കോണ്‍ഗ്രസില്‍നിന്ന് 65 കോടി രൂപ ഈടാക്കി ആദായ നികുതി വകുപ്പ്; നടപടി അക്കൗണ്ട് മരവിപ്പിക്കലിന് പിന്നാലെ

കോണ്‍ഗ്രസില്‍നിന്ന് 65 കോടി രൂപ ഈടാക്കി ആദായ നികുതി വകുപ്പ്; നടപടി അക്കൗണ്ട് മരവിപ്പിക്കലിന് പിന്നാലെ

115 കോടി രൂപ പിഴയുടെ ഒരു ഭാഗമാണ് ഈടാക്കിയതെന്നാണ് നടപടിയിൽ ആദായ നികുതി വകുപ്പ് നൽകിയ വിശദീകരണം

കോൺഗ്രസിന്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളില്‍നിന്നും 65 കോടി രൂപ ഈടാക്കി ആദായ നികുതി വകുപ്പ്. അദായ നികുതി കുടിശ്ശികയുള്ള 115 കോടി രൂപയിലേക്കാണ് 65 കോടി രൂപ ഈടാക്കിയത് എന്നാണ് അധികൃതര്‍ നല്‍കുന്ന പ്രതികരണം. അക്കൗണ്ടുകളുടെ ചാര്‍ജുകള്‍ കടങ്ങള്‍ എന്നിവ തിരിച്ചെടുക്കുന്ന ലീന്‍ എന്ന നടപടി പ്രകാരമാണ് ഇടപെടല്‍.

ആദായ നികുതി റിട്ടേണ്‍ അടയ്ക്കാൻ വൈകിയെന്ന് ചൂണ്ടിക്കാട്ടി ദിവസങ്ങള്‍ക്ക് മുന്‍പാണ് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരപ്പിച്ചത്. എന്നും ആദായ നികുതി വകുപ്പ് നിര്‍ദേശിച്ചിരുന്നു. നടപടിക്കെതിരെ ആദായ നികുതി അപ്പീൽ ട്രിബ്യൂണലിൽ കോൺഗ്രസ് പരാതി നൽകുകയും അക്കൗണ്ടുകള്‍ പൂര്‍വ സ്ഥിതിയിലാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അക്കൗണ്ടുകളില്‍ നിന്ന് 65 കോടി ഈടാക്കിയിരിക്കുന്നത്.

കോണ്‍ഗ്രസില്‍നിന്ന് 65 കോടി രൂപ ഈടാക്കി ആദായ നികുതി വകുപ്പ്; നടപടി അക്കൗണ്ട് മരവിപ്പിക്കലിന് പിന്നാലെ
ഇലക്ടറൽ ബോണ്ടിൽ തോറ്റതിന് കോൺഗ്രസ് ബാങ്ക് അക്കൗണ്ടുകളുടെ നെഞ്ചത്തോ? തിരഞ്ഞെടുപ്പിന് മുൻപ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ത്?

അഞ്ച് കൊല്ലം മുമ്പ് ആദായ നികുതി റിട്ടേണ്‍ അടയ്ക്കാൻ വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും ബാങ്ക് അക്കൗണ്ടുകൾ കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. 210 കോടി രൂപ ഈടാക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആദായനികുതി വകുപ്പ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാൻ ആദായനികുതി വകുപ്പ് നിർദേശം നൽകിയതെന്നാണ് കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. പാര്‍ട്ടിയുടെ ആവശ്യത്തിനായ നല്‍കിയ ചെക്കുകള്‍ ബാങ്ക് സ്വീകരിക്കാതെ വന്നപ്പോഴാണ് പാര്‍ട്ടിയുടെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി കോണ്‍ഗ്രസ് തിരിച്ചറിഞ്ഞത്.

അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമാണിതെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ വാര്‍ത്താസമ്മേളനം നടത്തിയതിനു പിന്നാലെ മരവിപ്പിക്കാൻ നടപടി റദ്ദാക്കി ആദായ നികുതി വകുപ്പ് ഉത്തരവിറക്കിയിരുന്നു. ക്രൗഡ് ഫണ്ടിങ്ങിലൂടെ ലഭിച്ച പണമാണ് അക്കൗണ്ടുകളില്‍ ഉള്ളതെന്നാണ് അജയ് മാക്കന്‍ പ്രതികരിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പ്രധാനപ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം ഇല്ലാതാക്കാനുള്ള നീചമായ പ്രവൃത്തിയാണ് നടക്കുന്നത് അജയ് മാക്കന്‍ വാര്‍ത്താസമ്മേളത്തില്‍ ആരോപിച്ചിരുന്നു.

logo
The Fourth
www.thefourthnews.in