കോൺഗ്രസ്​ നേതാക്കൾക്കെതിരായ പൊലീസ്​ അ​തിക്രമം: സംസ്ഥാന സർക്കാറിനോട്​ വിശദീകരണം തേടി കേന്ദ്രം

കോൺഗ്രസ്​ നേതാക്കൾക്കെതിരായ പൊലീസ്​ അ​തിക്രമം: സംസ്ഥാന സർക്കാറിനോട്​ വിശദീകരണം തേടി കേന്ദ്രം

കെ മുരളീധരൻ എം പി ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് അയച്ച പരാതിയെ തുടർന്നാണ്​ നടപടി

ഡിജിപി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. കെ മുരളീധരൻ എം പി ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് അയച്ച പരാതിയെത്തുടർന്നാണ്​ നടപടി. 15 ദിവസത്തിനകം വിശദീകരണം സ്പീക്കർക്ക് കൈമാറണമെന്നാണ്​ നിർദേശം.

ഡിസംബർ 23ന്​ തിരുവനന്തപുരത്ത്​ കെപിസിസി നടത്തിയ മാർച്ചിന് നേരെയാണ്​ പൊലീസ്​ അക്രമം അഴിച്ചുവിട്ടത്​. ഈ വിഷയത്തിൽ ഡിസംബർ 28നാണ്​ കെ മുരളീധരൻ എം പി താനടക്കമുള്ള ജനപ്രതിനിധികൾക്ക്​ നേ​രെ പൊലീസ്​ നടത്തിയ അതിക്രമങ്ങൾ ചൂണ്ടിക്കാണിച്ച്​ കത്തയച്ചത്​.

കോൺഗ്രസ്​ നേതാക്കൾക്കെതിരായ പൊലീസ്​ അ​തിക്രമം: സംസ്ഥാന സർക്കാറിനോട്​ വിശദീകരണം തേടി കേന്ദ്രം
കോണ്‍ഗ്രസിന്റെ ഡിജിപി ഓഫീസ് മാര്‍ച്ച്; കെ സുധാകരന്‍ ഉള്‍പ്പെടെ കണ്ടാലറിയുന്ന 500 പേര്‍ക്ക് എതിരെ കേസ്

സമാധാനപരമായി നടന്ന ഡി ജി പി ഓഫീസ് മാർച്ചിൽ നേതാക്കളടക്കമുണ്ടായിരുന്ന വേദിയിലേക്ക് കണ്ണീർവാതക ഷെൽ എറിഞ്ഞ് പോലീസ് പ്രകോപനം ഉണ്ടാക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. പൊലീസ്​ നടപടിക്കെതിരെ സംസ്​ഥാന വ്യാപകമായി വൻ പ്രതിഷേധ പരമ്പരകളാണ്​ അരങ്ങേറിയത്​.

തിരുവനന്തപുരത്തെ ഡിസിസി ഓഫീസില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് ഡിജിപി ഓഫീസിന് മുന്നില്‍ എത്തിയതിന് പിന്നാലെ നേതാക്കള്‍ സംസാരിക്കുന്നതിനിടെയാണ് പോലീസ് നടപടിയുണ്ടായത്. പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രസംഗിക്കുന്നതിനിടെ പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാല ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ പോലീസിന് നേരെ വടിയും കമ്പും വലിച്ചെറിഞ്ഞതോടെയാണ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചത്. 

കോൺഗ്രസ്​ നേതാക്കൾക്കെതിരായ പൊലീസ്​ അ​തിക്രമം: സംസ്ഥാന സർക്കാറിനോട്​ വിശദീകരണം തേടി കേന്ദ്രം
കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചു; നാല് വനിതകള്‍, വിഎം സുധീരനും സമിതിയില്‍

കെ പി സി സി അധ്യക്ഷന്‍ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എം പിമാരായ ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, ജെബി മേത്തര്‍ തുടങ്ങിയ നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്. കെ സുധാകരൻ ഒന്നാം പ്രതിയും വി ഡി സതീശൻ രണ്ടാം പ്രതിയുമാണ്. കണ്ടാലറിയാവുന്ന അഞ്ഞൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിരുന്നു.

logo
The Fourth
www.thefourthnews.in