്. അഡീഷണൽ ഡയറക്ടർ ജനറൽ അലോക് ത്രിപാഠിയുടെ നേതൃത്വത്തിലുള്ള 40 അംഗ സംഘമാണ് സർവെ നടത്തുന്നത്. സർവെ നടത്താനുളള വാരാണസി കോടതി ഉത്തരവ് ശരിവച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇത് കോടതി തള്ളിയതിന് പിന്നാലെയാണ് സർവെ വേഗത്തിലാക്കിയത്.

ഗ്യാൻവാപി പള്ളിയിലെ ആർക്കിയോളജിക്കൽ സർവെ ഒരാഴ്ചയ്ക്കകം പൂർത്തിയാകും, റിപ്പോർട്ട് സെപ്റ്റംബർ രണ്ടിനകം
'ഗ്യാൻവാപി പള്ളിയില്‍ സര്‍വേ തുടരാം'; ഖനനം പാടില്ലെന്ന് സുപ്രീംകോടതി, മസ്ജിദ് കമ്മിറ്റിയുടെ അപ്പീൽ തള്ളി

ലൈൻ ഡ്രോയിങ്ങുകൾ, ഡോക്യുമെന്റേഷൻ, ജിപിആർ (ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ) ഇമേജിങ്, കുറിപ്പ് തയ്യാറാക്കൽ എന്നിവയ്ക്കൊപ്പം ഫോട്ടോഗ്രഫി, വീഡിയോഗ്രഫി കൂടി ഉൾപ്പെടുന്നതാണ് എഎസ്‌ഐ സർവേ

മസ്ജിദ് സമുച്ചയത്തിന്റെ കാലപ്പഴക്കം കണ്ടെത്താൻ ശാസ്ത്രീയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള സർവെയാണ് നടക്കുന്നത്. ലൈൻ ഡ്രോയിങ്ങുകൾ, ഡോക്യുമെന്റേഷൻ, ജിപിആർ (ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ) ഇമേജിങ്, കുറിപ്പ് തയ്യാറാക്കൽ എന്നിവയ്ക്കൊപ്പം ഫോട്ടോഗ്രഫി, വീഡിയോഗ്രഫി കൂടി ഉൾപ്പെടുന്നതാണ് എഎസ്‌ഐ സർവേ. സമുച്ചയത്തിന്റെ മുഴുവൻ ഭാഗവും പരിശോധിച്ച ശേഷം പുരാവസ്തുക്കളുടെ ഉൾപ്പടെ ഫോട്ടോ എടുത്തു വയ്ക്കും. എവിടെയാണ് ഇവ കണ്ടത് എന്നതിനെക്കുറിച്ച് തെളിവുകൾ സഹിതം കോടതിയിൽ സമർപ്പിക്കാനാണിത്.

ഗ്യാൻവാപി പള്ളിയിലെ ആർക്കിയോളജിക്കൽ സർവെ ഒരാഴ്ചയ്ക്കകം പൂർത്തിയാകും, റിപ്പോർട്ട് സെപ്റ്റംബർ രണ്ടിനകം
ഗ്യാന്‍വാപി പള്ളിയില്‍ സര്‍വെ നടത്താം; വാരാണസി കോടതിയുടെ ഉത്തരവ് ശരിവച്ച് അലഹബാദ് ഹൈക്കോടതി

സെപ്റ്റംബർ രണ്ടിനകം സർവേ റിപ്പോർട്ട് സമർപ്പിക്കാനാണ് വാരണാസി കോടതി എഎസ്ഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നാലാഴ്ചത്തെ സമയം ആവശ്യപ്പെട്ട് സർക്കാർ അഭിഭാഷകൻ നേരത്തെ അപേക്ഷ സമർപ്പിച്ചിരുന്നു. ഒരാഴ്ചക്കകം സർവെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എഎസ്ഐ ഉദ്യോഗസ്ഥർ പറയുന്നു. സുപ്രീം കോടതി നിർദേശങ്ങൾക്കനുസൃതമായാണ് സർവെ നടത്തുന്നതെന്നും എഎസ്‌ഐ ഡയറക്ടർ ജനറൽ കെകെ ബസ അറിയിച്ചു.

