അഞ്ചുവർഷത്തിനിടെ എഴുതിത്തള്ളിയത് 10.6 ലക്ഷം കോടിയുടെ വായ്പ; ഭൂരിഭാഗവും കോർപറേറ്റുകളുടേത്

അഞ്ചുവർഷത്തിനിടെ എഴുതിത്തള്ളിയത് 10.6 ലക്ഷം കോടിയുടെ വായ്പ; ഭൂരിഭാഗവും കോർപറേറ്റുകളുടേത്

അഞ്ച്‌ കോടിയിൽ കൂടുതൽ വായ്പയെടുത്തിട്ടുള്ള 2,300ഓളം വ്യക്തികളുണ്ട് അവരുടെ വായ്പമാത്രം രണ്ടു ലക്ഷം കോടിയോളം വരും

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ ബാങ്കുകള്‍ 10.6 ലക്ഷം കോടി രൂപയുടെ വായ്പകള്‍ എഴുതിത്തള്ളിയെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതില്‍ ഭൂരിപക്ഷവും വന്‍കിട കോര്‍പറേറ്റുകളുടെ വായ്പയാണെന്നും ലോക്‌സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്രം വ്യക്തമാക്കി.

അഞ്ചുവർഷത്തിനിടെ എഴുതിത്തള്ളിയത് 10.6 ലക്ഷം കോടിയുടെ വായ്പ; ഭൂരിഭാഗവും കോർപറേറ്റുകളുടേത്
2000 രൂപ നോട്ടുകള്‍ നിയമപരമെന്ന് ആര്‍ബിഐ; ഇനിയും മാറ്റാനുള്ളത് 9760 കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകള്‍

റിസർവ് ബാങ്കിന്റെ നിബന്ധനകൾ പാലിച്ചുകൊണ്ടും അതത് ബാങ്കുകളുടെ ബോര്‍ഡ് അംഗീകാരത്തോടെയാണ് വായ്പകള്‍ എഴുതിത്തള്ളിയതെന്നും എന്നും ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് ലോക്സഭയിൽ പറഞ്ഞു. എഴുതിത്തള്ളിയെങ്കിലും അടക്കാനുള്ള തുക തിരിച്ചു പിടിക്കാനുള്ള നടപടികളുമായി ബാങ്കുകൾ മുന്നോട്ടുപോകുമെന്നും ഭഗവത് കരാദ് വ്യക്തമാക്കി.

അഞ്ച്‌ കോടിയിൽ കൂടുതൽ വായ്പയെടുത്തിട്ടുള്ള 2,300ഓളം വ്യക്തികളുണ്ട് അവരുടെ വായ്പമാത്രം രണ്ടു ലക്ഷം കോടിയോളം വരും, മന്ത്രി പറയുന്നു. ആരൊക്കെയാണ് വായ്പ തിരിച്ചടക്കാത്തവരെന്ന് മന്ത്രി ലോക്സഭയിൽ വെളിപ്പെടുത്തിയിട്ടില്ല. അത് ആർബിഐ ആക്ട് പ്രകാരം വെളിപ്പെടുത്താൻ സാധിക്കില്ല എന്നായിരുന്നു വിശദീകരണം.

2022-23 സാമ്പത്തിക വർഷത്തിൽ വായ്പകൾ തിരിച്ചടയ്ക്കാൻ വൈകിയതിന്റെ പേരിൽ പിഴയിനത്തിൽ ബാങ്കുകൾക്ക് ലഭിക്കാനുള്ള തുക 5,309.80 കോടിരൂപയാണെന്നും കരാദ് സഭയിൽ പറഞ്ഞു. 5 കോടിക്ക് മുകളിൽ വായ്പയുള്ളവരുടെ കണക്കുകളാണ് സെൻട്രൽ റെപ്പോസിറ്ററി ഓഫ് ഇൻഫർമേഷൻ ഓൺ ലാർജ് ക്രെഡിറ്റ്സ് (സിആർഐഎൽസി) പുറത്ത് വിട്ടത്.

അഞ്ചുവർഷത്തിനിടെ എഴുതിത്തള്ളിയത് 10.6 ലക്ഷം കോടിയുടെ വായ്പ; ഭൂരിഭാഗവും കോർപറേറ്റുകളുടേത്
റിസ്‌ക് കൂടുന്നു; വ്യക്തിഗത വായ്പകളുടെയും ക്രെഡിറ്റ് കാർഡുകളുടെയും മാനദണ്ഡങ്ങൾ ആർബിഐ കർശനമാക്കി

2023 മാർച്ച് 31നുള്ള കണക്കുകൾ പ്രകാരം മേൽപ്പറഞ്ഞ പരിധിക്കുള്ളിൽ 2,623 വ്യക്തികളോ സ്ഥാപനങ്ങളോ ഉണ്ടെന്ന് സിആർഐഎൽസിയെ മന്ത്രി പറയുന്നു. ഇത്തരം നടപടികൾ കാരണം ബാങ്കുകൾക്ക് കിട്ടാനുള്ള തുക പൂർണ്ണമായും നഷ്ടപ്പെടില്ലെന്നും, പണം തിരിച്ചു പിടിക്കാനുള്ള മറ്റ് സാദ്ധ്യതകൾ ഉണ്ടാക്കുമെന്നും മന്ത്രി പറയുന്നു.

logo
The Fourth
www.thefourthnews.in