ഹത്രാസ് ദുരന്തം: ഭോലെ ബാബയുടെ പേരില്ലാതെ അന്വേഷണ റിപ്പോര്‍ട്ട്, 'അപകട കാരണം അശ്രദ്ധ'
-

ഹത്രാസ് ദുരന്തം: ഭോലെ ബാബയുടെ പേരില്ലാതെ അന്വേഷണ റിപ്പോര്‍ട്ട്, 'അപകട കാരണം അശ്രദ്ധ'

80000 പേർ പങ്കെടുക്കാൻ അനുമതി വാങ്ങിയ പരിപാടിയിൽ രണ്ടര ലക്ഷത്തിലധികം ആളുകളാണ് പങ്കെടുത്തത്

ഉത്തർപ്രദേശിലെ ഹത്രാസിൽ സത്സംഗിനിടെ തിക്കിലും തിരക്കിലും പെട്ട് ആളുകൾ കൊല്ലപ്പെട്ട സംഭവത്തിൽ ഭോല ബാബയെ ഒഴിവാക്കി അന്വേഷണ റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ച അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്, അലിഗഡ് പൊലീസ് കമ്മീഷണര്‍ എന്നിവരുള്‍പ്പെട്ട അന്വേഷണ കമ്മീഷനാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നേരത്തെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിൽനിന്നും സാകർ വിശ്വ ഹരി ഭോലെ ബാബ എന്നറിയപ്പെടുന്ന ബാബ നാരായൺ ഹരിയെ ഒഴിവാക്കിയിരുന്നു.

കേസിൽ പരിപാടിയുടെ മുഖ്യസംഘാടകൻ ആയിരുന്ന ദേവപ്രകാശ് മധുകറിന്റെയും മറ്റുസംഘാടകരുടെയും പേരാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 80000 പേർ പങ്കെടുക്കാൻ അനുമതി വാങ്ങിയ പരിപാടിയിൽ രണ്ടര ലക്ഷത്തിലധികം ആളുകളാണ് പങ്കെടുത്തത്. ഇവർക്കുള്ള സുരക്ഷ സംവിധാനങ്ങളോ വാഹന സൗകര്യങ്ങളോ സംഘാടകർ ഒരുക്കിയിരുന്നില്ല. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ മധുകറിനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഹത്രാസ് ദുരന്തം: ഭോലെ ബാബയുടെ പേരില്ലാതെ അന്വേഷണ റിപ്പോര്‍ട്ട്, 'അപകട കാരണം അശ്രദ്ധ'
ഫ്രാന്‍സിലെ ഇടത് മുന്നേറ്റത്തിന് 'പാരീസ് കമ്യൂണി'ന്റെ രണസ്മരണ

121 ഓളം പേരാണ് തിക്കിലും തിരക്കിലും പെട്ട് ഹത്രാസിൽ മരണമടഞ്ഞത്. നിരവധി പേർ പരിക്ക് പറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. പരിപാടി സമീപിച്ചതിന് പിന്നാലെ അനിയന്ത്രിതമായ ജനക്കൂട്ടം പരിപാടി നടന്ന സ്ഥലത്ത് നിന്ന് പുറത്തേക്ക് പോവുകയും ആളുകൾക്ക് പരിക്ക് പറ്റുകയുമായിരുന്നു. ഇതിനിടെ ആൾക്കൂട്ടത്തെ വടികൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ സംഘാടകർ ശ്രമിച്ചെന്നും, ഇത് സ്ഥിതി കൂടുതൽ വഷളാക്കി. പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും അശ്രദ്ധ ദുരന്തത്തിന് കാരണമായെന്നും റിപ്പോര്‍ട്ടിലുണ്ട് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു.

പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കാൻ പോലീസും അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരും ശ്രമിച്ചിട്ടും സംഘാടകർ സഹകരിച്ചില്ലെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്. അതേസമയം അപകടം ആസൂത്രിതമാണെന്നും പരിപാടിക്കിടെ ചിലയാളുകൾ വിഷം തളിച്ചതാണെന്നും ഭോല ബാബയുടെ അഭിഭാഷകൻ എപി സിങ് ആരോപിച്ചു. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇയാൾ ആരോപിച്ചു.

ദുരന്തത്തിന് കാരണം സാമൂഹികവിരുദ്ധരാണെന്ന് നേരത്തെ ഭോല ബാബ അഭിപ്രായപ്പെട്ടിരുന്നു. ഇന്റലിജൻസ് ബ്യൂറോയിൽ നിന്ന് രാജിവച്ച് ആത്മീയ പ്രചാരണത്തിനിറങ്ങിയ വ്യക്തിയാണ് ഭോലേ ബാബ. പ്രാർഥനാ യോഗങ്ങൾ സംഘടിപ്പിക്കുന്നതാണ് ഇയാളുടെ പ്രവർത്തന രീതി. 26 വർഷം മുൻപാണ് ഇയാൾ ജോലി രാജിവച്ചത്. പശ്ചിമ യുപി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭോലേ ബാബയ്ക്ക് വലിയൊരു സംഘം ആരാധകരുണ്ട്. ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലും ഇദ്ദേഹത്തെ നിരവധിപേർ ആരാധിക്കുന്നുണ്ട്. മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കുന്ന ഭോലേ ബാബ, ഇദ്ദേഹത്തിന്റെ ഭാര്യക്കൊപ്പമാണ് പ്രാർഥനാ യോഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

ഹത്രാസ് ദുരന്തം: ഭോലെ ബാബയുടെ പേരില്ലാതെ അന്വേഷണ റിപ്പോര്‍ട്ട്, 'അപകട കാരണം അശ്രദ്ധ'
ജീവിതത്തിലേക്കും മരണത്തിലേക്കും വച്ചുമാറിയ അസൈൻമെൻ്റ്

എല്ലാ ചൊവ്വാഴ്ചകളിലുമാണ് ഇവർ ഹത്രാസിൽ പ്രാർഥനാ യോഗങ്ങൾ സംഘടിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച മെയിൻപുരി ജില്ലയിലും ഇവർ സമാനമായ പ്രാർഥനാ യോഗം സംഘടിപ്പിച്ചിരുന്നു, 2022-ൽ കോവിഡ് കാലത്ത് ഇവർ നടത്തിയ പ്രാർഥനാ യോഗം വിവാദമായിരുന്നു. ഫറൂഖാബാദ് ജില്ലയിലെ സത്സംഗിൽ അമ്പതുപേർ മാത്രമേ പങ്കെടുക്കുള്ളു എന്നായിരുന്നു ഇവർ അറിയിച്ചിരുന്നത്. എന്നാൽ പരിപാടിയിൽ 50,000 പേർ പങ്കെടുത്തു. ഇത് വലിയ വിവാദമാവുകയും ജില്ലാ ഭരണകൂടത്തിന് എതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in