പ്രിയം അമേരിക്കയോട്; 2022 ല്‍ യുഎസ് പൗരത്വം നേടിയത് 65,960 ഇന്ത്യക്കാര്‍, മെക്‌സിക്കോയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനം

പ്രിയം അമേരിക്കയോട്; 2022 ല്‍ യുഎസ് പൗരത്വം നേടിയത് 65,960 ഇന്ത്യക്കാര്‍, മെക്‌സിക്കോയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനം

2022 ലെ യുഎസ് സെന്‍സസ് പ്രകാരം 33.3 കോടി അമേരിക്കന്‍ പൗരന്മാരില്‍ 14 ശതമാനം വിദേശത്ത് ജനിച്ച് അമേരിക്കന്‍ പൗരത്വം നേടിയവരാണ്

ഇന്ത്യക്കാര്‍ക്ക് അമേരിക്കന്‍ പൗരത്വത്തോട് പ്രിയം കൂടുന്നതായി റിപ്പോര്‍ട്ട്. യുഎസ് കോണ്‍ഗ്രസിന്റെ ഏറ്റവും പുതിയ സിആര്‍എസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. മെക്‌സിക്കോ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അമേരിക്കന്‍ പൗരത്വം നേടിയത് ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. റിപ്പോര്‍ട്ട് പ്രകാരം 65,960 പേരാണ് കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പൗരത്വം സ്വന്തമാക്കിയത്.

വിദേശികളായ അമേരിക്കന്‍ പൗരന്മാരില്‍ 2,831,330 പേര്‍ ഇന്ത്യയില്‍നിന്നുള്ളവരാണ്

2022 ലെ യുഎസ് സെന്‍സസ് പ്രകാരം 33.3 കോടി അമേരിക്കന്‍ പൗരന്മാരില്‍ 14 ശതമാനം വിദേശത്ത് ജനിച്ച് അമേരിക്കന്‍ പൗരത്വം നേടിയവരാണ്. 4.6 കോടിയോളം വരും ഈ കണക്കുകള്‍. ലഭ്യമായ ഏറ്റവും പുതിയ ഡേറ്റ അടിസ്ഥാനമാക്കിയുള്ള സിഎസ്ആര്‍ റിപ്പോര്‍ട്ട് പ്രകാരം 2022-ല്‍ 128,878 മെക്‌സിക്കന്‍ പൗരന്മാര്‍ അമേരിക്കന്‍ പൗരത്വം സ്വന്തമാക്കി.

പട്ടികയില്‍ രണ്ടാമത് ഇന്ത്യക്കാരും മൂന്നാം സ്ഥാനത്ത് ഫിലിപ്പീന്‍സ് (53,413) പൗരന്മാരുമാണ്. ക്യൂബ (46,913), ഡൊമിനിക്കന്‍ റിപ്പബ്ലിക് (34,525), വിയറ്റ്‌നാം (33,246), ചൈന (27,038) എന്നിങ്ങനെയാണ് പട്ടികയില്‍ മുന്നിലുള്ള മറ്റ് രാജ്യങ്ങള്‍.

പ്രിയം അമേരിക്കയോട്; 2022 ല്‍ യുഎസ് പൗരത്വം നേടിയത് 65,960 ഇന്ത്യക്കാര്‍, മെക്‌സിക്കോയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനം
എട്ട് വര്‍ഷം കൊണ്ട് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 12.43 ലക്ഷം പേര്‍; കണക്കുകള്‍ പുറത്ത് വിട്ട് കേന്ദ്ര സര്‍ക്കാര്‍

നിലവില്‍ രാജ്യത്തുള്ള വിദേശികളായ അമേരിക്കന്‍ പൗരന്മാരില്‍ 2,831,330 പേര്‍ ഇന്ത്യയില്‍നിന്നുള്ളവരാണ്. മെക്‌സിക്കോ 10,638,429 കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ സംഖ്യയാണിത്. 2,225,447 പേര്‍ യുഎസ് പൗരത്വം സ്വീകരിച്ച ചൈനയാണ് പട്ടികയില്‍ മൂന്നാമത്.

അതേസമയം തന്നെ യുഎസില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരില്‍ 42 ശതമാനത്തിനും നിലവില്‍ യുഎസ് പൗരന്മാരാകാന്‍ യോഗ്യതയില്ലെന്നും സിആര്‍എസ് റിപ്പോര്‍ട്ട് പറയുന്നു.

logo
The Fourth
www.thefourthnews.in