പേരുമാറ്റത്തിനൊരുങ്ങി വ്യോമസേന; നീക്കം ബഹിരാകാശ ശക്തിയാകുക എന്ന ലക്ഷ്യം

പേരുമാറ്റത്തിനൊരുങ്ങി വ്യോമസേന; നീക്കം ബഹിരാകാശ ശക്തിയാകുക എന്ന ലക്ഷ്യം

രഹസ്യാന്വേഷണം, ആശയവിനിമയം, നിരീക്ഷണം, നാവിഗേഷന്‍ തുടങ്ങിയ മേഖലയിലേക്ക് പരിമിതപ്പെടാതെ ബഹിരാകാശ അതിർത്തി കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കുകയെന്ന ലക്ഷ്യവും വ്യോമസേനയ്ക്കുണ്ട്

വ്യോമമേഖലയിലെ ശക്തികേന്ദ്രമാകുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേന പേരുമാറ്റാനുള്ള ഒരുക്കത്തില്‍. ഇന്ത്യന്‍ എയർ ആന്‍ഡ് സ്പേസ് ഫോഴ്സ് (ഐ എ എസ് എഫ്) എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദേശം കേന്ദ്രസർക്കാരിന് മുന്നില്‍ വച്ചതായാണ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്രം നിർദേശം ഉടന്‍ അംഗീകരിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടില്‍ പറയുന്നു.

രഹസ്യാന്വേഷണം, ആശയവിനിമയം, നിരീക്ഷണം, നാവിഗേഷന്‍ തുടങ്ങിയ മേഖലയിലേക്ക് പരിമിതപ്പെടാതെ ബഹിരാകാശ അതിർത്തി കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കുകയെന്ന ലക്ഷ്യവും വ്യോമസേനയ്ക്കുണ്ട്. ബഹിരാകാശ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കുന്നതിന്റെ ഭാഗമായി വ്യോമസേന നിലവില്‍ ഐഎസ്ആർഒ, ഡിആർഡിഒ, ഇന്‍ സ്പേസ് (ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്റർ) എന്നിവയെ കൂടാത സ്വകാര്യമേഖലകളുമായും വ്യോമസേന സഹകരിക്കുന്നുണ്ട്.

പേരുമാറ്റത്തിനൊരുങ്ങി വ്യോമസേന; നീക്കം ബഹിരാകാശ ശക്തിയാകുക എന്ന ലക്ഷ്യം
'എന്തിനായിരുന്നു എല്ലാം ഒറ്റയ്ക്ക് ചെയ്തത്?'; നിരാശയില്‍ രാഹുല്‍, ഗെഹ്‌ലോട്ടിനെ കൈവിടുമോ ഗാന്ധി കുടുംബം?

പൊസിഷനിങ്, നാവിഗേഷന്‍, ടൈമിങ്, ഐഎസ്ആർ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ്, ബഹിരാകാശ കാലാവസ്ഥ പ്രവചനം, ബഹിരാകാശ സാഹചര്യത്തെക്കുറിച്ചുള്ള അവബോധം, സ്പേസ് ട്രാഫിക് മാനേജ്മെന്റ് തുടങ്ങിയ മേഖലകളില്‍ പ്രവർത്തനം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു. അടുത്ത് ഏഴ്, എട്ട് വർഷങ്ങള്‍ക്കുള്ളില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ ചെറുതും വലുതുമായ 100 സൈനിക സാറ്റ്ലൈറ്റുകള്‍ ഇന്ത്യയ്ക്ക് ലഭ്യമാക്കുക എന്ന ആശയവും വ്യോമസേനയ്ക്കുണ്ട്.

ബഹിരാകാശമേഖലയില്‍ പ്രതിരോധവും ആക്രമണ മികവും വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യോമസേന തലവന്‍ എയർ ചീഫ് മാർഷല്‍ വി ആർ ചൗധരി അടുത്തിടെ പലതവണ പറഞ്ഞിരുന്നു. 740 കിലോഗ്രാം ഭാരമുള്ള മൈക്രോസാറ്റ്-ആർ സാറ്റലൈറ്റിനെ 283 കിലോമീറ്റർ ഉയരത്തില്‍ വച്ച് തകർക്കാന്‍ ഡിആർഡിഒ ഉപഗ്രഹവേധ ഇന്റർസെപ്റ്റർ മിസൈല്‍ (എ-സാറ്റ്) പരീക്ഷിച്ചിരുന്നു.

പേരുമാറ്റത്തിനൊരുങ്ങി വ്യോമസേന; നീക്കം ബഹിരാകാശ ശക്തിയാകുക എന്ന ലക്ഷ്യം
അനുച്ഛേദം 370: സുപ്രീംകോടതി ഇന്ന് വിധി പറയും, കേന്ദ്ര സര്‍ക്കാരിന് നിര്‍ണായകം

ചൈനയ്ക്ക് പീപ്പീള്‍സ് ലിബെറേഷന്‍ ആർമി സ്ട്രാറ്റെജിക് സപ്പോർട്ട് ഫോഴ്സ് എന്നൊരു വിഭാഗം തന്നെ പ്രതിരോധമേഖലയിലെ ബഹിരാകാശ പദ്ധതികള്‍ക്കായുണ്ട്. അമേരിക്ക അവരുടെ സായുധസേനയുടെ ഭാഗമായി തന്നെ സ്പേസ് ഫോഴ്സ് (യുഎസ്എസ്എഫ്) 2019-ല്‍ ആരംഭിച്ചിരുന്നു. റഷ്യ, യുകെ, ജപ്പാന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്കും സമാനമായ വിങ്ങുകളുണ്ട്.

logo
The Fourth
www.thefourthnews.in