ഭാര്യയെ അറസ്റ്റ് ചെയ്യുമെന്ന് ഭയന്നു; അമൃത്പാല്‍ രാജ്യം വിടുന്നത് തടഞ്ഞ പോലീസ് നീക്കം

ഭാര്യയെ അറസ്റ്റ് ചെയ്യുമെന്ന് ഭയന്നു; അമൃത്പാല്‍ രാജ്യം വിടുന്നത് തടഞ്ഞ പോലീസ് നീക്കം

കിരൺദീപിന്റെ വിസാ കാലാവധി ജൂലൈയിൽ അവസാനിക്കും. ഇതിന് മുന്‍പായി ബ്രിട്ടനിലേക്ക് പോകാനായിരുന്നു നീക്കം

ഖാലിസ്ഥാന്‍വാദിയും 'വാരിസ് പഞ്ചാബ് ദേ' തലവനുമായ അമൃത്പാൽ സിങ് രാജ്യം വിടാതിരുന്നത് ഭാര്യ കിരണ്‍ദീപ് കൗറിനെ പോലീസ് പിടികൂടുമെന്ന് ഭയന്നതിനാൽ. ബ്രിട്ടീഷ് പൗരത്വമുള്ള അമൃത്പാല്‍ സിങ്ങിന്റെ ഭാര്യ കിരണ്‍ദീപിനെ കഴിഞ്ഞദിവസം അമൃത്സര്‍ വിമാനത്താവളത്തില്‍ പോലീസ് തടഞ്ഞിരുന്നു. ഈ നീക്കമാണ് അമൃത്പാലിന്റെ അറസ്റ്റിലേക്ക് നയിച്ചത്.

ഭാര്യയെ അറസ്റ്റ് ചെയ്യുമെന്ന് ഭയന്നു; അമൃത്പാല്‍ രാജ്യം വിടുന്നത് തടഞ്ഞ പോലീസ് നീക്കം
അമൃത്പാൽ സിങ് അറസ്റ്റിൽ, സ്ഥിരീകരിച്ച് പഞ്ചാബ് പോലീസ്; 2 മാസം നീണ്ട ഒളിച്ചോട്ടം അവസാനിച്ചു

വിമാനത്താവളത്തില്‍ തടഞ്ഞശേഷം കിരണ്‍ദീപിനെ രാജ്യം വിടാന്‍ അനുവദിക്കില്ലെന്ന് പോലീസ് നിലപാടെടുത്തു. ഇതാണ് രാജ്യം വിടാനുള്ള അമൃത്പാലിന്റെ നീക്കങ്ങള്‍ക്കും തിരിച്ചടിയായത്. താന്‍ ആദ്യം രാജ്യം വിട്ടാല്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്യുമോ എന്ന ഭയമാണ് കീഴടങ്ങാന്‍ അമൃത്പാലിനെ പ്രേരിപ്പിച്ചത്. കിരൺദീപിന്റെ വിസാ കാലാവധി ജൂലൈയിൽ അവസാനിക്കും. ഇതിന് മുന്‍പായി ബ്രിട്ടനിലേക്ക് പോകാനായിരുന്നു നീക്കം. ഇതിനിടെയാണ് പോലീസിന്റെ നിര്‍ണായക ഇടപെടലുണ്ടായത്.

ഭാര്യയെ അറസ്റ്റ് ചെയ്യുമെന്ന് ഭയന്നു; അമൃത്പാല്‍ രാജ്യം വിടുന്നത് തടഞ്ഞ പോലീസ് നീക്കം
അമൃത്പാൽ സിങ്ങിനെ മാറ്റുന്നത് അസമിലെ ദിബ്രുഗഡ് ജയിലിലേക്ക്; കാരണമിതാണ്

വിവാഹത്തിന് ഒരാഴ്ച മുൻപായി ഫെബ്രുവരി ആദ്യമാണ് കിരൺ ഇന്ത്യയിൽ എത്തിയത്. അനുയായികളിൽ ഒരാളായ തൂഫാൻ സിങ്ങിനെ മോചിപ്പിക്കുന്നതിനായി അജ്‌നാല പോലീസ് സ്റ്റേഷൻ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഫെബ്രുവരി 11 നായിരുന്നു അമൃത്പാൽ സിങ്ങിന്റെ വിവാഹം. ഭാര്യ കിരണ്‍ദീപ് കൗര്‍ വഴി ബ്രിട്ടനിലെ ഓപ്പറേഷനുകള്‍ക്കുള്ള ഫണ്ട് അമൃത്പാൽ എത്തിച്ചിരുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. കിരണിനൊപ്പം, അമൃത്‌സറിലെ ജല്ലുപൂർ ഖേര ഗ്രാമത്തിലുള്ള അമൃത്‌പാൽ സിങ്ങിന്റെ അമ്മയെയും കഴിഞ്ഞ മാസം ചോദ്യം ചെയ്തിരുന്നു.

നാല് സംസ്ഥാനങ്ങളിലാണ് അമൃത്പാല്‍ ഒളിച്ചുകഴിഞ്ഞിരുന്നത്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലൂടെയെല്ലാം തുടർച്ചയായി യാത്ര ചെയ്തു. ഒരിടത്തും കൂടുതൽ ദിവസം താമസിക്കാതെയായിരുന്നു യാത്രകൾ.

ഭാര്യയെ അറസ്റ്റ് ചെയ്യുമെന്ന് ഭയന്നു; അമൃത്പാല്‍ രാജ്യം വിടുന്നത് തടഞ്ഞ പോലീസ് നീക്കം
ലണ്ടനിലേക്ക് കടക്കാൻ ശ്രമം; അമൃത്പാൽ സിങ്ങിന്റെ ഭാര്യ പിടിയിൽ

പഞ്ചാബിലെ ജലന്ധറിൽ നിന്ന് ലുധിയാനയിലേക്കും, പിന്നീട് ഹരിയാനയിലെ കുരുക്ഷേത്രയിലേക്കും, ഡൽഹിയിലേക്കും ഉത്തർപ്രദേശിലെ പിലിഭിത്തിലേക്കും ഉത്തരാഖണ്ഡിലെ രുദ്രാപുരിലേക്കും പഞ്ചാബിലെ ഹോഷിയാർപുരിലേക്കും, ജലന്ധറിൽ നിന്ന് മോഗയിലേക്കും പിടി തരാതിരിക്കാനായി യാത്രകൾ നടത്തിക്കൊണ്ടിരുന്നു. മോഗ ജില്ലയിലെ റോഡ് ഗ്രാമം വെള്ളിയാഴ്ച മുതൽ വളഞ്ഞ പഞ്ചാബ് പോലീസ് ഒറ്റ രാത്രിയിൽ നടത്തിയ ഓപ്പറേഷനെ തുടർന്നാണ് അമൃത്പാൽ സിങ്ങിനെ പിടികൂടിയത്.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു ഓപ്പറേഷൻ നടന്നതെന്നാണ് വിവരങ്ങൾ. പുലർച്ചെ 4 മണിയോടെ, ഗ്രാമം പൂർണ്ണമായും അടച്ചിട്ട് രക്ഷപ്പെടാനുള്ള വഴിയൊന്നും അവശേഷിപ്പിക്കാതെയായിരുന്നു അറസ്റ്റ്. അമൃത്പാൽ സിങ് ഒളിച്ചിരുന്ന ഗുരുദ്വാര ഒരു കാരണവശാലും അക്രമിക്കരുതെന്ന് ഭഗവന്ത് മൻ പ്രത്യേകം നിർദേശം നൽകിയിരുന്നു.

logo
The Fourth
www.thefourthnews.in