ഗ്യാൻവാപി പള്ളിയിലെ ആർക്കിയോളജിക്കൽ സർവെ ഒരാഴ്ചയ്ക്കകം പൂർത്തിയാകും, റിപ്പോർട്ട് സെപ്റ്റംബർ രണ്ടിനകം
'ഗ്യാന്‍വാപി പള്ളിയിലെ സര്‍വേ തടയണം'; അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയില്‍

മസ്ജിദിനുള്ളിൽ ഖനനം നടത്താനോ കേടുപാടുകൾ വരുത്താനോ പാടില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ സമുച്ചയത്തിന് പുറത്തും പുരാവസ്തുക്കളുണ്ടാകാൻ സാധ്യതയുള്ളതിനാൽ പുറത്ത് ഖനനം നടത്താൻ അനുമതി ലഭിക്കുമെങ്കിൽ ഉപകാരപ്പെടുമെന്ന നിലപാടിലാണ് എഎസ്‌ഐ. കല്ലിന്റെ കാർബൺ ഡേറ്റിങ് സാധ്യമല്ലാത്തതിനാൽ, കൂടുതൽ വിശദമായ സർവെ നടത്തേണ്ടിവന്നാൽ മറ്റ് സാങ്കേതിക വിദ്യകളുപയോ​ഗിക്കുമെന്ന് കോടതിയെ അറിയിക്കുമെന്നും എഎസ്ഐ ഉദ്യോഗസ്ഥർ പറയുന്നു.

ഗ്യാൻവാപി പള്ളിയിലെ ആർക്കിയോളജിക്കൽ സർവെ ഒരാഴ്ചയ്ക്കകം പൂർത്തിയാകും, റിപ്പോർട്ട് സെപ്റ്റംബർ രണ്ടിനകം
ഗ്യാൻവാപി പള്ളിയിലെ സർവേയ്ക്കെതിരായ ഹർജിയിൽ വിധി ഓഗസ്റ്റ് മൂന്നിന്; സ്റ്റേ തുടരും

അലോക് ത്രിപാഠിയെ കൂടാതെ, ഡൽഹി എഎസ്‌ഐ ആസ്ഥാന മ്യൂസിയം, എപ്പിഗ്രാഫി വിഭാഗം ഡയറക്ടർ നിരജ് സിൻഹയും സർവെയുടെ ഭാ​ഗമാണ്. സർവെയിൽ നിന്ന് ലഭിക്കുന്ന വസ്തുക്കളുടെ ഡോക്യുമെന്റേഷനും അവയെക്കുറിച്ചുള്ള പഠനവും ഗവേഷണവും നടത്തുന്നതാണ് എപ്പിഗ്രാഫി വിഭാഗം. എഎസ്‌ഐയുടെ സാരാനാഥ് സർക്കിളിലെ (വാരണാസിയുടെ അധികാരപരിധിയിൽ വരുന്ന) മുതിർന്ന പുരാവസ്തു ഗവേഷകർ, സാങ്കേതിക വിദഗ്ധർ, ഫോട്ടോഗ്രാഫർമാർ, ക്ലറിക്കൽ സ്റ്റാഫ്, മറ്റ് സപ്പോർട്ട് സ്റ്റാഫ് എന്നിവരെയും സർവെയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ​ഗ്യാൻവാപി പള്ളി പണിയുന്നതിന് മുൻപ് അവിടെയുണ്ടായിരുന്നത് ഒരു ക്ഷേത്രമാണെന്ന് സ്ഥാപിക്കുക എന്നതാണ് സർവേയുടെ ലക്ഷ്യം. ഹിന്ദു ക്ഷേത്രം ഇരുന്ന സ്ഥലത്താണ് പള്ളി പണിതതെന്ന് അവകാശപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് വാരാണസി ജില്ലാ കോടതി എഎസ്‌ഐ സര്‍വെയ്ക്ക് അനുമതി നല്‍കിയത്. ഇതിനെതിരെ മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും അപ്പീൽ കോടതികൾ തള്ളുകയായിരുന്നു.

logo
The Fourth
www.thefourthnews.in