തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല; സഹോദരിയുടെയും കാമുകന്റെയും തലയറുത്ത്  യുവാവ്

തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല; സഹോദരിയുടെയും കാമുകന്റെയും തലയറുത്ത് യുവാവ്

മധുരൈ തിരുമംഗലം സ്വദേശി സതീഷിനെയും മഹാലക്ഷ്മിയെയുമാണ് മഹാലക്ഷ്മിയുടെ സഹോദരൻ പ്രവീൺ കൊലപ്പെടുത്തിയത്

ഇതരജാതിയിൽപ്പെട്ടയാളെ പ്രേമിച്ചതിന് സഹോദരിയെയും സഹോദരിയുടെ കാമുകന്റെയും തലയറുത്ത് യുവാവ്. മധുരൈ തിരുമംഗലം സ്വദേശി സതീഷിനെയും മഹാലക്ഷ്മിയെയുമാണ് മഹാലക്ഷ്മിയുടെ സഹോദരൻ പ്രവീൺ കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ട സതീഷിന്റെ തലയറുത്തെടുത്ത പ്രവീൺ പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുകയും ചെയ്തു. സഹോദരിയെ വെട്ടിക്കൊലപ്പെടുത്തുന്നതിനിടെ തടയാൻ ശ്രമിച്ച അമ്മയ്ക്കും വെട്ടേറ്റു.

കൊല്ലപ്പെട്ട സതീഷുമായി മഹാലക്ഷ്മി പ്രണയത്തിലായിരുന്നു. ഇതിനെ എതിർത്ത മഹാലക്ഷ്മിയുടെ കുടുംബം മറ്റൊരാളുമായി മഹാലക്ഷ്മിയെ വിവാഹം കഴിപ്പിക്കുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോള്‍ മഹാലക്ഷ്മി തിരികെ വീട്ടിലെത്തി.

തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല; സഹോദരിയുടെയും കാമുകന്റെയും തലയറുത്ത്  യുവാവ്
EXCLUSIVE|'മതിയായി, ഇനിയാരും പരാതിയുമായി മുന്നോട്ടുവരരുത്'; മുന്‍ ഗവ. പ്ലീഡര്‍ പ്രതിയായ കേസിലെ അതിജീവിത ദ ഫോര്‍ത്തിനോട്

ഇതിന് പിന്നാലെയാണ് പ്രവീൺ സതീഷിനെ വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. സതീഷിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ ശേഷമായിരുന്നു കൊല. തുടർന്ന് വീട്ടിലെത്തിയ പ്രവീൺ കുമാർ സഹോദരിയെയും വെട്ടുകയായിരുന്നു.

കൊലപാതകത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ പിടികൂടുന്നതിനായി പോലീസ് രണ്ട് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in